

1995ല്‍ എന്റെ വീടിനടുത്ത് ഒരു പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് വന്നു. അതിന്റെ താഴത്തെ നിലയിലെ പ്രധാന കടകളിലൊന്നില്‍ അന്നത്തെ ഏറ്റവും ട്രെന്‍ഡിംഗ് ആയ ഒരു ബിസിനസ് തുടങ്ങി. വീഡിയോ കാസറ്റ് വാടകയ്ക്ക് നല്‍കുന്ന കടയായിരുന്നു അത്. അതുപോലെ ഓഡിയോ കാസറ്റുകളുടെ വില്‍പ്പനയും റെക്കോര്‍ഡിംഗും അവിടെ ചെയ്തിരുന്നു. അത്തരം ഒരു സ്ഥാപനം അവിടെയുള്ളത് ആ ഷോപ്പിംഗ് കോംപ്ലക്‌സിനും പരിസരങ്ങള്‍ക്കും വലിയ ഉണര്‍വ് നല്‍കി. ഒരു ദശകത്തിനപ്പുറം നാമമാത്രമായി തീര്‍ന്ന ആ ബിസിനസ് അദ്ദേഹം മറ്റൊന്നായി മാറ്റി. ട്രെന്‍ഡുകള്‍ക്ക് പുറകെ ഓടിയിരുന്ന ആ ബിസിനസുകാരന്‍ ഇത്തവണ തുടങ്ങിയത് വലിയ ഒരു ഇന്റര്‍നെറ്റ് കഫെയും എസ്.ടി.ഡി ബൂത്തുകളും ആയിരുന്നു. കുറേ വര്‍ഷത്തിനു ശേഷം അതും അടച്ചുപൂട്ടി.
സാമ്പത്തിക പ്രതിസന്ധിയില്‍ ആയ അദ്ദേഹം സ്ഥലങ്ങളും മറ്റും വിറ്റ് കടം തീര്‍ത്ത് ഒതുങ്ങിക്കഴിയുകയുമാണ്. തിരിഞ്ഞുനോക്കിയാല്‍ ഇത്തരം ഒരുപാട് കാര്യങ്ങള്‍ നമുക്കും ഓര്‍മയില്‍ വരും. സത്യത്തില്‍ എന്താണ് ഈ പരാജയങ്ങള്‍ക്ക് പിന്നില്‍? ബിസിനസ് ആശയങ്ങള്‍ അപ്രസക്തമാകുന്നു എന്നതാണ് ഇത്. ഒരു സ്ഥാപനം നന്നായി നടക്കാന്‍ വേണ്ട എല്ലാ കാര്യങ്ങളും നടപ്പിലാക്കിയാലും ആ ബിസിനസ് അപ്രസക്തമാണെങ്കില്‍ അതിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്നതാണ് സത്യം. എന്തുതരം ബിസിനസുകളാണ് വേഗത്തില്‍ അപ്രസക്തമാകുന്നത്?
പരിഹാരങ്ങള്‍
(പ്രീമിയം റെയ്ഞ്ച്) കിട്ടാവുന്ന ഒന്നാക്കി നമ്മുടെസേവനങ്ങളെ മാറ്റാവുന്നതാണ്. പലപ്പോഴും അത്തരം സേവനങ്ങള്‍ സാങ്കേതികവിദ്യക്കോ സ്റ്റാന്‍ഡേര്‍ഡ് സേവനങ്ങള്‍ വലിയ തോതില്‍ നല്‍കുന്ന കമ്പനികള്‍ക്കോ എളുപ്പത്തില്‍ കീഴടക്കാവുന്നതല്ല.
ലേഖനത്തിന്റെ തുടക്കത്തില്‍ പ്രതിപാദിച്ച എന്റെ നാട്ടിലെ ബിസിനസുകാരനെ വീണ്ടും ഒന്നു ഞാന്‍ കണ്ടു സംസാരിക്കുകയുണ്ടായി. ഒരവസരം കൂടി കിട്ടുമായിരുന്നെങ്കില്‍ എന്തെല്ലാം മാറ്റങ്ങള്‍ ആയിരിക്കും തന്റെ ബിസിനസ് ജീവിതത്തില്‍ വരുത്തുക എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.
അദ്ദേഹം അതിനു പറഞ്ഞ മറുപടികള്‍ ഏതൊരു സംരംഭകനും ഉപകാരപ്രദമാണ്. ട്രെന്‍ഡുകള്‍ക്ക് പുറകെ പായാതെ ഒരു പ്രൊഫഷണലിന്റെ സഹായത്തോടെ ബിസിനസിന്റെ സാമ്പത്തിക ഭാവി മനസിലാക്കി പ്രവര്‍ത്തിക്കുകയും ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറാനുള്ള വഴക്കം ഉണ്ടായിരിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്.
Peter Lynchന്റെ പ്രശസ്തമായ 'One Up on Wall Sreet' എന്ന പുസ്തകത്തില്‍ നല്ല ബിസിനസുകളെ തിരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം പറയുന്ന പല മാനദണ്ഡങ്ങളില്‍ ഒന്ന് ഇതാണ്. ഗ്ലാമര്‍ ഇല്ലാത്ത, പലപ്പോഴും മടുപ്പും വെറുപ്പും ഉളവാക്കുന്ന ബിസിനസ് മേഖലകള്‍ വളരെ ലാഭകരമാകാന്‍ സാധ്യതയുള്ളവയാണ്. വേസ്റ്റ് മാനേജ്‌മെന്റ് ഇതിനൊരു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.തന്റെ ബിസിനസ് എന്താണെന്ന് ചോദിക്കുമ്പോള്‍ അതിന്റെ മറുപടി ഗ്ലാമര്‍ ഉള്ളതും മറ്റേയാളില്‍ മതിപ്പുളവാക്കുന്നതുമായ ഒന്നാകണം എന്നതിനപ്പുറം ദീര്‍ഘകാലത്തില്‍ തനിക്കും ഉപഭോക്താക്കള്‍ക്കും സമൂഹത്തിനും ഉപകാരപ്രദമാകുന്ന ഒന്നായിരിക്കണം എന്ന ചിന്തയോടെ ബിസിനസിനെ സമീപിച്ചാല്‍ വിജയം സുനിശ്ചിതമായിരിക്കും.
(ഹാന്‍ഹോള്‍ഡ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്റ്ററാണ് ലേഖകന്‍. ഇ-മെയ്ല്‍: reachus@hanhold.com, വെബ്സൈറ്റ്: www.hanhold.com, ഫോണ്‍: 6238601079)
(Originally published in Dhanam Business Magazine December first Issue)
Read DhanamOnline in English
Subscribe to Dhanam Magazine