കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നു

നിയമസഭയില്‍ ഇന്ന് സമര്‍പ്പിച്ച സാമ്പത്തിക അവലോക റിപ്പോര്‍ട്ട് പ്രകാരം കേരളത്തിന്റെ ആഭ്യന്ത ഉല്‍പാദ വളര്‍ച്ചാ നിരക്ക് (GSDP) 2016-17ല്‍ 6.22 ശതമാനമായിരുന്നത് 2017-18ല്‍ 7.18 ശതമാനമായി വര്‍ദ്ധിച്ചു. എന്നാല്‍ ഇക്കഴിഞ്ഞ ആഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമൊക്കെ കേരളീയ സമ്പദ്ഘടനയിലുണ്ടാക്കിയ നഷ്ടം നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചയില്‍ പ്രതിഫലിച്ചേക്കാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

2017-18ല്‍ വ്യവസായ മേഖലയില്‍ മികച്ച വളര്‍ച്ചയുണ്ടായതായാണ് റിപ്പോര്‍ട്ട്്. കൃഷി, അനുബന്ധ മേഖലകളില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വളര്‍ച്ചാ നിരക്ക് 3.64 ശതമാനമാണ് എന്നാല്‍ ഉല്‍പാദന മേഖലയിലാണ് നേട്ടം കൈവരിക്കാനായത്. 2016-17 കാലഘട്ടത്തില്‍ 7.8 ശതമാനമായിരുന്നത് കഴിഞ്ഞ വര്‍ഷത്തോടെ 9.22 ശതമാനമായി കുതിച്ചുയര്‍ന്നു.

നികുതി വരുമാനം

2017-18ല്‍ കേരളത്തിന്റെ തനത് നികുതി വരുമാനം 46459.61 കോടി രൂപയാണ്. ജി.എസ്.ടി, പെട്രോളിയം ഉല്‍പന്നങ്ങള്‍, മദ്യം, വാഹന നികുതി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയില്‍ നിന്നുള്ള വരുമാനമാണിത്. 2016-17ലെ 8.61 ശതമാനത്തില്‍ നിന്നും തനത് നികുതി വരുമാനം കഴിഞ്ഞ വര്‍ഷം 10.16 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്്.

അതേസമയം നികുതിയേതര വരുമാനത്തില്‍ തുച്ഛമായ വര്‍ദ്ധനവാണ് ഉണ്ടായത്. ഇതിലെ വളര്‍ച്ചാ നിരക്ക് 15.13 ശതമാനത്തില്‍ നിന്നും 15.46 ശതമാനമായി മാത്രമേ കഴിഞ്ഞ വര്‍ഷം വര്‍ദ്ധിച്ചിട്ടുള്ളൂ. ലോട്ടറിയില്‍ നിന്നുള്ള വരുമാനമാണ് ഇതിലെ ഏറ്റവും പ്രധാനഘടകം.

കട ബാദ്ധ്യത

സംസ്ഥാനത്തെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 30.68 ശതമാനമാണ് കേരളത്തിന്റെ കട ബാദ്ധ്യത. എന്നാല്‍ ധനകമ്മിയിലും റവന്യൂ കമ്മിയിലും നേരിയ കുറവുണ്ടായിട്ടുണ്ട്്. ധനകമ്മി 4.29 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 3.9 ശതമാനമായി കുറഞ്ഞു. റവന്യൂ കമ്മി മുന്‍വര്‍ഷം 2.51 ശതമാനമായിരുന്നത് കഴിഞ്ഞ വര്‍ഷം 2.46 ശതമാനമായും കുറഞ്ഞു. ഇപ്പോഴും കടം എടുക്കുന്ന തുകയുടെ പകുതിയിലധികവും റവന്യൂ ചെലവിനായാണ് സംസ്ഥാനം വിനിയോഗിക്കുന്നത്.

N.S Venugopal
N.S Venugopal  

Related Articles

Next Story

Videos

Share it