
പുതിയ സാമ്പത്തികവര്‍ഷത്തില്‍ ബിസിനസിനെ അടുത്ത ഘട്ടത്തിലേക്ക് വളര്‍ത്താന്‍ ചില തീരുമാനങ്ങള്‍ ദീര്‍ഘവീക്ഷണത്തോടുകൂടി എടുക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു തീരുമാനമാകാം നിലവിലെ Proprietorship ബിസിനസ്സില്‍ നിന്നും ലിമിറ്റഡ് കമ്പനിയാക്കി ഉയര്‍ത്തുക എന്നത്.
ബിസിനസിന്റെ വളര്‍ച്ചയിലെ ഏറ്റവും സുപ്രധാനമായ തീരുമാനങ്ങളിലൊന്നാണിത്. ഇവിടെ സ്വാഭാവികമായും ഉയരുന്ന ചോദ്യം, നല്ലരീതിയില്‍ പോകുന്ന എന്റെ സ്ഥാപനത്തെ എന്തിന് ഒരു കമ്പനിയായി രൂപീകരിക്കണം എന്നതായിരിക്കും. രജിസ്റ്റര്‍ ചെയ്യാത്ത ബിസിനസ്സുകളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യയുടേത്.
രജിസ്‌ട്രേഷന്‍ വളരെ എളുപ്പം
ഒരു കാലത്ത് ബിസിനസ് രജിസ്റ്റര്‍ ചെയ്യുന്നത് (കമ്പനി രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ LLP രജിസ്‌ട്രേഷന്‍) ചെലവേറിയതും ബുദ്ധിമുട്ടുള്ളതുമായ ഒരു പ്രക്രിയയായിരുന്നു, അതിനാല്‍തെന്നേ മിക്ക സംരംഭകരും അവരുടെ ബിസിനസ്സ് രജിസ്റ്റര്‍ ചെയ്യാത്ത പ്രൊപ്രൈറ്റര്‍ഷിപ്പ് സ്ഥാപനങ്ങളോ പങ്കാളിത്ത സ്ഥാപനങ്ങളോ ആയി ആരംഭിച്ചിരുന്നു.
ഇന്റര്‍നെറ്റിന്റെയും ധാരാളം ബിസിനസ് കണ്‍സല്‍റ്റേഷന്‍ സ്ഥാപനങ്ങളുടെയും വരവോടെ, ഒരു ബിസിനസ്സ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്രക്രിയ എളുപ്പവും താങ്ങാനാവുന്നതുമാക്കി. ഇന്ത്യയില്‍ ഒരു ബിസിനസ്സ് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ പ്രധാന നേട്ടങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
1. ലിമിറ്റഡ് ലയബിലിറ്റി: ഒരു രജിസ്റ്റര്‍ ചെയ്ത സ്ഥാപനം (പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്, അല്ലെങ്കില്‍ One Person Company ) അതിന്റെ അംഗങ്ങള്‍ക്ക് പരിമിതമായ ബാധ്യത പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. അതിനാല്‍, ബിസിനസ്സിന്റെ പ്രമോട്ടര്‍മാര്‍ അതിന്റെ കടങ്ങള്‍ക്ക് വ്യക്തിപരമായി ഉത്തരവാദികളായിരിക്കില്ല. ബിസിനസ്സില്‍ നഷ്ടം ഉണ്ടാവുക എന്നത് സ്വാഭാവികമാണ്, അതിനാല്‍ പരിമിതമായ ബാധ്യത പരിരക്ഷയുള്ളതിനാല്‍ എല്ലാം നഷ്ടപ്പെടുമെന്ന ആശങ്കയില്ലാതെ സംരംഭകര്‍ക്ക് കൂടുതല്‍ റിസ്‌ക് എടുക്കാന്‍ സാധിക്കും. വ്യക്തിപരമായ ആസ്തിയെ ബിസിനസ്സിന്റെ നഷ്ടം ഒരിക്കലും ബാധിക്കുകയില്ല.
2. ബിസിനസ്സിനുള്ള ധനസമാഹാരം: ഏതൊരു ബിസിനസിന്റെയും സുഗമമായ നടത്തിപ്പിന് ഫണ്ടിംഗ് ആവശ്യമാണ്, അത് കടത്തിന്റെ രൂപത്തിലായാലും ഇക്വിറ്റിയിലായാലും. ഒരു പ്രൊപ്രൈറ്റര്‍ഷിപ്പ് സ്ഥാപനമോ പങ്കാളിത്ത സ്ഥാപനമോ പോലുള്ള രജിസ്റ്റര്‍ ചെയ്യാത്ത ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് ഇക്വിറ്റി ഫണ്ടിംഗ് സ്വീകരിക്കാന്‍ കഴിയില്ല. ഭൂരിഭാഗം ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നിയമപരമായി രൂപീകരിച്ച ബിസിനസുകള്‍ക്ക് വായ്പ നല്‍കാനാണ് താല്പര്യപെടുന്നത്. ബിസിനസ്സിനായി കടം അല്ലെങ്കില്‍ ഇക്വിറ്റി ഫണ്ടുകള്‍ സ്വരൂപിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ബിസിനസ്സ് രജിസ്റ്റര്‍ ചെയ്യുന്നതാവും ഉചിതം.
3. ബാങ്ക് അക്കൗണ്ട്: ഒരു പ്രൊപ്രൈറ്റര്‍ഷിപ്പ് അല്ലെങ്കില്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനത്തിനായി ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നത് ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയാണ്, കാരണം ബിസിനസ്സ് സ്ഥാപനത്തിന് നിലനില്‍പ്പിന് നിയമപരമായ തെളിവില്ല. അതിനാല്‍, ഒരു പ്രൊപ്രൈറ്റര്‍ഷിപ്പ് സ്ഥാപനത്തിന്റെയോ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്യാത്ത പങ്കാളിത്ത സ്ഥാപനത്തിന്റെയോ കാര്യത്തില്‍, ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് സ്ഥാപനത്തിന്റെ അസ്തിത്വം സ്ഥാപിക്കുന്നത്തുള്ള രേഖകള്‍ കരസ്ഥമാക്കണം. എന്നാല്‍, ഒരു കമ്പനിയ്ക്കോ എല്‍എല്‍പിയ്ക്കോ വേണ്ടി, കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം ഒരു സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റും മെമ്മോറാണ്ടം ഓഫ് അസോസിയേഷനും വഴി ബിസിനസിന്റെ അസ്തിത്വം സ്ഥാപിക്കുന്നു. അതിനാല്‍, ഇന്‍കോര്‍പ്പറേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെയും പകര്‍പ്പ് സമര്‍പ്പിച്ച് ബിസിനസ്സിന്റെ പേരില്‍ വളരെയെളുപ്പത്തില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും.
4. കരാറുകളില്‍ ഏര്‍പ്പെടുന്നതിന്: വലിയ ബിസിനസ്സുകള്‍ അവരുടെ ഉത്പന്നം സപ്ലൈ ചെയ്യുന്നത്, രജിസ്റ്റര്‍ ചെയ്യാത്ത ബിസിനസ്സ് എന്റിറ്റിയേക്കാള്‍ രജിസ്റ്റര്‍ ചെയ്ത ബിസിനസ്സ് സ്ഥാപനത്തിനാണ്. അതിനാല്‍, ഒരു ബിസിനസ്സ് രജിസ്റ്റര്‍ ചെയ്യുന്നത് suppliers ന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിനും കരാറുകളില്‍ ഏര്‍പ്പെടുന്നതിനും ബിസിനസിനെ യോഗ്യമാക്കും.
ഒരു ലിമിറ്റഡ് കമ്പനിയായി നിങ്ങളുടെ സ്ഥാപനത്തെ മാറ്റുമ്പോള്‍ ഏറ്റവും ഉചിതമായ ഫോര്‍മാറ്റ് എന്തെന്ന് ഒരു നല്ല ബിസിനസ് consultant ആയി ചര്‍ച്ച നടത്തിമാത്രം തീരുമാനമെടുക്കുക.
Details :
Siju Rajan
Business and Brand Consultant
BRANDisam LLP
www.sijurajan.com
+91 8281868299
Read DhanamOnline in English
Subscribe to Dhanam Magazine