പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ ഇവരെത്തുന്നു

ടാറ്റ ഹാരിയര്‍

സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റ് നടത്താനൊരുങ്ങി ടാറ്റയുടെ ഹാരിയര്‍ ജനുവരിയോടെ വിപണിയിലെത്തുന്നു. ടിയാഗോ, ടിഗോര്‍, ഹെക്‌സ എന്നീ വിജയതാരങ്ങള്‍ക്ക് ശേഷം ടാറ്റ അവതരിപ്പിക്കുന്ന പുതിയ മോഡലാണിത്. റേഞ്ച് റോവറില്‍ നിന്ന് കടമെടുത്ത ആകര്‍ഷകമായ രൂപഭംഗിയും വിശാലമായ ഇന്റീരിയറുമാണ് ഈ വാഹനത്തെ സവിശേഷമാക്കുന്നത്. 2.0 ലിറ്റര്‍ എന്‍ജിനും ആറ് സ്പീഡ് ഗിയര്‍ബോക്‌സുമാണ് ഈ വാഹനത്തിനുണ്ടാവുക. ഫ്രണ്ട് വീല്‍ ഡ്രൈവ് വകഭേദമാണ് ഇപ്പോള്‍ വിപണിയിലിറക്കുന്നതെങ്കിലും ടെറെയ്ന്‍ സെലക്റ്റ് മോഡ് ഇതിനുണ്ടാകും. ഹാരിയറിന്റെ വില 16-21 ലക്ഷം രൂപയ്ക്ക് ഇടയിലായിരിക്കാനാണ് സാധ്യത.

നിസാന്‍ കിക്‌സ്

രാജ്യാന്തരവിപണിയില്‍ ഇറങ്ങുന്ന കിക്‌സുമായി ചെറിയ മാറ്റങ്ങളേയുള്ളു ഇന്ത്യക്ക് വേണ്ടി അവതരിപ്പിക്കുന്ന മോഡലിന്. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സൗകര്യങ്ങളോട് കൂടിയ ഏഴിഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഇതിന്റെ ആകര്‍ഷണീയത കൂട്ടുന്നു. 360 ഡിഗ്രി കാമറ, ടെലിമാറ്റിക്‌സ് എനേബിള്‍ഡ് സ്മാര്‍ട്ട് വാച്ച് തുടങ്ങിയ സൗകര്യങ്ങള്‍ ഈ സെഗ്മെന്റില്‍ ആദ്യമായി കിക്‌സില്‍ അവതരിപ്പിച്ചിരിക്കുന്നു. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ഇതിലുണ്ടാവുക. 9.4-15 ലക്ഷം രൂപയോളം വരുന്ന കിക്‌സിന്റെ പ്രധാന എതിരാളി ഹ്യുണ്ടായി ക്രെറ്റ ആയിരിക്കും. 2019 മധ്യത്തോടെയായിരിക്കും കിക്‌സിന്റെ വരവെന്നാണ് പ്രതീക്ഷിക്കുന്നത്.

മാരുതി സുസുക്കി വാഗണ്‍ആര്‍ 2019

പുതിയ തലമുറ വാഗണ്‍ആര്‍ 2019ല്‍ വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുന്നു. രൂപകല്‍പ്പന നേരത്തേത് തന്നെയാണെങ്കിലും നിരവധി മാറ്റങ്ങളുണ്ടാകും. ഓട്ടോമാറ്റിക് വകഭേദവും സിഎന്‍ജി വേരിയന്റുമുണ്ടാകും. 2019 ഫെബ്രുവരിയോടെ വിപണിയിലിറങ്ങുന്ന പുതിയ വാഗണ്‍ആറിന്റെ വില 4-5 ലക്ഷം രൂപയ്ക്ക് ഇടയിലായിരിക്കും.

ഹ്യുണ്ടായ് കോംപാക്റ്റ് എസ്.യു.വി

ടാറ്റ നെക്‌സണുമായി എതിരിടാന്‍ എത്തുന്ന മോഡല്‍. ഝതശ എന്ന കോഡ് നാമം ഇട്ടിട്ടുള്ള, ഹ്യുണ്ടായിയുടെ പുതിയ കോംപാക്റ്റ് എസ്.യു.വി മാര്‍ച്ച്- ഏപ്രില്‍ മാസത്തോടെ എത്തുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള ഹ്യുണ്ടായ് കാറുകളുടെ രൂപകല്‍പ്പനയോട് സമാനമാണ് ഇതിന്റെ ഡിസൈനും. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളോടെയായിരിക്കും പുതിയ മോഡല്‍ വിപണിയിലെത്തുന്നത്.

ടൊയോട്ട കാംറി

വലുതാക്കിയ വീല്‍ബേസ് വഴി വിശാലമായ ഇന്റീരിയറുമായി, സ്‌പോര്‍ട്ടി രൂപഭാവത്തോടെയാണ് പുതുവര്‍ഷത്തെ എതിരേല്‍ക്കാന്‍ കാംറി എത്തുന്നത്. പുതിയ കാംറി ജനുവരിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെന്‍ട്രല്‍ കണ്‍സോളിലുള്ള എട്ടിഞ്ച് ടച്ച്‌സ്‌ക്രീന്‍ സംവിധാനം കാംറിക്ക് ആഡംബരഭാവം പകരുന്നു. പെട്രോള്‍, ഹൈബ്രിഡ് വകഭേദങ്ങളുണ്ടാകും. 2.5 ലിറ്റര്‍ എന്‍ജിനായിരിക്കും പുതിയ കാറിനും.

