10,000 ഒഴിവുകളിലേക്കായി രജിസ്റ്റര്‍ ചെയ്തത് 14,000 പേര്‍: ഇന്റര്‍വ്യൂവിനെത്തിയത് 2166 പേര്‍ മാത്രം!- മലയാളികള്‍ക്ക് ഇവിടെ ജോലി വേണ്ടേ?

തൊഴിലില്ലായ്മ ചര്‍ച്ചയാവാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. എന്നാല്‍ അതിന്റെ കാരണങ്ങളിലേക്ക് അധികമാരും ഇറങ്ങിച്ചെല്ലാറില്ല. തൊഴിലില്ലായ്മയല്ല, തൊഴില്‍പാടവമില്ലാത്തതാണ് തൊഴില്‍ കിട്ടാത്തതിന്റെ കാരണമെന്നാണ് എച്ച്ആര്‍, റിക്രൂട്ടിംഗ് രംഗത്തുള്ളവര്‍ പറയുന്നത്.

ഈയിടെ മലപ്പുറം ജില്ലാ പഞ്ചായത്ത് 'ഉദ്യോഗ് മലപ്പുറം' എന്ന പേരില്‍ നടത്തിയ ജോബ്‌ഫെയറിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. 250 ല്‍ അധികം കമ്പനികളില്‍ നിന്നായി 10,000 ലേറെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിലേക്കായി 14,000 പേര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. പക്ഷേ, ഇന്റര്‍വ്യൂവിനായി എത്തിയത് വെറും 2166 മാത്രം!. ഇതില്‍ 458 പേര്‍ക്ക് ജോലി ലഭിച്ചു. 582 പേരെ ഒഴിവാക്കി. 1126 പേരുടെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. താമസിയാതെ അവര്‍ക്കും നിയമനം ലഭിക്കും.
ഇതടക്കം വിവിധ അഭിമുഖങ്ങളില്‍ എന്താണ് നടക്കുന്നതെന്നും തൊഴിലന്വേഷകരുടെ പോരായ്മ എന്താണെന്നും വിവരിക്കുകയാണ് 'ഉദ്യോഗ് മലപ്പുറം' പരിപാടിയുടെ ഭാഗമായി ഗ്രൂമിംഗ് സെക്ഷന്‍ കൈകാര്യം ചെയ്ത ഫാറൂഖ് രണ്ടത്താണി. ചില നിരീക്ഷണങ്ങള്‍:
 • ഇന്റര്‍വ്യൂവിന് രജിസ്റ്റര്‍ ചെയ്ത ശേഷം വരാത്ത കാരണം ചോദിച്ചപ്പോള്‍ 'എന്നെ കൊണ്ട് പണി എടുപ്പിക്കണം എന്ന് നിങ്ങള്‍ക്ക് എന്താണ് നിര്‍ബന്ധം എന്ന് ചോദിച്ചവരുണ്ട്'
 • ''എന്റ മകന്‍ ജോലി എടുത്തിട്ട് വേണ്ട ഇവിടെ മൂന്ന് നേരം ഭക്ഷണം കഴിക്കാന്‍'' എന്ന് പറഞ്ഞ രക്ഷിതാവ് പോലുമുണ്ട്, ജോലി എന്തിനാണ് എന്ന് പോലും തിരിച്ചറിയാത്തവര്‍
 • ജോലി വേണമെന്ന് നിര്‍ബന്ധം പോലുമില്ലാത്ത, ഭാവി ജീവിതത്തെ കുറിച്ച് ആലോചിക്കുകയോ, ഉത്തരവാദിത്ത ബോധമോ ഇല്ലാത്ത ഒരു തലമുറ ഇവിടെയുണ്ടെന്നുള്ളത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്
 • നിരവധി കമ്പനികള്‍ സ്റ്റാഫുകളെ ചോദിച്ച് വിളിക്കുമ്പോള്‍ കൊടുക്കാന്‍ സ്‌കില്‍ഡായ സ്റ്റാഫുകളില്ലാത്തതിന്റെ പേരില്‍ കൈ മലര്‍ത്തുകയാണ് പലപ്പോഴും ചെയ്യാറുള്ളത്. സ്‌കില്‍ഡാവുക എന്നത് വളരെ പ്രധാനമാണ്
