വാട്‌സാപ്പും ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും മാത്രമല്ല ചാറ്റ് ജി.പി.ടിയും പണിമുടക്കി! അമ്പരന്ന് ടെക് ലോകം

മൂന്ന് മണിക്കൂറോളമാണ് മെറ്റ പ്ലാറ്റ്‌ഫോമുകള്‍ തടസം നേരിട്ടത്

Update:2024-12-12 10:54 IST

മെറ്റയ്ക്ക് കീഴിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ഫേയ്‌സ്ബുക്ക് എന്നിവ ഇന്നലെ ലോകവ്യാപകമായി പണിമുടക്കി.

വിവിധ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബുധനാഴ്ച രാത്രി 10.58നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പ്, ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ പ്രവര്‍ത്തനത്തില്‍ തകരാര്‍ നേരിട്ടത്. നിരവധി വാട്‌സാപ് ഉപയോക്താക്കള്‍ സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും പ്രയാസം നേരിട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൊബൈലിലും ഡസ്‌ക് ടോപിലും
 തടസം നേരിട്ടു. മൂന്ന് മണിക്കൂറോളമാണ് മെറ്റ പ്ലാറ്റ്‌ഫോമുകള്‍ തടസം നേരിട്ടത്.
എന്നാൽ ഇതേ കുറിച്ച് മെറ്റ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. 

ചാറ്റ് ജി.പി.റ്റി പണിമുടക്കിയത് ഇന്ന് 

അതേസമയം മെറ്റയ്ക്ക് പിന്നാലെ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഓപ്പണ്‍ എ.ഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ് ജി.പി.റ്റിക്കും ലോകവ്യാപകമായി പ്രശ്‌നങ്ങള്‍ നേരിട്ടു. കമ്പനി തന്നെയാണ് ഇതേ കുറിച്ച് സാമൂഹ്യമാധ്യമമായി എക്‌സില്‍ പങ്കുവച്ചത്. 
ചാറ്റ് ജി.പിറ്റിയെ കൂടാതെ ഓപ്പണ്‍ എ.ഐയുടെ എ.പി.ഐ, സോറ പ്ലാറ്റ്‌ഫോമുക
ളി
ലും പ്രശ്‌നങ്ങളുണ്ടായി. പ്രശ്‌നത്തിന്റെ കാരണം കണ്ടെത്തിയതായും പരിഹരിച്ചു വരികയാണെന്നും കമ്പനിയുടെ കുറിപ്പില്‍ പറയുന്നു.
ചാറ്റ് ജി.പി.റ്റി ഉപയോഗിക്കുന്ന 74 ശതമാനം ഉപയോക്താക്കളും ഇന്ന് പ്രശ്‌നം നേരിട്ടതായി റിപ്പോര്‍ട്ട് ചെയ്തു. ഓപ്പണ്‍ എ.ഐയുടെ എ.പി.ഐ പ്രയോജനപ്പെടുത്തി പ്രോജക്ടുകള്‍ ചെയ്യുന്ന പല സ്ഥാപനങ്ങള്‍ക്കും ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. പല ഉപയോക്താക്കളും ഇതുമൂലമുണ്ടായ ആശയക്കുഴപ്പങ്ങളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. എ.പി.ഐ, ചാറ്റ്ജി.പി.റ്റി പ്രശ്‌നങ്ങള്‍ ഭാഗികമായി പരിഹരിക്കപ്പെട്ടെങ്കിലും സോറ ഇപ്പോഴും ഡൗണ്‍ ആണ്.
Tags:    

Similar News