കേരളം ഇന്നൊവേഷന്റെ ഡെസ്റ്റിനേഷനായി മാറും; മുഖ്യമന്ത്രി

രാജ്യത്തെ ഇന്നൊവേഷന്റെ വലിയൊരു ഡെസ്റ്റിനേഷനായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കോവളത്തെ ഹോട്ടല്‍ ലീലയില്‍ നടക്കുന്ന ഹഡില്‍ കേരള 2019 ഉല്‍ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ ഇന്നൊവേഷനാവശ്യമായ എല്ലാവിധ പിന്തുണയും ഗവണ്‍മെന്റ് നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

'കേരളത്തെ ഒരു ഡിജിറ്റല്‍ ഹബ്ബാക്കിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തമായൊരു സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റവും നമുക്കുണ്ട്' അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌ക്കൂള്‍, കോളേജ് തലത്തില്‍ നിന്നുതന്നെ ഇന്നൊവേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നിരവധി പരിപാടികള്‍ നടപ്പാക്കിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ഒരു കോടി രൂപ വരെയുള്ള ഉല്‍പന്നങ്ങള്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളതും കേരളത്തിലെ സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് ഗുണകരമായിട്ടുണ്ട്- അദ്ദേഹം പറഞ്ഞു

ഹഡില്‍ കേരളയില്‍ ഈ വര്‍ഷം ദേശീയതലത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ പങ്കെടുത്തെങ്കില്‍ അടുത്ത വര്‍ഷം രാജ്യാന്തര തലത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളെ പങ്കെടുപ്പിക്കുമെന്ന് ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ ഐ.എ.എസ്്് പറഞ്ഞു. രാജ്യത്തെ പതിനായിരം വനിതാ സംരംഭകരെ പിന്തുണക്കുന്ന ഇന്‍വെസ്റ്റ് ഇന്ത്യയുടെ പ്രോഗ്രാമായ സ്റ്റാര്‍ട്ടപ് വിംഗ്‌സിന്റെയും കൂടാതെ അഡോബ് ക്രിയേറ്റീവ് വേള്‍ഡിന്റെയും കേരളത്തിലെ ലോഞ്ച് തദവസരത്തില്‍ നടത്തി. ഒപ്പോ, വധ്വാനി ഫൗണ്ടേഷന്‍, ഓര്‍ബിറ്റല്‍ മൈക്രോ സിസ്റ്റംസ് എന്നീ സംരംഭങ്ങള്‍ സര്‍ക്കാരുമായി ഒപ്പിട്ട ധാരാണാപത്രം ചടങ്ങില്‍ വച്ച് കൈമാറി. ട്വിറ്ററിന്റെ കോ-ഫൗണ്ടറായ ക്രിസ്റ്റഫര്‍ ഐസക്ക്് ബിസ്റ്റോണ്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു.

മറ്റ് സംസ്ഥാനങ്ങളില്‍ അതാത്് സിറ്റികളുടെ പേരിലാണ് അവിടങ്ങളിലെ സ്റ്റാര്‍ട്ടപ് എക്കോ സിസ്റ്റം അറിയപ്പെടുന്നതെങ്കില്‍ ഇവിടെ കേരള സ്റ്റാര്‍ട്ടപ് എക്കോ സിസ്റ്റം എന്ന പേരിലാണ് അത് അറിയപ്പെടുന്നതെന്ന വലിയൊരു വ്യത്യാസംമുണ്ടെന്ന് ഐ.എ.എം.എ.ഐയുടെ സി.ഇ.ഒയായ ജിതേന്ദര്‍ എസ്..മിന്‍ഹാസ് പററഞ്ഞു. സംസ്ഥാനത്തൊട്ടാകെയായി സ്റ്റാര്‍ട്ടപ് പ്രവര്‍ത്തനങ്ങള്‍

വ്യാപിപ്പിച്ചിരിക്കുന്നതിനാലാണ് അത് സാദ്ധ്യമായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ വേദികളിലായി സ്റ്റാര്‍ട്ടപ് പിച്ചിംഗ്്, എക്‌സിബിഷന്‍, പാനല്‍ ഡിസ്‌ക്കഷന്‍ തുടങ്ങിയവ ഹഡില്‍ കേരളയുടെ ഭാഗമായി നടത്തപ്പെടുന്നു. സ്റ്റാര്‍ട്ടപ്പ്് സംരംഭകരുടെയും നിക്ഷേപകരുടെയും ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള സംരംഭകരുടെയും സാങ്കേതിക വിദഗ്ധരുടെയുമൊക്കെ വലിയൊരു പങ്കാളിത്തത്താല്‍ ശ്രദ്ധേയമായിരിക്കുകയാണ് ഹഡില്‍ കേരള 2019.
_________________________________________

Related Articles

Next Story

Videos

Share it