ചെറുകിട സംരംഭങ്ങൾക്ക് പുത്തൻ ആശയങ്ങൾ പകർന്ന് ധനം എംഎസ്എംഇ സമ്മിറ്റിന് തുടക്കമായി

ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് പ്രതിസന്ധിയിലും വളരാനുള്ള മാർഗ നിർദേശങ്ങളുമായി ധനം എംഎസ്എംഇ സമ്മിറ്റ് കൊച്ചിയിൽ തുടങ്ങി

ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് പ്രതിസന്ധിയിലും വളരാനുള്ള  മാർഗ നിർദേശങ്ങളുമായി ധനം എംഎസ്എംഇ  സമ്മിറ്റ് കൊച്ചിയിൽ തുടങ്ങി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ ഐ എ എസ് ഉദ്ഘാടനം നിർവഹിച്ച സമിറ്റിൽ നാഷണൽ സ്മോൾ ഇൻഡസ്ട്രീസ് ഡയറക്റ്റർ പി ഉദയകുമാർ മുഖ്യ പ്രഭാഷണം നടത്തി

പുതു സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെറു സംരംഭങ്ങൾ അവസരങ്ങൾ കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. സംരംഭങ്ങൾ  സ്വന്തം കഴിവുകൾ കണ്ടെത്തി അവയെ പുതിയ കാലത്തെ ആവശ്യകത തിരിച്ചറിഞ്ഞു മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ഥാനങ്ങളുടെ രേഖകളും ഇടപാടുകളും എപ്പോളും കൃത്യമാക്കി വയ്ക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ ചെറുകിട ഇടത്തര സംരംഭക മേഖലയെ ശക്തിപ്പെടുത്താനും സംരംഭകര്‍ക്ക് ആത്മവിശ്വാസം പകരാനുമുള്ള നിരവധി സെഷനുകള്‍ ഉള്‍പ്പെടുത്തിയ സമ്മിറ്റില്‍ പങ്കെടുക്കാന്‍ കേരളത്തിനെ നാനാ ഭാഗങ്ങളില്‍ നിന്നും മേഖലയില്‍ നിന്നുമുള്ളവരാണ് കൊച്ചിയിലേക്ക് എത്തിയിരിക്കുന്നത്.
കേരളത്തിലെ ഒരു ശരാശരി സംരംഭകനെ മുന്നില്‍ കണ്ടുകൊണ്ടാണ് സമിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ലളിതമായി മനസ്സിലാക്കാന്‍ കഴിയുന്ന രീതിയിലാണ് അവതരണവും. ഓരോ ദിവസവും എങ്ങനെയെങ്കിലും ബിസിനസ് മുന്നോട്ടുകൊണ്ടുപോകാന്‍ തത്രപ്പെടുന്ന തികച്ചും സാധാരണക്കാരനായ സംരംഭകനെ ബിസിനസ് മാനേജ് ചെയ്യാനും വളര്‍ത്താനുമുള്ള കാര്യങ്ങള്‍ പഠിപ്പിക്കാനാണ് ഈ സംഗമം.

സംരംഭകത്വ രംഗത്തെ കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍, ഇവിടെ സംരംഭകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍, അവര്‍ക്ക് ഗ്രൗണ്ട് ലെവലില്‍ ലഭിക്കുന്ന പിന്തുണയും എതിര്‍പ്പും തുടങ്ങി എല്ലാം അറിയുന്ന, അതിനെയെല്ലാം അതിജീവിച്ച് വളര്‍ന്നവരാണ് സമിറ്റില്‍ സംരംഭകരുമായി സംവദിക്കാനെത്തുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here