സ്വഭാവം പഠിക്കൂ... ബിസിനസ് വര്‍ധിപ്പിക്കൂ..!

ആന്തരികവും ബാഹ്യവുമായ ഒരുപറ്റം ഘടകങ്ങളുടെ പ്രഭാവം ആണ് ഒരാളുടെ സ്വഭാവത്തെ നിര്‍ണയിക്കുന്നത് എന്ന് നമുക്കറിയാം. അത്തരത്തില്‍ ആളുകളുടെ സ്വഭാവം നിര്‍ണയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷെ അവരുടെ സ്വഭാവ സവിശേഷതകളില്‍ മാറ്റങ്ങള്‍ വരുത്താനും
നമുക്ക് കഴിഞ്ഞേക്കും. ബിസിനസിലും ജീവിതത്തിലും ഇത് വളരെ അത്യാവശ്യവുമാണ്. MARS Model of Individual Behaviour എന്ന മാനേജ്‌മെന്റ് മോഡല്‍ ഉപയോഗിച്ച് ഇത് കുറെക്കൂടി വ്യക്തമായി മനസിലാക്കാം.

MOTIVATION
ഒരാള്‍ ഒരു കാര്യം ചെയ്യേണ്ട രീതി, തീവ്രത, ഇച്ഛാശക്തി എന്നിവയെല്ലാം തീരുമാനിക്കുന്നത് അയാള്‍ക്ക് ലഭിക്കുന്ന പ്രചോദനം ആണ്. ഈ പ്രചോദനം ഏതെങ്കിലും ഒരു കാര്യം ചെയ്യുന്നതില്‍ അയാളെ പ്രാപ്തനാക്കുന്നു. ശരിയായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുത്തും, ഉദാഹരണങ്ങള്‍ കാണിച്ചും, ആത്മവിശ്വാസം വര്‍ധിപ്പിച്ചും ഒക്കെ ഇത് ചെയ്യാം. പലപ്പോഴും ടീം ലീഡര്‍മാര്‍ ഉപയോഗിക്കേണ്ട ടെക്‌നിക്ക് കൂടിയാണ് ഇത്. പുറത്തുനിന്നുള്ള പ്രചോദനത്തിലൂടെ ആരുടേയും തീവ്രതയും ഇച്ഛാശക്തിയും വര്‍ധിപ്പിക്കാന്‍ കഴിയും.

ABILITY
സ്വാഭാവികമായി നമ്മിലുണ്ടാകുന്ന കഴിവും, പഠിച്ചെടുത്ത ടെക്‌നിക്കുകളും ഒരാളുടെ സ്വഭാവത്തെയും ജോലിയില്‍ ഉള്ള അയാളുടെ പ്രകടനത്തെയും സ്വാധീനിക്കുന്നു. ഇതിനെ തന്നെ നാലായി വിഭജിക്കാം.

Aptitude: നല്ല രീതിയില്‍ പ്രകടനം നടത്താനുള്ള സ്വാഭാവികമായുള്ള കഴിവാണിത്.

Learned capabilities: പഠിച്ചെടുക്കുന്ന കഴിവുകള്‍, ഭാഷകള്‍, രീതികള്‍ എന്നിവയൊക്കെ ഇതില്‍ പെടും.

Competencies: വ്യക്തിപരമായ സവിശേഷതകള്‍, മൂല്യങ്ങള്‍ എന്നിവ

Match: ഒരാള്‍ക്ക് ചേരുന്ന ജോലി തന്നെ ആണോ എന്ന് ഉറപ്പിക്കല്‍ ഇവയെല്ലാം ചേര്‍ന്നാണ് ഒരു പ്രത്യേക ജോലിയിലുള്ള ഒരാളുടെ പ്രകടനം വിലയിരുത്തപ്പെടുന്നത്. ഈ നാലു കാര്യങ്ങളിലും ശരിയായ അസസ്‌മെന്റ് നടത്തി ആളുകളെ തെരഞ്ഞെടുത്താല്‍ നല്ലൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ കഴിയും.

ROLE PERCEPTIONS

തങ്ങളുടെ ഏത് സ്വഭാവ സവിശേഷതയാണ് ഏറ്റവും നല്ല റിസള്‍ട്ടിനു ആവശ്യം എന്ന് വ്യക്തമായി മനസിലാക്കേണ്ടത് ആവശ്യമാണ്. എന്തൊക്കെ ടാസ്‌കുകള്‍ ആണ് ചെയ്യേണ്ടത്, അവയുടെ പ്രാധാന്യം എന്താണ്, അവയ്ക്ക് ഓരോന്നിനും വേണ്ട കഴിവുകള്‍ എന്തൊക്കെയാണ് എന്നൊക്കെ മനസിലാക്കി വേണം ജോലി മുന്നോട്ടു കൊണ്ടുപോകാന്‍. ഇതില്‍ വീഴ്ച സംഭവിക്കുന്നത് കൊണ്ടാണ് പലപ്പോഴും വലിയ നഷ്ടങ്ങള്‍ സംഭവിക്കുന്നത്, നല്ലൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ കഴിയാതെ പോകുന്നത്. അതിനാല്‍, ഈ കാര്യങ്ങളില്‍ ഓരോ സ്റ്റാഫിനും വ്യക്തത പകര്‍ന്നു കൊടുക്കണം.

SITUATIONAL FACTORS
പലപ്പോഴും സാഹചര്യങ്ങള്‍ ഒരാളുടെ പ്രകടനത്തെയും സ്വഭാവത്തെയും ബാധിക്കാറുണ്ട്. സമയ പരിമിതി, ടീമിലെ മറ്റു മെമ്പര്‍മാര്‍, ബജറ്റ്, ജോലി ചെയ്യുന്ന സ്ഥലം എന്നിങ്ങനെ നമ്മുടെ സ്വാധീനത്തില്‍ അല്ലാത്ത ഒരുപാട് കാര്യങ്ങള്‍ ഈ ഗണത്തില്‍ പെട്ടേക്കാം. ഈ ഒരു ഭാഗം മാത്രം ഒരുപക്ഷെ മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ലെന്നു വരാം. പക്ഷെ മറ്റു മൂന്നു കാര്യങ്ങളും ശരിയായ ട്രെയ്‌നിംഗ് ഇടപെടലുകളിലൂടെയോ, ആശയവിനിമയത്തിലൂടെയോ മെച്ചപ്പെടുത്താന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ സാഹചര്യങ്ങളും നമുക്ക് അനുകൂലമാകുന്നത് കാണാം!

ഇപ്പോള്‍ തന്നെ നിങ്ങളുടെ ഓരോ സ്റ്റാഫിന്റെയും ഒരു MARS ANALYSIS
ചെയ്തു നോക്കൂ. എവിടെയൊക്കെയാണ് മാറ്റങ്ങള്‍ വേണ്ടത് എന്ന് തീരുമാനിക്കൂ. ഒരുപാട് വൈകുന്നതിനു മുന്‍പേ പ്രകടനം മെച്ചപ്പെടുത്തൂ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

AR Ranjith
AR Ranjith  

ലേഖകന്‍ ബ്രമ്മ ലേണിംഗ് സൊല്യൂഷന്‍സിന്റെ സി.ഇ.ഒ യും, 400ലധികം കമ്പനികളെ വിജയപാതയില്‍ എത്തിക്കാന്‍ സഹായിച്ച മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാണ്.

Related Articles

Next Story

Videos

Share it