Begin typing your search above and press return to search.
ബോണ്ടും ബാങ്ക് ഗ്യാരണ്ടിയും എന്തിന്, എപ്പോള്‍ നല്‍കണം?
?എന്താണ്ആര്‍സിഎംസി? എന്തൊക്കെയാണ് ഇതിന്റെഉപയോഗം? ആരാണ് ബന്ധപ്പെട്ട അധികാരികള്‍?
രജിസ്ട്രേഷനും അംഗത്വവും ഒരുമിച്ചുള്ള സര്‍ട്ടിഫിക്കറ്റിനെയാണ് ആര്‍സിഎംസി എന്ന് പറയുന്നത്. ഡിജിഎഫ്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്‍സെന്റീവുകള്‍ ലഭ്യമാകാന്‍ ഈ പ്രമാണപത്രം ആവശ്യം വരുന്നു. ഉല്‍പ്പന്നങ്ങളനുസരിച്ചുള്ള ആധികാരിക സ്ഥാപനങ്ങളോ സമിതികളോ ആണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക. കാലാവധി അഞ്ചുവര്‍ഷം. വര്‍ഷാവര്‍ഷം അംഗത്വഫീസ് നല്‍കണം.
?ബോണ്ടും ബാങ്ക് ഗ്യാരണ്ടിയും അല്ലെങ്കില്‍ ലീഗല്‍ അണ്ടര്‍ടേക്കിംഗ് നല്‍കേണ്ടിവരുന്നതെപ്പോള്‍? എന്തിന്?
അഡ്വാന്‍സ്/ഇപിസിജി തുടങ്ങിയ ഓതറൈസേഷന്‍ ഉപയോഗിക്കുന്നതിനു മുന്‍പായി അധികാരികള്‍ക്ക് നല്‍കേണ്ടി വരുന്ന ഉറപ്പാണ് ഈ ഡോക്യുമെന്റ്സ്. നിര്‍ദിഷ്ട സമയത്തിനുള്ളില്‍ ഇറക്കുമതിയും കയറ്റുമതിയും നടത്തി വിദേശനാണ്യവും ഇന്ത്യയിലെത്തിക്കുമെന്നതാണ് ഉറപ്പ്. കുറവുകള്‍ പിഴകള്‍ക്ക് വിധേയമെന്നും സമ്മതിക്കുന്നുണ്ട്.
Next Story
Videos