എര്‍ട്ടിഗ മുന്നോട്ട് തന്നെ; മാന്ദ്യത്തില്‍ കാലിടറി ഇന്നോവ

കോംപാക്ട് മള്‍ട്ടിപര്‍പ്പസ് വാഹന സെഗ്‌മെന്റിലെ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റക്കും മഹീന്ദ്രയുടെ മരാസോയ്ക്കും വിപണിയില്‍ കടുത്ത വെല്ലുവിളിയായി മാരുതിയുടെ ജനപ്രിയ മോഡല്‍ എര്‍ടിഗ. എര്‍ട്ടിഗ വില്‍പ്പനയില്‍ 2019 ജൂണ്‍ മാസത്തെ കണക്കുകള്‍ പ്രകാരം 76 ശതമാനം കുതിപ്പുണ്ടാക്കിയപ്പോള്‍ ഇന്നോവ ക്രിസ്റ്റക്ക് 25 ശതമാനം ഇടിവാണ് സംഭവച്ചിരിക്കുന്നത്. 2018 ജൂണിലെ 4311 എന്ന സ്ഥാനത്തു നിന്ന് ജൂണ്‍ മാസം 7567 എര്‍ട്ടിഗകളാണ് നിരത്തിലെത്തിയത്. വാഹന വിപണിയില്‍ കടുത്ത മാന്ദ്യം തുടരുമ്പോഴും എര്‍ട്ടിഗയുടെ ഈ മികച്ച പ്രകടനത്തെ ഓട്ടോമൊബീല്‍ രംഗം ഉറ്റു നോക്കുകയാണ്.

2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച പുതുതലമുറ എര്‍ട്ടിഗ 2018 നവംബറിലാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

പുതിയ മോഡല്‍ എത്തിയതോടെ എര്‍ട്ടിഗയുടെ വില്‍പ്പനയില്‍ 60 ശതമാനം വളര്‍ച്ചയാണെന്നും പ്രതിമാസം ശരാശരി 8000 യൂണിറ്റ് പുറത്തിറക്കുന്നുണ്ടെന്നുമാണ് കണക്കുകള്‍. 2019 ജൂണില്‍ ആകെ 4814 ക്രിസ്റ്റകളാണ് നിരത്തിലെത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 6426 ക്രിസ്റ്റകള്‍ വിറ്റിരുന്നു.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Next Story
Share it