Begin typing your search above and press return to search.
നോക്കൂ, ജര്‍മനിയെന്ന വിസ്മയക്കാഴ്ചയിലേക്ക്
ജര്‍മ്മന്‍ യാത്രയുടെ അവസാന ദിവസം ഫ്രാങ്ക്ഫര്‍ട്ടിലെ തെരുവീഥികളില്‍ കൂടി നടക്കുമ്പോള്‍ എന്റെ മനസില്‍ക്കൂടി കടന്നു പോയ ചില കാര്യങ്ങള്‍ കുറിക്കട്ടെ. ഒരാഴ്ചയിലെ ജര്‍മന്‍ യാത്ര പഠിപ്പിച്ചതും പറഞ്ഞറിഞ്ഞതും വായിച്ചറിഞ്ഞതും..
ഓരോ യാത്രയും ഒരു പാഠപുസ്തകമെന്നാരാണ് പറഞ്ഞത്?
മൂന്നരലക്ഷം ചതുരശ്ര കിലോമീറ്റര്‍ പരന്നു കിടക്കുന്ന ഈ രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗം ഇപ്പോഴും വനഭൂമിയാണ്. എവിടെ യാത്ര ചെയ്താലും മനം കുളിര്‍പ്പിക്കുന്ന ഉദ്യാനങ്ങളും ചെറുകാടുകളും.
പഴയ കെട്ടിടങ്ങളെ സംരക്ഷിക്കുന്ന ജര്‍മ്മനിയില്‍ ഇരുപതിനായിരത്തില്‍ കൂടുതല്‍ കോട്ടകളും കൊട്ടാരങ്ങളുമുണ്ട്.
ഒമ്പത് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യം യുദ്ധങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നു.
രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ രാജ്യമാണ് ജര്‍മ്മനി. നാല്‍പ്പത്തിമൂന്ന് ലക്ഷം ആള്‍ക്കാര്‍ അന്ന് കൊല്ലപ്പെട്ടു.
ശേഷം നാസികളുടെ ഹോളോകാസ്റ്റില്‍ ദശലക്ഷക്കണക്കിന് സാധാരണക്കാര്‍ പീഡനങ്ങള്‍ക്ക് ശേഷം മരണപ്പെട്ടു. അക്കാലത്തെക്കുറിച്ച് സംസാരിക്കുന്നതേ പൊതുവേ ജര്‍മ്മന്‍കാര്‍ക്ക് ഇഷ്ടമല്ല.അവര്‍ നാണക്കേട് കൊണ്ട് ചൂളും! തല കുനിക്കും.
എല്ലാം തകര്‍ന്നടിഞ്ഞ് പോയതില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ ഈ രാജ്യം ഇന്ന് യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ്. ഇവിടെയുണ്ടാക്കുന്ന എന്തുല്‍പ്പന്നവും വില കൂടുതലായായാലും ലോകം ഗുണമേന്മയുടെ ബലത്തില്‍ അതിനെ ചേര്‍ത്ത് പിടിയ്ക്കും.
തൊഴില്‍ നൈപുണ്യമുള്ള തൊഴിലാളികളും അഴിമതിയില്ലാത്ത സംവിധാനവും എന്നും തുടരുന്ന കണ്ടുപിടുത്തങ്ങളും സ്വയം നവീകരണവും ജര്‍മ്മനിക്ക് കരുത്തേകുന്ന ഘടകങ്ങളാണ്. ലോകത്തില്‍ ഏറ്റവുമധികം കയറ്റുമതി നടത്തുന്ന മൂന്നാമത്തെ രാജ്യമാണിത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെക്കാളും ഇരുപത് ശതമാനം കൂടുതല്‍ ആളോഹരി വരുമാനം. ജര്‍മ്മനിയാണ് രണ്ടായിരത്തി രണ്ടില്‍ യൂറോപ്യന്‍ അംഗരാജ്യങ്ങളിലെ പൊതുവായ യൂറോ കറന്‍സി അവതരിപ്പിച്ചത്. ഫ്രാങ്ക്ഫര്‍ട്ടിലാണ് യൂറോപ്യന്‍
സെന്‍ട്രല്‍ ബാങ്കിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
വരുമാനത്തിന്റ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ലോകത്തിലെ ആദ്യ അഞ്ഞൂറ് കമ്പനികളെടുത്താല്‍ അതില്‍ പത്തിലൊന്നിന്റെ ആസ്ഥാനം ജര്‍മ്മനിയാണ്. പല രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉല്‍പ്പന്ന ഗവേഷണങ്ങളിലും വികസനത്തിലും ഏറെ ശ്രദ്ധിക്കുന്ന രാജ്യമാണ് ജര്‍മ്മനി.
