കോവിഡ് 19 സാമ്പത്തിക സുനാമി; ബിസിനസുകള്‍ തകരും, കമ്പനികള്‍ പാപ്പരാകും: മൂഡീസ്
കോവിഡ് 19 ആഗോള സാമ്പത്തിക രംഗത്തെ കശക്കിയെറിയുമെന്ന് മൂഡീസിന്റെ
വിലയിരുത്തല്‍. ലോക രാജ്യങ്ങളെല്ലാം സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക് വരുന്നത് സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതം ഇപ്പോള്‍ വിലയിരുത്താന്‍ പോലുമാകില്ലെന്ന് മൂഡീസിന്റെ അടുത്തിടെ പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ മൂഡീസ് ചീഫ് ഇക്കണോമിസ്റ്റ് മാര്‍ക്ക് സാന്‍ഡി.
കോവിഡ് 19 ഉയര്‍ത്തിവിട്ട സാമ്പത്തിക സുനാമിയുടെ ആദ്യ തരംഗമാണ് ഇപ്പോള്‍
കമ്പനികളുടെ ലേ ഓഫിലൂടെ കാണുന്നതെന്ന് റിപ്പോര്‍ട്ട്് പറയുന്നു. രണ്ടാം തരംഗമായി ലോക ബിസിനസുകള്‍ പുനര്‍ നിക്ഷേപങ്ങളില്‍ നിന്ന് പൂര്‍ണമായും പിന്മാറും. ''യു എസ് - ചൈന വ്യാപാര യുദ്ധം, ബ്രെക്‌സിറ്റ്, ഒട്ടനവധി രാഷ്ട്രീയ സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയവ മൂലം ബിസിനസുകള്‍ പലതും കഷ്ടസ്ഥിതിയിലായിരുന്നു. വൈറസ് ബാധ കൂടി വന്നതോടെ സ്ഥിതി ദയനീയമായി. ഇതിന്റെ ആഘാതം ബിസിനസുകള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്,'' റിപ്പോര്‍ട്ട് പറയുന്നു. പ്രവചിക്കാനാകാത്ത വിധം കമ്പനികള്‍ തകരുമെന്നും പാപ്പരാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ''ഇപ്പോള്‍ അങ്ങേയറ്റം വ്യക്തമായ മൂന്ന് അവ്യക്തതകളുണ്ട്. ഒന്ന് വൈറസ് വ്യാപനം എത്രത്തോളമാകുമെന്നറിയില്ല.
രണ്ട്, ലോകരാജ്യങ്ങളുടെ നയ തീരുമാനങ്ങളെ കുറിച്ച് അറിവില്ല. മൂന്ന്, സമ്പദ് വ്യവസ്ഥയില്‍ ഇതുണ്ടാക്കുന്ന ആഘാതം അറിയില്ല. ഈ മൂന്ന് ഘടകങ്ങള്‍ കൊണ്ട് ആഗോള സമ്പദ് ഘടനയിലെ അശുഭാപ്തി വിശ്വാസം കൂടുതല്‍ ശക്തമാകുകയാണ്,'' റിപ്പോര്‍ട്ട് പറയുന്നു.
കോര്‍പ്പറേറ്റുകളുടെ കടഭാരം വര്‍ധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്ന
മറ്റൊരു പ്രധാന വസ്തുതയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline