വാറന്‍ ബഫറ്റിനും ലാറി പേജിനും ആകാമെങ്കില്‍ നിങ്ങള്‍ക്കുമാകാം!

നിങ്ങള്‍ അധികം ആളുകളോട് ഇടപെടാന്‍ മടിക്കുന്ന ഒരു വ്യക്തിയാണോ? ഒരു വിവാഹ സല്‍ക്കാരത്തിന് ചെന്നാല്‍ എവിടെയെങ്കിലും ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്ന സ്വഭാവമുള്ളവരാണോ? ആളുകളോട് അങ്ങോട്ട് ചെന്ന് സംസാരിക്കാന്‍ പ്രയാസമുള്ളവരാണോ?

ഒത്തിരി ചന്തിച്ചതിനുശേഷം മാത്രം വാക്കുകള്‍ ഉപയോഗിക്കുന്ന വ്യതിയാണോ? ഇത്തരം സ്വഭാവവിശേഷണങ്ങള്‍ ഉള്ളവരെ പൊതുവെ അന്തര്‍മുഖര്‍ അഥവാ introvert എന്നാണ് വിളിക്കുക.

ഇത്തരത്തില്‍ അന്തര്‍മുഖര്‍ക്ക് ബിസിനസ് ചെയ്യാന്‍ സാധിക്കുമോ? ബിസിനസ് എന്നത് ആളുകളുമായി ഇടപെടേണ്ട പ്രവര്‍ത്തിയായതുകൊണ്ട് ഇത്തരം അന്തര്‍മുഖര്‍ക്ക് ഈ മേഖലയില്‍ ശോഭിക്കാന്‍ സാധിക്കുമോ? പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്. ഇതിനുള്ള ഉത്തരം ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ തീര്‍ച്ചയായും അന്തര്‍മുഖര്‍ക്ക് ബിസിനസ്സില്‍ ശോഭിക്കാന്‍ കഴിയും. എല്ലാ introverts നും അല്ല. ടാലെന്റ്‌റ് ഉള്ള introverts ന്.

ആദ്യമായി കഴിവുള്ള introverts ഉം extroverts ഉം തമ്മിലുള്ള പ്രധാന വ്യത്യാസമെന്തെന്ന് നോക്കാം. Extroverts ന് ഊര്‍ജം ലഭിക്കുന്നത് ആളുകളുമായി കൂടുതല്‍ ഇടപെടുമ്പോഴാണ്.

introverts ന് മറ്റുള്ളവരുമായി കൂടുതല്‍ ഇടപെടുമ്പോള്‍ ഊര്‍ജം നഷ്ടപ്പെടുകയാണ് ചെയ്യുക. എന്നാല്‍ തനിച്ചിരിക്കുമ്പോള്‍ ഊര്‍ജം സമ്പാദിക്കാനും കഴിയും. നിങ്ങള്‍ ഒരു introvert ആണെങ്കില്‍ ആ സ്വഭാവത്തെ പരമാവധി ഉപയോഗിച്ച് എങ്ങനെ ബിസിനസ്സില്‍ വിജയം കൈവരിക്കാമെന്ന് നോക്കാം.

1. introverts ന് ഒരു മികച്ച ലീഡര്‍ ആവാന്‍ സാധിക്കും: മറ്റുള്ളവര്‍ പറയുന്നത് ശ്രവിക്കാനും മറ്റുള്ളവരുടെ വികാരത്തെ മനസിലാക്കാനും കഴിവുള്ളവര്‍ക്കേ നേതൃസ്ഥാനത്ത് ശോഭിക്കാന്‍ കഴിയുള്ളു. അന്തര്‍മുഖരെ സംബന്ധിച്ചിടത്തോളം ഇവര്‍ നല്ല നിരീക്ഷകര്‍ ആയിരിക്കും.

ആളുകളുടെ സ്വഭാവം മനസിലാക്കിമാത്രം പെരുമാറാന്‍ കഴിവുള്ള വ്യക്തികളായിരിക്കും. പറയുന്ന വാക്കുകള്‍ കീറി മുറിച്ചുള്ളതായിരിക്കും അത് മറ്റൊരാളെ വേദനിപ്പിക്കാതെ അവതരിപ്പിക്കാനും അവസരത്തിനനുസരിച്ചു പെരുമാറാനും മറ്റുള്ളവര്‍ക്ക് അവസരം നല്‍കാനും കഴിവുള്ളവരായിരിക്കും പൊതുവെ introverts . ഇതുതന്നെയല്ലേ നേതൃസ്ഥാനത്ത് നില്‍ക്കുന്നവര്‍ക്ക് വേണ്ടുന്ന പ്രധാന നൈപുണ്യം.

2. മറ്റുള്ളവരെ സ്വാധീനിക്കാന്‍ കഴിയും: interoverts പൊതുവെ ആവശ്യമില്ലാതെ സംസാരിക്കുകയില്ല മാത്രമല്ല, എല്ലാരും പറയുന്നത് കേട്ട്മാത്രം അഭിപ്രായം പറയുന്നവരായിരിക്കും. അതും പറയുന്ന കാര്യങ്ങളില്‍ ആവശ്യത്തിന് മാത്രം വാക്കുകള്‍ ഉപയോഗിച്ച് മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നവരായിരിക്കും. ആയതിനാല്‍ ഇവര്‍ പറയുന്ന ഓരോ വാക്കും മറ്റുള്ളവരെ സ്വാധീനിക്കാന്‍ കഴിയുന്നതായിരിക്കും.

