പുതിയ ഡ്യൂക്ക് 790 ഇന്ത്യന്‍ വിപണിയില്‍

സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന കെടിഎം ഡ്യൂക്ക് 790 ബൈക്ക് ഇന്ത്യയിലും എത്തി. 8.63 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. തുടക്കത്തില്‍ മുംബൈ, പൂന, സൂറത്ത്, ഡല്‍ഹി, കൊല്‍ക്കൊത്ത, ഗുലാഹട്ടി, ബാംഗളൂര്‍, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ മാത്രമാകും ഡ്യൂക്ക് 790 ലഭ്യമാകുക.

ട്രംഫ് സ്ട്രീറ്റ് ട്രിപ്പ്ള്‍, ഡുക്കാട്ടി മോണ്‍സ്റ്റര്‍ 821, സുസുകി ജിഎസ്എക്‌സ്-എസ് 750, കവസാക്കി ഇസഡ് 900 തുടങ്ങിയവയ്ക്ക് പറ്റിയ എതിരാളിയായാണ് ഓസ്‌ട്രേലിയന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ കെടിഎം പുറത്തിറക്കുന്ന ഡ്യൂക്ക് 790. കെടിഎം ഡീലര്‍മാര്‍ മുഖേന ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്.

രാജ്യത്ത് കെടിഎം പുറത്തിറക്കിയ ആദ്യത്തെ ഹൈ പെര്‍ഫോര്‍മന്‍സ് മോട്ടോര്‍ സൈക്കിളാണിത്. സ്‌പെയര്‍പാര്‍ട്‌സ് ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വെച്ച് അസംബ്ള്‍ ചെയ്യുന്ന ബൈക്കിന്റെ 100 യൂണിറ്റുകള്‍ മാത്രമാകും ഈ വര്‍ഷം പുറത്തിറക്കുക.

17 ഇഞ്ച് അലോയ് വീലുകളും മാക്‌സിസ് സൂപ്പര്‍മാക്‌സ് എസ് ടി ടയറുകളും ഡ്യൂക്കിന്റെ പുതിയ പതിപ്പിനെ വ്യത്യസ്തമാക്കുന്നു. മാത്രല്ല, ഫുള്ളി ഡിജിറ്റല്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പാനല്‍, എല്‍ഇഡി ഹെഡ്, ടെയ്ല്‍ ലാംപുകള്‍ എന്നിവയുമുണ്ട്. സ്‌പോര്‍ട്ട്, സ്ട്രീറ്റ്, റെയ്ന്‍, ട്രാക്ക് എന്നീ നാല് റൈഡിംഗ് മോഡുകളും ഇതില്‍ ഒരുക്കിയിട്ടുണ്ട്. സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ സിസ്റ്റം, കോര്‍ണറിംഗ് എബിഎസ് തുടങ്ങി നിരവധി പ്രത്യേകതകള്‍ അടങ്ങിയതാണ് ഈ സ്‌പോര്‍ട്‌സ് ബൈക്ക്. 169 കിലോഗ്രാം ഭാരമുള്ള കെടിഎം ഡ്യൂക്ക് 790 ഈ വിഭാഗത്തില്‍ ഏറ്റവും ഭാരം കുറഞ്ഞ ബൈക്കാണ്.

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it