ഹോണ്ട സിവിക്

രൂപമാറ്റം വരുത്തിയ ഹോണ്ട സിവിക് ഫെബ്രുവരിയോടെ എത്തും. 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളോടെയാണ് ഹോണ്ട സിവിക് വിപണിയിലെത്തുന്നത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വകഭേദങ്ങളാണ് ഉണ്ടാവുക. പെട്രോള്‍ എന്‍ജിനുള്ള മോഡലിനായിരിക്കും ഓട്ടോമാറ്റിക് വകഭേദം ഉണ്ടാവുക. ഹ്യുണ്ടായ് ഇലാന്‍ട്ര, സ്‌കോഡ ഒക്ടാവിയ, ടോയൊട്ട കൊറോള ആള്‍ട്ടിസ് എന്നിവയായിരിക്കും സിവിക്കിന്റെ എതിരാളികള്‍.

ടോയോട്ട എസ്.യു.വി

മാരുതി സുസുക്കി വിതാര ബ്രെസയെ അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്ന മോഡലാണ് ടോയൊട്ടയുടെ പുതിയ എസ്.യു.വി. സബ്‌കോംപാക്റ്റ് വിഭാഗത്തില്‍പ്പെടുന്ന എസ്.യു.വി. പുതിയ പങ്കാളിത്തത്തെത്തുടര്‍ന്ന് ബലീനോ, ബ്രെസ തുടങ്ങിയ കാറുകളുടെ അടിസ്ഥാനത്തില്‍ രണ്ട് പുതിയ കാറുകള്‍ ടൊയോട്ട ഇറക്കും. 2019 മധ്യത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ കാറിന്റെ വില 8-10 ലക്ഷം രൂപയോളമാണ്

കിയ ടസ്‌കര്‍

ഒടുവില്‍ കിയ ടസ്‌കറും ഇന്ത്യയിലെത്തുന്നു. ഇന്ത്യക്ക് വേണ്ടി നിര്‍മിച്ച ഡിസൈന്‍ 2018 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കോംപാക്റ്റ് എസ്.യു.വിയായ

ടസ്‌കറിന്റെ പ്രധാന എതിരാളി ഹ്യുണ്ടായ് ക്രെറ്റയാണ്. 2019 മധ്യത്തോടെ എത്തുന്ന ടസ്‌കറിന്റെ വില 10-15 ലക്ഷം രൂപയ്ക്ക് ഇടയിലായിരിക്കും എന്നാണ് പ്രതീക്ഷ.

ടാറ്റ ടിയാഗോ ജെറ്റിപി

ടാറ്റ ടിയാഗോ ജെറ്റിപിയുടെ കണ്‍സപ്റ്റ് മോഡല്‍ 2018 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിച്ചിരുന്നു. പുതിയ ബമ്പര്‍, പുതിയ ഗ്രില്‍, മാറ്റം വരുത്തിയ ഹെഡ്‌ലാമ്പ് തുടങ്ങിയ പുതുമകളുമായാണ് ടിയാഗോ ജെറ്റിപി എത്തുന്നത്. 2019 അവസാനത്തോടെ അവതരിപ്പിക്കുന്ന മോഡലിന്റെ വില 5-7 ലക്ഷം രൂപയോളമായിരിക്കും.

റിനോ എംപിവി

ക്വിഡ്വിനെപ്പോലെ തന്നെ ആകര്‍ഷകമായ വിലയില്‍ വിപണിയില്‍ എത്തു

മെന്ന് പ്രതീക്ഷിക്കുന്ന റിനോ എംപിവിയുടെ ചില ഘടകഭാഗങ്ങള്‍ ക്വിഡില്‍ നിന്നും കാപ്റ്ററില്‍ നിന്നും കടം കൊണ്ടതാണ്. ഏഴിഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനത്തോടെ വരുന്ന കാറിന്റെ വില എട്ട് ലക്ഷം രൂപയ്ക്ക്

താഴെയാണ് പ്രതീക്ഷിക്കുന്നത്.

മഹീന്ദ്ര ഇന്‍ഫെര്‍ണോ

റിനോ ഡസ്റ്റര്‍, ഹ്യുണ്ടായ് ക്രെറ്റ, നിസാന്‍ ടെറാനോ എന്നിവയുടെ നിരയി

ലേക്ക് വരുന്ന മഹീന്ദ്ര ഇന്‍ഫെര്‍ണോ അഥവാ എക്‌സ്.യു.വി 300ന്റെ പണിപ്പുര

യിലാണ് മഹീന്ദ്ര. നിരവധി പുതുമകളോടെയാണ് കോംപാക്റ്റ് എസ്.യു.വി ഗണത്തില്‍പ്പെടുന്ന ഈ മോഡല്‍ എത്തുന്നത്. മാരുതി ബ്രെസയുടെ മുഖ്യ എതി

രാളിയായിരിക്കും ഇന്‍ഫെര്‍ണോ. ജനുവരി ആദ്യത്തോടെ എത്തുമെന്ന് പ്രതീ

ക്ഷിക്കുന്ന ഈ മോഡലിന്റെ വില 9-13 ലക്ഷം രൂപയോളമായിരിക്കും.

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it