വില്‍പ്പനയിടിവിലും ഇവന്‍ താരം

വാഹനമേഖല തകര്‍ന്നു എന്ന വാര്‍ത്തകള്‍ക്കിടയിലും ബുക്ക് ചെയ്താല്‍ കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ട ഒരു വാഹനമുണ്ട്.

വാഹനമേഖല തകര്‍ന്നു എന്ന വാര്‍ത്തകള്‍ക്കിടയിലും ബുക്ക് ചെയ്താല്‍ കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ട ഒരു വാഹനമുണ്ട്. ചെറു എസ്.യു.വികള്‍ക്കിടയിലെ ഇപ്പോഴത്തെ മിന്നും താരം. ഇപ്പോള്‍ ഈ വിഭാഗത്തില്‍ ഏറ്റവും നീണ്ട കാത്തിരുപ്പ് കാലാവധിയുള്ള മോഡലാണ് ഹ്യുണ്ടായിയുടെ വെന്യൂ. നാല് മാസം വരെയാണ് വെയ്റ്റിംഗ് പീരീഡ്.

വിതാര ബ്രെസ്സ മിക്ക നഗരങ്ങളിലും ഉടന്‍ തന്നെ ലഭ്യമാണ്. നെക്‌സണ്‍, എക്‌സ്‌യുവി 300 എന്നിവയുടെ വെയ്റ്റിംഗ് പീരിഡ് ചിലയിടങ്ങളില്‍ രണ് മുതല്‍ ആറ് ആഴ്ചവരെയാണ്. ഇക്കോസ്‌പോര്‍ട്ടിന്റെ ചില വേരിയന്റുകള്‍ക്ക് മൂന്ന് മാസം വരെ കാത്തിരുപ്പ് കാലാവധിയുണ്ട്.

എന്നാല്‍ കേരളത്തില്‍ വെന്യുവിന് ഇത്രത്തോളം കാത്തിരുപ്പ് കാലാവധിയില്ലെന്നും ഉല്‍പ്പാദനം കൂട്ടിയതുകൊണ്ട് വെയ്റ്റിംഗ് പീരിഡ് മൊത്തത്തില്‍ കുറഞ്ഞിട്ടുണ്ടെന്നും പോപ്പുലര്‍ ഹ്യുണ്ടായിയുടെ ജനറല്‍ മാനേജര്‍ ബിജു ബി.പറയുന്നു. 60 മുതല്‍ 90 ദിവസം വരെയാണ് കേരളത്തില്‍ വെയ്റ്റിംഗ് പീരീഡെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here