3. ഊര്‍ജം മാനേജ് ചെയ്യാന്‍ കഴിവുള്ളവരായിരിക്കും: Introvert , extrovert ഇവക്ക് രണ്ടിനും ഇടയില്‍ നില്‍ക്കുന്ന ഒരു പദമാണ് Ambivert . ഇവര്‍ പൊതുവെ Introvert ആയിരിക്കും എന്നാല്‍ ഇവരുടെ profession ലോ അല്ലെങ്കില്‍ ഇവര്‍ക്ക് ചെയ്യാന്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോഴോ ഇവര്‍ extrovert ആയിമാറും. ചില സിനിമ നടന്മാരെ കണ്ടിട്ടില്ലേ, വ്യക്തിജീവിതത്തിലും ഇന്റര്‍വ്യൂകളിലും ഇവര്‍ പൊതുവെ inrovert ആയിരിക്കും എന്നാല്‍ ക്യാമറയുടെ മുന്നില്‍ വളരെ ആവശത്തോടുകൂടിയ പ്രകടനമായിരിക്കും കാഴ്ചവയ്ക്കുക. ഇന്റര്‍വ്യൂവില്‍ കണ്ട ആളുതന്നെയാണോ ഇതെന്ന് സംശയിച്ചുപോകും.

4. ലോജിക്കലായി തീരുമാനമെടുക്കുന്നവരായിരിക്കും: ഒരു വലിയ പ്രശ്നം വരുമ്പോള്‍ വൈകാരികമായി അതിനെ നോക്കിക്കണ്ട് തീരുമാനമെടുക്കുന്ന ആളുകളായിരിക്കുകയില്ല ഇവര്‍. പ്രശനത്തിന്റെ ആഴം മനസിലാക്കി ലോജിക്കലായി മാത്രം തീരുമാനം എടുക്കാന്‍ ശേഷിയുള്ളവരായിരിക്കും പൊതുവെ അന്തര്‍മുഖര്‍.

5. ക്രിയേറ്റിവിറ്റി കൂടുതല്‍ പ്രകടിപ്പിക്കും: എല്ലാത്തിനെയും നിരീക്ഷിക്കാന്‍ കഴിവുള്ളവരായതിനാല്‍തന്നെ ഇവര്‍ക്ക് ക്രിയേറ്റിവിറ്റി വളരെ കൂടുതലായിരിക്കും. ക്രിയേറ്റിവിറ്റി ഉണ്ടാകുന്നത് നിരീക്ഷണത്തില്‍നിന്നും ഭാവനയില്‍നിന്നുമാണല്ലോ. ക്രിയേറ്റീവ് ബിസിനസ്സില്‍ ഇവര്‍ക്ക് കൂടുതല്‍ ശോഭിക്കാന്‍ കഴിയും.

6. തയ്യാറെടുപ്പ് കൂടുതലായിരിക്കും: ഒരു മീറ്റിംഗിലോ ഒരു ഇവെന്റിലോ ഒരു വിഷയാവതരണം ഉണ്ടെങ്കില്‍ അതിനായി ഇവര്‍ നല്ലരീതിയില്‍ തയ്യാറെടുക്കും. ഒരു extrovert പൊതുവെ അവരുടെ തനതായ ശൈലിയില്‍ കുറേ കാര്യങ്ങള്‍ അവതരിപ്പിക്കുമെങ്കില്‍ introverts കൃത്യമായി data ശേഖരിച്ച് ആവശ്യമുള്ള പോയിന്റുകള്‍ മാത്രം അടുക്കും ചിട്ടയോടും കൂടി അവതരിപ്പിക്കും. അത് മികച്ച വിഷയാവതരണമായി മാറാനും സാധ്യതയുണ്ട്.

7. self - motivated ആയിരിക്കും: ഇവര്‍ ഒത്തിരി ചിന്തിച്ചുകൂട്ടുന്ന ആളുകളായതിനാല്‍തന്നെ ഇവരെ മോട്ടിവേറ്റ് ചെയ്യാന്‍ പുറത്തുനിന്നും ഇടപെടലുകള്‍ ആവശ്യമില്ല. സ്വയം മോട്ടിവേറ്റഡ് ആവാനുള്ള കഴിവ് ഇത്തരം ആളുകള്‍ക്ക് ഉണ്ട്.

നിങ്ങള്‍ Introvert ആണെങ്കിലും extrovert ആണെങ്കിലും അതിനെ അംഗീകരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഒരിക്കലും മറ്റൊന്നിലേക്ക് മാറാന്‍ ശ്രമിക്കരുത്, സാധിക്കില്ല. നിങ്ങളുടെ വ്യക്തിത്വം എന്തെന്ന് മനസിലാക്കി നിങ്ങളുടെ ലക്ഷ്യത്തിനനുസരിച്ച് വ്യക്തിത്വത്തെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. രസകരമായ കാര്യം ലാരി പേജ്, Warran buffett , Bill Gates , Mark zuckerberg തുടങ്ങിയവരെല്ലാം introverts ആണ്. എന്നാല്‍ പ്രൊഫഷനിലേക്ക് വരുന്ന സമയത്ത് അവര്‍ extrovert ആവുകയും ചെയ്യും.

( BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍.www.sijurajan.com+91 8281868299 )

Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles
Next Story
Videos
Share it