 • ബി.ടെക് കഴിഞ്ഞ അമ്പത് ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്ത ശേഷം പ്രമുഖ ഐ.ടി കമ്പനി പറഞ്ഞത് അവര്‍ക്ക് ക്വാളിറ്റിയില്ല, അവര്‍ ഒന്ന് കൂടി പഠിക്കണം, അപ്‌ഡേറ്റാകണം എന്നാണ്. ഏതൊരു ഫീല്‍ഡായാലും അതിന് വേണ്ട സ്‌കില്‍ ഡവലപ്പ് ചെയ്യല്‍, ആ മേഖലയില്‍ അപ്‌ഡേറ്റഡാകല്‍ എന്നിവയെല്ലാം പ്രധാനമാണ്
 • ഗൂഗ്‌ളില്‍ നിന്ന് കോപ്പിയടിച്ച് തയ്യാറാക്കിയ ഞലൗൊല മായാണ് ഭൂരിഭാഗവും ഇന്റര്‍വ്യൂവിന് വരിക. അതില്‍ എഴുതി വെച്ചിട്ടുള്ള ടൃേലിഴവേ ഉം ഒീയയശല െഅടക്കം കോപ്പിയായിരിക്കും. അവനവന്റെ ടൃേലിഴവേ ഉം ഒീയയശല െപോലും തിരിച്ചറിയാത്തവര്‍. ഒരു സ്‌കില്ലും ഡവലപ്പ് ചെയ്യാത്തവര്‍, ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് കമ്പനികളില്‍ വ്യത്യസ്തമായ ജോലികള്‍ ചെയ്തവര്‍, ഒരു ആത്മവിശ്വാസവുമില്ലാതെ ഇന്റര്‍വ്യൂ ബോര്‍ഡിന് മുമ്പിലിരുന്ന് മുട്ട് വിറക്കുന്നവര്‍. ഇതില്‍ പി.എച്ച്.ഡി യോഗ്യതയുള്ളവരടക്കമുണ്ട്. ഇവരെ എങ്ങനെയാണ് ഒരു കമ്പനിയില്‍ ജോലിക്കെടുക്കുക?
 • കണക്കുകള്‍ സൂചിപ്പിക്കുന്നത് നമ്മുടെ നാട്ടില്‍ തൊഴിലില്ലായ്മ കൂടുതലാണ് എന്നൊക്കെയാണെങ്കിലും. തൊഴിലില്ലായ്മയല്ല, സ്‌കില്‍ ഇല്ലായ്മയാണ് ഉള്ളതെന്നാണ് ഞാന്‍ പറയുക
 • അയല്‍വീട്ടിലെ പയ്യന്‍ പഠിക്കുന്ന കോഴ്‌സ്, കസിന്‍സ് പഠിക്കുന്ന കോഴ്‌സ്, അതല്ലെങ്കില്‍ കൂട്ടുകാരെല്ലാവരും ഒരുമിച്ച് പഠിക്കാന്‍ തെരഞ്ഞെടുത്ത കോഴ്‌സ്, കുടുംബത്തിലെ മുതിര്‍ന്നൊരാള്‍ ഈ കോഴ്‌സ് നല്ല സ്‌കോപ്പ് ഉള്ളതാണെന്ന് പറഞ്ഞത് കേട്ട് സെലക്ട് ചെയ്ത കോഴ്‌സ്... പലരുടെയും കോഴ്‌സ് തെരഞ്ഞെടുക്കലിന്റെ രീതി, മാനദണ്ഡം ഇങ്ങനെയൊക്കെയാണ്
 • അതുകൊണ്ട് തന്നെ എം.ബി.എ കഴിഞ്ഞ് ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്യുന്നവരെയും, സിവില്‍ എഞ്ചിനീയറിംഗ് കഴിഞ്ഞ് സൂപ്പര്‍മാര്‍ക്കറ്റില്‍ സെയ്ല്‍സ്മാനായി നില്‍ക്കുന്നവരെയും, എം.ബി.ബി.എസ് ഉണ്ടായിട്ടും കണ്‍സ്ട്രഷന്‍ & ഇന്റീരിയര്‍ ഡിസൈനിംഗ് കമ്പനി നടത്തുന്നവരെയും കണ്ടിട്ടുണ്ട്
 • അവനവനെ തിരിച്ചറിയാതെ, എനിക്കെന്താണ് ചെയ്യാന്‍ കഴിയുക, എന്നെക്കൊണ്ട് എന്താണ് ചെയ്യാന്‍ പറ്റാത്തത്, എന്റെ താല്‍പ്പര്യം എന്താണ് എന്നിവയൊന്നും മനസിലാക്കാതെ കോഴ്‌സുകള്‍ സെലക്ട് ചെയ്യുന്നത് കൊണ്ടാണ് ആദ്യത്തെ തെറ്റ് സംഭവിക്കുന്നത്
