ഗ്രൂപ്പ് മെസേജിംഗിലും ഡെസ്‌ക് ടോപ് വെര്‍ഷനിലും പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സാപ്പ്

ട്വിറ്ററിലും ടെലഗ്രാമിലുമുള്ള സവിശേഷതകളുമായി മത്സരിച്ച് ബീറ്റ

Update:2022-04-08 16:44 IST

ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് രംഗത്ത് കടുത്ത മത്സരമാണ് നടക്കുന്നത്. മുന്‍നിരക്കാരായ വാട്‌സാപ്പ്, ചില ഫീച്ചറുകളില്‍ ടെലഗ്രാമിനെക്കാളും പിന്നിലാണ്. പ്രത്യകിച്ച് ഗ്രൂപ്പ് മെസേജിംഗില്‍. ഗ്രൂപ്പ് മെസേജിംഗില്‍ പ്രധാനമായും ഗ്രൂപ്പുകളില്‍ അഭിപ്രായ വോട്ടെടുപ്പിനായി ഉപയോഗിക്കുന്ന പോളിംഗിന് വാട്‌സാപ്പില്‍ നിലവില്‍ ഓപ്ഷനില്ല.

എന്നാല്‍ ഇത് പുതുതായി അവതരിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ഇപ്പോള്‍ ബീറ്റ പതിപ്പില്‍ പരീക്ഷണാടിസ്ഠാനത്തില്‍ ചിലര്‍ക്ക് മാത്രം ലഭ്യമാക്കിയിട്ടുണ്ട് കമ്പനി.ഉടനെ ഐഒഎസിലും കമ്പനി ഈ ഫീച്ചര്‍ ലഭ്യമാക്കുമെന്നാണ് അറിയുന്നത്. ക്രിയേറ്റ്, ക്യാന്‍സല്‍ എന്നീ ഓപ്ഷനുകളാണ് ഇതിനായി പുതുതായി വാട്‌സാപ്പ് അവതരിപ്പിക്കുക. ഈ ഓപ്ഷന്‍ ഗ്രൂപ്പുകളില്‍ മാത്രമായിട്ടായിരിക്കും സജീകരിക്കുക.

ഗ്രൂപ്പിലെ ചില വ്യക്തികള്‍ക്ക് മാത്രമായി പോളിംഗ് ആരംഭിക്കാന്‍ കഴിയും. 12 പേരെ വരെ ഇത്തരത്തില്‍ പോളിനായി ടാഗ് ചെയ്യാനും അവര്‍ക്ക് മാത്രം ഉത്തരം നല്‍കാന്‍ കഴിയുന്ന വിധത്തിലേക്ക് സെറ്റ് ചെയ്യാനും കഴിഞ്ഞേക്കും.

ഇത് മാത്രമല്ല സ്പാമിങ് തടയാൻ ആയി കണ്ടെത്തി, "ഒരു സമയം ഒന്നിലധികം ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഫോർവേഡ് ചെയ്ത സന്ദേശങ്ങൾ വീണ്ടും ഫോർവേഡ് ചെയ്യാൻ ഇനി സാധ്യമല്ല, ഇത് സ്പാമും തെറ്റായ വിവരങ്ങളും പരിമിതപ്പെടുത്താനുള്ള ഒരു അധിക മാർഗമാണ്." വാട്ട്‌സാപ്പ് ട്രാക്കർ, WABetaInfo ലെ വിവരങ്ങളിൽ പറയുന്നു. ഇത്തരം നിയന്ത്രണങ്ങൾ വാട്‌സാപ്പ് ബീറ്റാ പതിപ്പിൽ ഇറക്കിയിരുന്നു. ഇത് ഐ ഓ എസിലേക്കും വ്യാപിപ്പിച്ചു. 

ഡെസ്‌ക്‌ടോപ് വാട്‌സാപ്പ് അപ്‌ഡേഷന്‍

ഓഫീസ് ജോലികളും ബിസിനസ് ആവശ്യങ്ങളും വാട്‌സാപ്പിന്റെ സഹായത്തോടെ ചെയ്യുന്നവര്‍ക്ക് ഡെസ്‌ക് ടോപ് വാട്‌സാപ്പ് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ലിങ്ക് പ്രീവ്യൂ എന്ന ഓപ്ഷന്‍ പലര്‍ക്കും ലഭ്യമായിരുന്നില്ല. 

ഏതെങ്കിലും യൂട്യൂബ് അല്ലെങ്കില്‍ മറ്റേതെങ്കിലും സൈറ്റിന്റെ ലിങ്ക് പേസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ അത് യഥാര്‍ത്ഥത്തില്‍ അയയ്ക്കുന്ന വ്യക്തി ഉദ്ദേശിക്കുന്ന ലിങ്ക് തന്നെയാണോ എന്ന് അറിയാന്‍ ഈ പ്രീവ്യൂ അനുവദിക്കുന്നു.

ആന്‍ഡ്രോയ്ഡ് ബീറ്റ വേര്‍ഷനില്‍ ലഭ്യമായിരുന്നത് ഐഒഎസില്‍ കൂടെ ലഭ്യമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ബീറ്റ.

Tags:    

Similar News