കുതിപ്പിനു മുമ്പുള്ള ശാന്തതയോ, അനക്കമില്ലാതെ രണ്ടാം നാളും സ്വര്‍ണം

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവലിയില്‍ മാറ്റമില്ല. ഗ്രാമിന് 6,680 രൂപയും പവന് 53,440 രൂപയുമാണ് ഇന്നത്തെ വില. ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 5,540 രൂപയില്‍ തുടരുന്നു. വെള്ളി വിലയ്ക്കും അനക്കമില്ല. ഗ്രാമിന് 89 രൂപയിലാണ് ഇന്നത്തെ വ്യാപാരം.

അതേ സമയം അന്താരാഷ്ട്ര സ്വര്‍ണ വില ഇന്നലെ ഔണ്‍സിന് 0.33 ശതമാനം കയറി വീണ്ടും 2,505.25 ഡോളറിലെത്തിയിരുന്നു. ഇന്ന് 0.19 ശതമാനം ഇടിഞ്ഞ് 2,501.45 ഡോളറിലാണ് വ്യാപാര പുരോഗമിക്കുന്നത്.
ഫെഡറല്‍ റിസര്‍വ് അടുത്തയാഴ്ച അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഇനി എത്ര ശതമാനം വരെ കുറവു വരുത്തുമെന്നതാണ് ഇപ്പോള്‍ ആശങ്കയായി നിലനില്‍ക്കുന്നത്. ഈ ആഴ്ച യു.എസില്‍ നിന്നുള്ള രണ്ട് സുപ്രധാന കണക്കുകള്‍ പുറത്തു വരും. ബുധനാഴ്ച ചില്ലറ വിലക്കയറ്റവും വ്യാഴാഴ്ച മൊത്ത വിലക്കയറ്റവും അറിയാനാകും. ഫെഡ് യോഗത്തിന്റെ തീരുമാനത്തെ ഇവ രണ്ടും സ്വാധിനിച്ചേക്കും. പലിശ നിരക്കുകള്‍ കാല്‍ ശതമാനം കുറയ്ക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടലുകള്‍. കൂടുതല്‍ കുറവു വരുത്തിയാല്‍ സ്വര്‍ണത്തിന് കൂടുതല്‍ നേട്ടമാകും. പലിശ നിരക്കുകള്‍ കുറയുന്നത് കടപത്രങ്ങള്‍ അടക്കമുള്ളവയുടെ ആകര്‍ഷ
കത്വം
കുറയ്ക്കുകയും സ്വര്‍ണത്തിലേക്ക് നീങ്ങാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുകയും ചെയ്യും.

ഇന്ന് ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണ വില 53,440 രൂപയാണ്. എന്നാല്‍ ഒരു പവന്‍ ആഭരണത്തിന് നികുതിയും പണിക്കൂലിയുമടക്കം 57,848 രൂപയെങ്കിലും അധികമായി നല്‍കേണ്ടി വരും. ശനിയാഴ്ച ഗ്രാമിന് 40 രൂപ കുറവ് വന്നശേഷമാണ് രണ്ട് ദിവസമായി മാറ്റമില്ലാതെ നില്‍ക്കുന്നത്. ഓണപ്പര്‍ച്ചേസുകാര്‍ക്കു വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്കും സ്വര്‍ണ വില താഴ്ന്ന് തുടരുന്നത് ആശ്വാസമാണ്. സ്വര്‍ണ വില കുറഞ്ഞു നില്‍ക്കുമ്പോള്‍ അത്യാവശ്യക്കാര്‍ക്ക് ജുവലറികളുടെ മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തി ഭാവിയിലെ വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാവുന്നതാണ്. സ്വര്‍ണം ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയും വാങ്ങുന്ന ദിവസത്തെ വിലയും താരതമ്യം ചെയ്ത് അതില്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനാകുമെന്നതാണ് മുന്‍കൂര്‍ ബുക്കിംഗിന്റെ ഗുണം. മിക്ക സ്വര്‍ണാഭരണ ശാലകളും ബുക്കിംഗ് സൗകര്യം നല്‍കുന്നുണ്ട്. വിവിധ ജുവലറികളുടെ നിബന്ധനകള്‍ മനസിലാക്കി മാത്രം ബുക്കിംഗ് സേവനം പ്രയോജനപ്പെടുത്തുക.


Related Articles
Next Story
Videos
Share it