ശാസ്ത്രത്തിലും എഞ്ചിനീയറിങ്ങിലും ഏറ്റവുമധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ലോകത്തില്‍ത്തന്നെ നാലാം സ്ഥാനം! ബഹിരാകാശ ഗവേഷണത്തിന് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്നത് ജര്‍മ്മനിയാണ്.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ത്തന്നെ മുന്നിലാണ് ഈ രാജ്യം.റോഡുകളുടെ സാന്ദ്രതയില്‍ യൂറോപ്പിലെ ഏറ്റവും മുന്നിലുള്ള ഇവിടുത്തെ ഓട്ടോബാന്‍ എന്ന ഹൈവേകളിലെ എഴുപത് ശതമാനവും സ്വകാര്യ വാഹനങ്ങള്‍ക്ക് വേഗനിയന്ത്രണമില്ലാത്തവയാണ്.
ചരിത്രം നോക്കിയാല്‍ ഉയര്‍ന്ന സാംസ്‌കാരിക നിലവാരം ജര്‍മ്മനിയെന്നും പുലര്‍ത്തിയിരുന്നതായി കാണാം.
സംഗീതത്തിലാണെങ്കില്‍ ബാക്കും ബിഥോവനും ഹാന്‍ഡലും പോലെയുള്ള അതികായന്‍മാരുടെ സൃഷ്ടികള്‍ ഇന്നും ലോകമെങ്ങും ആസ്വദിച്ചു കൊണ്ടിരിക്കുന്നു. കൊച്ചു കേരളത്തിലെ പല നക്ഷത്ര ഹോട്ടലുകളിലെയും ലിഫ്റ്റിലും ലോബിയിലും ചിലപ്പോള്‍ ഞാനിവരെ കേള്‍ക്കാറുണ്ട്. മലയാള സിനിമാ സംഗീതത്തില്‍ ബിഥോവന്‍ ബിറ്റുകള്‍ സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട്.
ആര്‍ട്ടിനും ആര്‍ക്കിടെക്ചറിനും ഫാഷനും ജര്‍മ്മനിയില്‍ യുവതലമുറ ഏറെ പ്രാധാന്യം കൊടുക്കുന്നു. ബെര്‍ലിന്‍ ഫാഷന്‍ വീക്ക് പോലുള്ള പ്രദര്‍ശനങ്ങള്‍ പുകഴ്‌പെറ്റവയാണ്.
നാസികളുടെ യൂണിഫോം രൂപകല്‍പന ചെയ്തിരുന്നത് ഹ്യൂഗോ ബോസ് എന്ന ലോകപ്രശസ്തനായ ഡിസൈനര്‍ ആയിരുന്നു. അയാള്‍ നാസി പാര്‍ട്ടിയില്‍ സജീവ പ്രവര്‍ത്തകനുമായിരുന്നു എന്നുള്ളത് ഞെട്ടിച്ച അറിവായിരുന്നു.
ആര്‍ട്ടിസ്റ്റുകളുടെ സ്വര്‍ഗ്ഗഭൂമിയായ ഇവിടെ ചിത്രകല ഇപ്പോള്‍ നിയോ എക്‌സ്പ്രഷനിലെത്തി നില്‍ക്കുന്നു. ചുമര്‍ ചിത്രകല ബെര്‍ലിന്‍ തെരുവുകളില്‍ അതിന്റെ പൂര്‍ണ്ണതയില്‍ കണ്ടു. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സംസ്‌കാരിക പരിപാടികളും അവ അരങ്ങേറുന്ന ഇടങ്ങളും ജര്‍മ്മനിയിലാണുള്ളത്.
ആര്‍ക്കിട്ടെക്ചറിലാവട്ടെ ഗോഥിക്, റൊമാന്‍സ്‌ക് ശൈലികള്‍ കൂടാതെ തടി മുഖ്യ നിര്‍മ്മാണ വസ്തുവായുള്ള വാസ്തുശില്‍പ രീതിയും വളരുന്നത് കാണാം. ഏത് കാലഘട്ടത്തിലെ കെട്ടിടങ്ങളായാലും ലാവണ്യ പൂര്‍ണ്ണമാണ്. വാള്‍ട്ടര്‍ ഗ്രോപ്പിയസും ലുഡ് വിഗ് രോഹെയുമൊക്കെ ജര്‍മ്മന്‍ വാസ്തുശില്‍പ്പകലയുടെ യശസ്സുയര്‍ത്തി.
