അല്‍ഭുതം ഈ ഇലക്ട്രിക് കാര്‍, വാഷിംഗ് മെഷീന്റെ രൂപം, 6600 ഡോളര്‍ വിലയും

ഫ്രെഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണ്‍ ഒരു

കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ആമി എന്നാണ് ഇതിന്റെ

പേര്. വാഷിംഗ് മെഷീന്റെ രൂപവും 6600 ഡോളര്‍ വിലയുമുള്ള ഈ ഇലക്ട്രിക് കാറിന്

ഒരുപാട് വേഗതയൊന്നുമില്ല കെട്ടോ.

രണ്ട്

സീറ്റേയുള്ളു ആമിക്ക്. മണിക്കൂറിന് 45 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത.

ആറ് കിലോവാട്ട് അല്ലെങ്കില്‍ എട്ട് കുതിരശക്തിയോട് കൂടിയ ഇലക്ട്രിക്

മോട്ടറാണ് ഇതിന് കരുത്ത് പകരുന്നത്. ഫ്രാന്‍സിലെ നിയമം അനുസരിച്ച് 14

വയസുള്ള കുട്ടികള്‍ക്ക് പോലും ശേഷി കുറഞ്ഞ മോട്ടോറിലുള്ള ഈ വാഹനം

ഓടിക്കാനാകും. അതും ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ.

മുഴുവനായി

ചാര്‍ജ് ചെയ്താല്‍ 70 കിലോമീറ്റര്‍ ദൂരമാണ് പോകാനാകുന്നത്. ചെറിയ

മോട്ടോറും കുറഞ്ഞ വേഗതയുമൊക്കെ കണക്കിലെടുക്കുമ്പോള്‍ നാല് ചക്രമുള്ള ഒരു

സ്‌കൂട്ടറാണ് ആമിയെന്നും പറയാം.

വില

കുറയ്ക്കാനായി പ്രത്യേക ടച്ച്‌സ്‌ക്രീന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പകരം ഡ്രൈവറുടെ സ്മാര്‍ട്ട് ഫോണില്‍ ഇതിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത്

കാറില്‍ സജ്ജീകരിച്ചിരിക്കുന്ന ഹോള്‍ഡറില്‍ വെച്ച് സെന്റര്‍ ഡിസ്‌പ്ലേ

സ്‌ക്രീനായി ഉപയോഗിക്കാം. വാഹനത്തിന്റെ ഡ്രൈവിംഗ് റേഞ്ച്, നാവിഗേഷന്‍

ഉള്‍പ്പടെയുള്ള എല്ലാക്കാര്യങ്ങളും ഇതില്‍ തെളിയും.

സിട്രോന്റെ

തന്നെ 2സിവി എന്ന പഴയ കാറിന്റെ പിന്‍ഗാമിയാണ് ആമിയെന്നും പറയാം. കഴിഞ്ഞ

വര്‍ഷം കമ്പനി തങ്ങളുടെ 100ാം വര്‍ഷം ആഘോഷിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it