പണം ഇങ്ങനെ കൈമാറ്റം ചെയ്യുന്നുണ്ടോ ഒഴിവാക്കിയില്ലെങ്കില്‍ പിഴ കിട്ടും

ദൈനംദിന ജീവിതത്തില്‍ പണക്കൈമാറ്റം ഒഴിവാക്കാനാവില്ല. ഇത്തരം കാശിടപാടുകള്‍ ഉയര്‍ന്ന തുകയിലേക്ക് കടക്കുമ്പോള്‍ തീര്‍ച്ചയായും നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില നിയമവശങ്ങളുണ്ട്. അനാവശ്യമായ പല പിഴകളില്‍ നിന്നും ഒഴിവാക്കാനായി മുന്‍കൂട്ടി അറിഞ്ഞിരിക്കാന്‍ ചില കാര്യങ്ങള്‍

മെഡിക്ലെയിം ഇന്‍ഷൂറന്‍സുകള്‍ക്ക് നല്‍കുന്ന പ്രീമിയം തുക ക്യാഷ് ആയി നല്‍കിയാലോ, കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ ക്യാഷ് ആയി നല്‍കിയാലോ അത് എത്ര തുകയാണെങ്കില്‍ പോലും ആദായനികുതി കണക്കാക്കുമ്പോള്‍ നികുതി കിഴിവിന് പരിഗണിക്കില്ല.
പരിധി: 2 ലക്ഷം രൂപ
നിയമം: ഒരു വ്യക്തിയില്‍ നിന്നും ഒരു ദിവസം വാങ്ങുന്ന ആകെ തുക; അല്ലെങ്കില്‍, ഒരേയൊരു ഇടപാടിന്; അതുമല്ലെങ്കില്‍, ഒരു ഇവെന്റുമായോ ഒരു പ്രത്യേക സാഹചര്യവുമായോ ബന്ധപ്പെട്ട് വാങ്ങുന്ന ആകെ തുക രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ ആണെങ്കില്‍ ബാങ്കിലെ എക്കൗണ്ട് പേയീ ചെക്കോ, ഡ്രാഫ്റ്റോ, ഇസിഎസ് സംവിധാനം വഴിയോ മാത്രമേ സ്വീകരിക്കാവൂ.
കൂടാതെ ആദായനികുതി നിയമപ്രകാരം ഓഡിറ്റ് ബാധകമായവര്‍ ഒരു വര്‍ഷത്തില്‍ എതെങ്കിലും വ്യക്തികളുമായി ആ വര്‍ഷത്തെ കാശ് മുഖേന ഉള്ള മൊത്തം ഇടപാട് രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ ആണെങ്കില്‍ അവരുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പിനെ എീൃാ 61അ യില്‍ മെയ് 31 നു മുന്‍പായി ഫയല്‍ ചെയ്യണം.
പിഴ: നിയമം ലംഘിച്ച് സ്വീകരിച്ച തുകയുടെ തുല്യമായ തുക
പരിധി: 35,000 രൂപ
നിയമം: ചരക്ക് നീക്കത്തിനും മറ്റുമായി ഒരു ദിവസം പണമായി കൊടുക്കേണ്ട തുക മുപ്പത്തിയയ്യായിരത്തിനു മുകളില്‍ ആണെങ്കില്‍ ബാങ്കിലെ എക്കൗണ്ട് പേയീ ചെക്കോ, ഡ്രാഫ്റ്റോ, ഋഇട സംവിധാനം വഴിയോ മാത്രമേ നല്‍കാവൂ. (നിയമത്തില്‍ പറഞ്ഞിട്ടുള്ള ചില ഒഴിവുകള്‍ക്ക് വിധേയമായി)
പിഴ: നിയമം ലംഘിച്ച് കൊടുക്കുന്ന തുക, ആ വര്‍ഷത്തെ ആദായനികുതി കണക്കാക്കുമ്പോള്‍ ചെലവായി കണക്കാക്കാന്‍ പറ്റില്ല
പരിധി: 20,000 രൂപ
നിയമം: ലോണായോ ഡെപ്പൊസിറ്റായോ പണമായി ഇരുപതിനായിരം രൂപയില്‍ കൂടുതല്‍ വാങ്ങുവാനോ തിരിച്ച് കൊടുക്കുവാനോ പാടുള്ളതല്ല. (നിയമത്തില്‍ പറഞ്ഞി ട്ടുള്ള ചില ഒഴിവുകള്‍ക്ക് വിധേയമായി)
പിഴ: നിയമം ലംഘിച്ച തുകയുടെ തുല്യമായ തുക
പരിധി: 10,000 രൂപ
നിയമം: ട്രാന്‍പോര്‍ട്ടിംഗ് ഒഴികെ ഉള്ള ചെലവുകള്‍ക്ക് ഒരു ദിവസം കാശാ
യി പരമാവധി കൊടുക്കേണ്ട തുക പതിനാ യിരത്തിനു മുകളിലാണെങ്കില്‍ ബാങ്കിലെ എക്കൗണ്ട് പേയീ ചെക്കോ, ഡ്രാഫ്റ്റോ, ECS സംവിധാനം വഴിയോ മാത്രമേ നല്‍കാവൂ. (നിയമത്തില്‍ പറഞ്ഞിട്ടുള്ള ചില ഒഴിവുകള്‍ക്ക് വിധേയമായി)
പിഴ: നിയമം ലംഘിച്ച് കൊടുക്കുന്ന തുക, ആ വര്‍ഷത്തെ ആദായനികുതി കണക്കാക്കുമ്പോള്‍ ചെലവായി കണക്കാക്കാന്‍ പറ്റില്ല
പരിധി: 5000 രൂപ
നിയമം: പ്രിവന്റീവ് ഹെല്‍ത്ത് ചെക്കപ്പുകള്‍ക്ക് അയ്യായിരം രൂപക്ക് മുകളില്‍ ക്യാഷ് ആയി പണം നല്‍കാന്‍ പാടില്ല.
പിഴ: ആദായനികുതി കണക്കാക്കുമ്പോള്‍ നികുതി കിഴിവിനു പരിഗണിക്കില്ല
പരിധി: 2000 രൂപ
നിയമം: രണ്ടായിരം രൂപക്ക് മുകളില്‍ കാശിതര രൂപത്തില്‍ അല്ലാതെയുള്ള സംഭാവനകള്‍ നികുതി കിഴിവിനു അനുവദിക്കില്ല.
പിഴ: ആദായനികുതി കണക്കാക്കുമ്പോള്‍ നികുതി കിഴിവിനു പരിഗണിക്കില്ല


Related Articles
Next Story
Videos
Share it