ലോകത്തില്‍ അച്ചടിച്ച ആദ്യ പുസ്തകം ജര്‍മ്മന്‍ ഭാഷയിലായിരുന്നു. ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു ലക്ഷത്തിനടുത്ത് പുസ്തകങ്ങള്‍ എല്ലാ വര്‍ഷവും ഇറങ്ങുന്ന ഇടം. ഗുന്തര്‍ഗ്രസിന്റെ തകരച്ചെണ്ടയും ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥയും തോമസ് മന്നിന്റെ മാജിക് മൗണ്ടനും നമ്മള്‍ മലയാളത്തിലും വായിക്കുന്നു.
ഹെര്‍മന്‍ ഗുണ്ടര്‍ട്ടാവട്ടെ പതിനെട്ടാം നൂറ്റാണ്ടില്‍ത്തന്നെ സ്റ്റുട്ഗര്‍ട്ടില്‍ നിന്ന് തലശ്ശേരിയില്‍ വന്ന് താമസിച്ച് മലയാള ഭാഷാ വ്യാകരണം എഴുതിയ മഹാനാണ്. പതിമൂന്ന് മലയാള പുസ്തകങ്ങള്‍ അദ്ദേഹമെഴുതിയെന്നറിയുമ്പോഴോ? വീട്ടില്‍ താമസിപ്പിച്ചിരുന്ന അഞ്ച് പണ്ഡിതന്മാരുമായി അദ്ദേഹം ഇന്ത്യാ ചരിത്രത്തിലും തത്വശാസ്ത്രത്തിലും സാഹിത്യത്തിലും മത സംബന്ധമായും നടത്തിയിരുന്ന ചര്‍ച്ചകള്‍ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴുള്ള ആത്മാവില്ലാത്ത ടെലിവിഷന്‍ ചര്‍ച്ചകള്‍ പോലെയായിരുന്നില്ല അവയൊന്നും. നോബല്‍ സമ്മാനിതനായ ഹെര്‍മന്‍ ഹെസ്സെ ഗുണ്ടര്‍ട്ടിന്റെ മകള്‍ മേരിയുടെ മകനാണ്! തലശ്ശേരിയില്‍ ഗുണ്ടര്‍ട്ടിന്റെ പ്രതിമ സ്ഥാപിച്ച് അന്നാട്ടുകാര്‍ ആദരിച്ചു.
അവിടെ ഏറെക്കാലം അദ്ദേഹം താമസിച്ചിരുന്ന ബംഗ്ലാവില്‍ ഇന്ന് നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നു.
അഞ്ഞൂറ് കൊല്ലമായി മുടങ്ങാതെ നടക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ്.
ഭക്ഷണ കാര്യത്തില്‍ എന്നെ അത്രയൊന്നും ജര്‍മ്മനി ആകര്‍ഷിക്കാത്തതിന് കാരണം തനത് വിഭവങ്ങളുടെ കുറവായിരിക്കാം. എന്നാല്‍ ബെര്‍ലിനില്‍ നിന്ന് കഴിച്ച വിയറ്റ്‌നാമീസ് ഭക്ഷണം ആധികാരികമായിരുന്നു. റൊട്ടി ഏതാണ്ട് അഞ്ഞൂറ് തരമുണ്ടാക്കും ജര്‍മ്മന്‍കാര്‍. നീളന്‍ സോസേജ് ഗ്രില്‍ ചെയ്ത് ഉള്ളില്‍ വെച്ചോ മുറിച്ച് കഷണങ്ങങ്ങളാക്കി സോസില്‍ കലര്‍ത്തി കഴിക്കും. മോള്‍ഷെന്‍ എന്ന് വിളിക്കുന്ന മോമോ, ക്ലോപ് സേ എന്ന മീറ്റ് ബോള്‍സ്, ടര്‍ക്കിക്കാര്‍ കൊണ്ടു വന്ന ഡോണര്‍ കബാബ് എന്ന സാന്‍ഡ്‌വിച്ച്, ഇറച്ചി വെണ്ണ പോലെ പാചകം ചെയ്ത ഷ്‌നിറ്റ്‌സെല്‍ ഒക്കെ ചേര്‍ന്നതാണ് ജര്‍മ്മന്‍ ഭക്ഷണം. ഹാംബര്‍ഗര്‍ എന്ന പ്രശസ്ത ലഘു ഭക്ഷണം ഹാംബര്‍ഗ് പട്ടണത്തില്‍ നിന്നുണ്ടായതാണ്.
എന്തിന്റെ കൂടെയും വിഴുങ്ങാന്‍ ഒരു ബിയര്‍ ഉണ്ടാകും. മക് ഡൊണാള്‍ഡില്‍ വരെ ബിയര്‍ കിട്ടും ജര്‍മ്മനിയില്‍. അയ്യായിരത്തിലേറെ ബിയര്‍ ബ്രാന്‍ഡുകളുള്ള രാജ്യത്ത്
ആളോഹരി ഉപഭോഗം നൂറ് ലിറ്ററാണ്!

