ഇന്റര്‍നെറ്റ് നിരോധിക്കല്‍: രാജ്യത്തിന് നഷ്ടം 1.3 ബില്യണ്‍ ഡോളര്‍

2019ല്‍ ഇന്ത്യയില്‍ 4196 മണിക്കൂറുകളാണ് ഇന്റര്‍നെറ്റ്

നിരോധിക്കപ്പെട്ടത്. ഇതുവഴിയുണ്ടായ സാമ്പത്തിക നഷ്ടം 1.3 ബില്യണ്‍ ഡോളര്‍.

ഇറാക്കും സുഡാനും കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് നിരോധനം വഴി ഏറ്റവുമധികം

സാമ്പത്തികനഷ്ടമുണ്ടായ രാജ്യമായി ഇന്ത്യ മാറിയതായി പുതിയ പഠനറിപ്പോര്‍ട്ട്

ചൂണ്ടിക്കാട്ടുന്നു.

ഇന്റര്‍നെറ്റ്

റിസര്‍ച്ച് സ്ഥാപനമായ ടോപ്പ്10VPN ആണ് 'ദി ഗ്ലോബല്‍ കോസ്റ്റ് ഓഫ്

ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍സ് ഇന്‍ 2019' എന്ന വിഷയത്തില്‍ പഠനം നടത്തിയത്.

8.4 മില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യയില്‍ മറ്റേത്

രാജ്യത്തെക്കാളും കൂടുതലായി ഇന്റര്‍നെറ്റ് നിരോധനം നടത്തിയിട്ടുണ്ടെന്ന്

റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2019ല്‍ മാത്രം 100ലേറെ നിരോധനങ്ങള്‍

ഉണ്ടായിട്ടുണ്ടത്രെ. ചെറിയ പ്രദേശങ്ങളില്‍ കുറച്ച് നേരത്തേക്കുള്ള

ഇന്റര്‍നെറ്റ് നിരോധനങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല.

കാശ്മിര്‍,

കര്‍ണ്ണാടക, ആസാം, ഡല്‍ഹി, പശ്ചിമബംഗാള്‍ തുടങ്ങിയ ഇടങ്ങളിലായിരുന്നു

പ്രധാനമായും ഇന്റര്‍നെറ്റ് നിരോധിച്ചത്. ഇതില്‍ കാശ്മീരില്‍

ഏര്‍പ്പെടുത്തിയ നിരോധനമാണ് ഏറ്റവും നീണ്ടത്. 2018ലും വ്യാപകമായി

ഇന്റര്‍നെറ്റ് നിരോധിക്കപ്പെട്ടു.

18.8 മില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ഇറാക്കില്‍ 2.3 ബില്യണ്‍ ഡോളറിന്റെ സാമ്പത്തികനഷ്ടമാണ് ഇന്റര്‍നെറ്റ് നിരോധനം മൂലമുണ്ടായത്. സൂഡാനാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. 2019ലെ ഇന്റര്‍നെറ്റ് നിരോധനങ്ങള്‍ മൂലം സുഡാനുണ്ടായ സാമ്പത്തിക നഷ്ടം 1.87 ബില്യണ്‍ ഡോളറാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it