ഒറ്റക്കൊമ്പന്‍ യുണീകോണ്‍ സ്റ്റാര്‍ട്ടപ്പുകളുടെ സ്വന്തമായതെങ്ങനെ

കഴിഞ്ഞ ദശകത്തിന്റെ തുടക്കം വരെ യൂണികോണ്‍ എന്ന വാക്കിന് ഒരു അര്‍ഥം മാത്രമേ ഉണ്ടായിരുന്നുള്ളു. ഒറ്റക്കൊമ്പുള്ള കുതിരയെ പോലുള്ള ഒരു സങ്കല്‍പ്പിക ജീവി. പ്രാചീന നദീതട സംസ്‌കാരങ്ങള്‍ മുതല്‍ മനുഷ്യന്റെ കെട്ടുകഥകളില്‍ യൂണികോണുകള്‍ക്ക് ഒരു സ്ഥാനമുണ്ട്. ഒരു സാധാരണ ഇന്ത്യന്‍ യുവാവിന് യൂണീകോണെന്ന് കേള്‍ത്തുമ്പോള്‍ കേള്‍ക്കുമ്പോള്‍ ഹോണ്ടയുടെ ബൈക്ക് ആയിരിക്കും ഓര്‍മ വരുക. എന്നാല്‍ ഇന്ന് ആ വാക്ക് ബൈക്കിനെയോ ഒരു മിത്തിക്കല്‍ ക്യാരക്ടറിനെയോ മാത്രമല്ല അടയാളപ്പെടുത്തുന്നത്. ബില്യണ്‍ ഡോളര്‍ കമ്പനികളെക്കൂടിയാണ്.

എന്ന് മുതലാണ് ബില്യണ്‍ ഡോളര്‍ കമ്പനികളെ യൂണികോണെന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങിയതെന്ന് ചോദിച്ചാല്‍ അതിന് കൃത്യമായൊരു ഉത്തരമുണ്ട്. 2013 നവംബര്‍ രണ്ട്. അന്നാണ്് വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റായ എയ്‌ലീന്‍ ലീ എഴുതിയ വെല്‍ക്കം ടു ദി യുണീകോണ്‍ ക്ലബ്ബ്, ലേണിംഗ് ഫ്രം ബില്യണ്‍ ഡോളര്‍ സ്റ്റാര്‍ട്ടപ്പ്‌സ് എന്ന ആര്‍ട്ടിക്കിള്‍ടെക്ക് ക്രഞ്ച് എന്ന പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചത്.

2001-10 കാലഘട്ടത്തിലെ ടെക് സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് cow boy കമ്പനി നടത്തിയ പഠനത്തെ അടിസ്ഥാനമാക്കി എഴുതപ്പെട്ട ആ ആര്‍ട്ടിക്കിളിനെക്കാള്‍ ചര്‍ച്ചയായത് ലീ ഉപയോഗിച്ച യൂണികോണ്‍ എന്ന വക്കാണ്. ബില്യണ്‍ ഡോളര്‍ മൂല്യം നേടിയ സ്റ്റാര്‍ട്ടപ്പുകളെ കമ്പനികളെ വിശേഷിപ്പിക്കാന്‍ അന്ന് പ്രത്യേക വാക്കുകള്‍ ഒന്നും ഇല്ലായിരുന്നു. ബില്യണ്‍ ഡോളര്‍ കമ്പനികള്‍ എന്നാണ് പൊതുവെ പറഞ്ഞിരുന്നത്.

ആരും ഈയൊരു അര്‍ദ്ധത്തില്‍ ഉപയോഗിക്കാത്ത ഒരു വാക്ക്, മിസ്റ്റീരിയസ് ആയ, കൗതുകം ഉണര്‍ത്തുന്ന ഒരു വാക്കിനായുള്ള ലീയുടെ അന്വേഷണം യൂണികോണില്‍ ചെന്ന് നില്‍ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ആര്‍ട്ടിക്കില്‍ വന്ന ഉടനെ തന്നെ യുണീകോണ്‍ എന്ന പ്രയോഗം വലിയ ചര്‍ച്ചയായി മാറി. ഹോം റണ്‍, മെഗാ ഹിറ്റ് തുടങ്ങി മറ്റ് പല വാക്കുകളും പരിഗണിച്ച ശേഷമാണ് യുണീകോണ്‍ ഉറപ്പിക്കുന്നത്.

വൈകാതെ തന്നെ യൂണികോണ്‍ fortune മാഗസിന്റെ കവര്‍ പേജില്‍ ഇടം നേടി. തന്റെ യൂണികോണ്‍ പ്രയോഗം ഇങ്ങനെ ലോകം ഏറ്റെടുക്കുമെന്ന് ലീ ഒരിക്കലും വിചാരിച്ചിരുന്നില്ല. അന്ന് യുഎസില്‍ 39 യുണീകോണുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അവയുടെ എണ്ണം 600നും മുകളിലാണ്. ലോകത്താകമാനം 1000ല്‍ അധികം യുണീകോണ്‍ കമ്പനികളുണ്ട്.

ഇന്ന് ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികളെ വിശേഷിപ്പിക്കാനാണ് യുണീകോണ്‍ എന്ന വാക്ക് ഉപയോഗിക്കുന്നത്. ഇന്ന് ഒരു സ്റ്റാര്‍ട്ടപ്പിന്റെ വിജയം പരിഗണിക്കപ്പെടുന്നത് യുണീകോണാവാനുള്ള സാധ്യതകള്‍ മുന്‍ നിര്‍ത്തിയാണ്. യുണീകോണിനെ ചുവടു പിടിച്ച് മിനികോണ്‍, സൂണികോണ്‍, ഡെക്കാകോണ്‍, ഹെക്ടാകോണ്‍ എന്നീ പ്രയോഗങ്ങളും വൈകാതെ എത്തി. ഒരു മില്യണ്‍ ഡോളറോ അതിന് മുകളിലോ മൂല്യമുള്ള കമ്പനികളാണ് മിനികോണുകള്‍. എപ്പോള്‍ വേണമെങ്കിലും യുണീകോണാവാന്‍ സാധ്യതയുള്ളവയെ വിശേഷിപ്പിക്കാനാണ് സൂണികോണ്‍ പ്രയോഗം. 10 ബില്യണ്‍ വാല്യൂവേഷനില്‍ എത്തുന്ന സ്വകാര്യ കമ്പനികളാണ് ഡെക്കാക്കോണുകള്‍.

2022 മെയ് മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 47 ഡെക്കാക്കോണ്‍ കമ്പനികളാണ് ലോകത്തുള്ളത്. ഫ്ലിപ്കാര്‍ട്ട്, ബൈജ്യൂസ്, നൈക, സ്വിഗ്ഗി തുടങ്ങിയവയൊക്കെ ഡെക്കാക്കോണ്‍ കമ്പനികളാണ്. വാല്യുവേഷന്‍ 100 മില്യണ്‍ കടന്നവയാണ് ഹെക്ടാകോണുകള്‍.

യുണീകോണ്‍ പ്രോയോഗത്തിന് പ്രചാരമേറിയപ്പോള്‍ ഒരു യുണീകോണ്‍ ഹാന്‍ഡ്‌ലിംഗ് ഗെയ്ഡ് ലൈന്‍ തന്നെ കൗബോയ് വെഞ്ചേഴ്സ് പുറത്തിറക്കിറക്കിയിരുന്നു. സ്റ്റാര്‍ട്ടപ്പുകളെ വിശേഷിപ്പിക്കാന്‍ യുണീകോണ്‍ എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ റെഫറന്‍സ് ആയി കൗബോയ് വെഞ്ചേഴ്സിന്റെ പേര് നല്‍കുക, ടെക്ക് ക്രഞ്ചിലെ ലീയുടെ ആര്‍ട്ടിക്കിളിന്റെ ലിങ്ക് നല്‍കുക തുടങ്ങിയവയൊക്കെയാണ് ആ ഗൈഡ് ലൈനില്‍ പറയുന്നത്. പക്ഷെ ആ ഗൈഡ് ലൈനെക്കുറിച്ചോ എന്തിനേറെ എയ്‌ലീന്‍ ലീയെക്കുറിച്ചുപോലും ഭൂരിഭാഗം പേര്‍ക്കും അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it