ഒരു ലിറ്റര്‍ കൊള്ളുന്ന മഗ്ഗുകളിലാണ് ഒക്ടോബര്‍ ഫെസ്റ്റ് എന്ന ബിയര്‍ ഉത്സവത്തില്‍ വിളമ്പുന്നത്. തള്ള വിരല്‍ ഉയര്‍ത്തിയാണ് ബിയര്‍ ഓര്‍ഡര്‍ കൊടുക്കുക.
മധുര പലഹാരങ്ങളില്‍ ജര്‍മ്മന്‍ ചീസ് കേക്കും ഐസ്‌ക്രീം മുകളിലിട്ട സ്പഗേറ്റിയും രുചിയുടെ വെടിക്കെട്ടാണ്. അന്ന് റൂം ഉച്ചകഴിഞ്ഞ് രണ്ട് മണിക്കൊഴിഞ്ഞ ശേഷം ബ്രിസ്‌റ്റോള്‍ ഹോട്ടലിലെ ലോബിയിലായിരുന്നു ഞങ്ങള്‍ കുറെ സമയം ചെലവഴിച്ചത്. അവിടുത്തെ ഉദ്യാനത്തോട് ചേര്‍ന്നുള്ള കഫേയിലെ ഭംഗിയേറിയ അകത്തളത്തില്‍ രുചിയേറിയ കാപ്പിയുടെ കൂടെ ചീസി ബേക്കണ്‍ കഴിച്ചു കൊണ്ട് ഞാന്‍ ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥ വീണ്ടും വായിച്ചു തുടങ്ങി.സിദ്ധാര്‍ത്ഥയുടെയും ഗോവിന്ദയുടെയും ആത്മീയ യാത്രയ്ക്കിടയില്‍ ഞാന്‍ പതിയെ കാപ്പിയില്‍ നിന്ന് ബിയറിലേക്ക് കടന്നു. അത് മെര്‍ലോട്ട് മീറ്റ് ബോള്‍സുമായി ചേര്‍ന്ന് നിര്‍വാണ യിലേക്കാത്താറായപ്പോള്‍ എന്റെ പുറത്ത് ഒരു തട്ട് കിട്ടി. പുറകിലെ ടേബിളിലിരുന്ന് ബീയര്‍ കഴിച്ചിരുന്ന ശ്രീമാന്‍ ജെ പതിവുപോലെ ടെന്‍ഷന്‍ ആയിരിക്കുന്നു. മടിച്ച് കൊണ്ടു പറഞ്ഞു.

''എനിക്കെന്തെങ്കിലും കൊണ്ട് പോകാന്‍ വാങ്ങണം. ഒറ്റയ്ക്ക് പോകാന്‍ മടിയാണ് കൂടെ വരാമോ? നിങ്ങള്‍ കടയ്ക്ക് പുറത്ത് നിന്നാലും മതി.''
എന്നാല്‍ അത്രയും സന്തോഷം, എന്ന് ഞാന്‍ പറഞ്ഞു. ഒരു ചെറു നടത്തവുമാകും. അല്‍പ്പ ദൂരം നടന്ന് ദമ്പതികള്‍ നടത്തുന്ന കൊച്ചു കടയില്‍ പോയി അയാള്‍ കുറച്ച് പ്രാദേശികമായ സാധനങ്ങള്‍ വാങ്ങി.ഞാന്‍ പുറത്ത് കാത്ത് നിന്നു.

തിരിച്ച് പതുക്കെ നടന്നെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് വിമാനത്താവളത്തിലേക്ക് പോവാന്‍ സമയമായി. റിസപ്ഷനിലെത്തി പെട്ടിയെടുത്ത് ഹോട്ടല്‍കാര്‍ വിളിച്ച് തന്ന ഒരു ബെന്‍സ് ടാക്‌സിയില്‍ കയറി. പതിനഞ്ചു കിലോമീറ്റര്‍ ഇരുപത് മിനിട്ടില്‍ എത്തുമെന്നാണ് അവര്‍ പറഞ്ഞത്. അര മണിക്കൂറായാലും സാരമില്ല. ധാരാളം സമയമുണ്ട്. നേരം രാത്രി എട്ടുമണിയായിരുന്നു. ഓടുന്ന കാറില്‍,പുറകിലേക്ക് വേഗത്തില്‍ മറയുന്ന തെരുവു വിളക്കുകള്‍ നോക്കി ഞാനിരുന്നു...
ജര്‍മ്മനിയോട് വിട.....
ജര്‍മ്മനിയോട് വിട.....
Next Story
Videos