 • എം.ബി.എ മാര്‍ക്കറ്റിംഗ് പഠിച്ചശേഷം നാല് വര്‍ഷമായി ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്യുന്നവനെ കുറിച്ച് ചിന്തിച്ച് നോക്കൂ. ലോകത്ത് ഡ്രൈവറില്ലാത്ത വാഹനങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലത്ത് എം.ബി.എ യോഗ്യതയുള്ള ഇദ്ദേഹത്തിന്റെ ജോലിക്ക് എന്ത് പ്രസക്തിയാണുള്ളത്? ജോലി പോയാല്‍ ഇദ്ദേഹം എന്തുചെയ്യും? ഇനിയൊരു പുതിയ ജോലിക്ക് കയറാന്‍ നോക്കിയാല്‍ പോലും ബേസിക് ശമ്പളമല്ലേ ലഭിക്കുകയുള്ളൂ. എം.ബി.എ യോഗ്യതയുള്ള ഇദ്ദേഹം നാല് വര്‍ഷമായി ഉണ്ടാക്കിയെടുത്ത എക്‌സ്പീരിയന്‍സ് ഡ്രൈവിംഗിലാണ്. ഇദ്ദേഹത്തിന് പഠനശേഷം നാലു വര്‍ഷം മാര്‍ക്കറ്റിംഗിലായിരുന്നു എക്‌സ്പീരിയന്‍സ് എങ്കിലോ?
 • കരിയര്‍ സെലക്ട് ചെയ്യുന്നിടത്താണ് മറ്റൊരു തെറ്റ് സംഭവിക്കുന്നത്. ഭാവിയെ കുറിച്ച് ചിന്തിക്കാതെ എടുക്കുന്ന തീരുമാനങ്ങള്‍. ഫ്യൂച്ചറിന് പകരം ഫണ്ടാണ് ഇവിടെ പലരും മാനദണ്ഡമാക്കുന്നത്
 • പ്ലസ്ടു പഠനത്തിനിടക്കുള്ള ഒഴിവുസമയങ്ങളില്‍ വയറിംഗ് ജോലിക്ക് പോകുമായിരുന്ന പയ്യന്‍ പഠന ശേഷവും ആറ് മാസത്തോളം വയറിംഗ് ജോലിക്ക് പോയി 500 രൂപ ദിവസക്കൂലിയുള്ള അവന് മാസം അവസാനം ആകുമ്പോഴേക്ക് പതിനായിരം രൂപയെങ്കിലും ലഭിക്കും. അങ്ങനെയിരിക്കെയാണവന്‍ ഓട്ടോമൊബൈല്‍ പഠിക്കാന്‍ വേണ്ടി പോകുന്നത്. പഠനത്തിന് ശേഷം ട്രെയ്‌നിയായി അവന്‍ ഒരു കമ്പനിയില്‍ ജോയ്ന്‍ ചെയ്തു. മാസം 6000 രൂപയായിരുന്നു അവന് ലഭിച്ചിരുന്നത്. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ അവന്‍ ജോലി ഒഴിവാക്കി വീണ്ടും വയറിംഗിന് തന്നെ പോയി. ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നതിനേക്കാള്‍ മാസ വരുമാനം അവന് വയറിംഗിന് പോയ സമയത്തുണ്ടായിരുന്നതാണത്രെ കാരണം. ഇപ്പോഴും ഇന്റര്‍വ്യൂകളില്‍ അറ്റന്റ് ചെയ്യാന്‍ അവന്‍ പോകാറുണ്ട്. പക്ഷേ, ഇതുവരെ പഠിച്ച ഫീല്‍ഡില്‍ ജോലി കിട്ടിയിട്ടില്ല. അവന് കൂടുതല്‍ സാലറി വേണം. എന്നാല്‍ ആ സാലറിക്ക് അനുസരിച്ചുള്ള എക്‌സ്പീരിയന്‍സ് അവനില്ലതാനും.
 • എക്‌സ്പീരിയന്‍സ് ഉണ്ടാക്കിയെടുക്കാന്‍ വിമുഖത കാണിക്കുന്നതാണ് അടുത്ത തെറ്റ്. പല ഉദ്യോഗാര്‍ത്ഥികളും പറയും ''എല്ലാ കമ്പനികള്‍ക്കും എക്‌സ്പീരിയന്‍സ് ഉള്ളവരെ മതി, ജോലി തന്നാലല്ലേ എക്‌സ്പീരിയന്‍സ് ഉണ്ടാകുകയുള്ളൂ,'' എന്നൊക്കെ. എക്‌സ്പീരിയന്‍സുള്ളവരെ തേടുന്ന കമ്പനികളെ പോലെ തന്നെ ഫ്രഷറെ തേടുന്നവരുമുണ്ട്. പഠനസമയത്ത് വരുമാനം ഉണ്ടാകാറില്ലല്ലോ. അതുപോലെ പഠിച്ചിറങ്ങിയ ഫീല്‍ഡില്‍ ആദ്യം ജോലി ലഭിച്ചാല്‍, 6 മാസം മുതല്‍ 1 വര്‍ഷം വരെ അതിനെ പഠനത്തിന്റെ ഭാഗമായി കാണണം. അവിടെ ശമ്പളമാകരുത് ഫോക്കസ്; എക്‌സ്പീരിയന്‍സ് ഉണ്ടാക്കിയെടുക്കുക എന്നതായിരിക്കണം.


Related Articles

Next Story

Videos

Share it