തംസ് അപ്പ്, സ്പ്രൈറ്റിനു ശേഷം മാസയും ശതകോടി ക്ലബ് ലക്ഷ്യമിടുന്നു

1976 മുതൽ ഇന്ത്യയിൽ പ്രചാരമുള്ള ബ്രാൻഡ് ആണ് മാസ (Maaza). കൊക്കക്കോളയുടെ സ്വന്തമായ ഈ ബ്രാൻഡ് വിൽപ്പനയിൽ പുതിയ റെക്കോർഡ് കൈവരിക്കാനുള്ള ശ്രമത്തിലാണ്. 2024ൽ മാസയുടെ വിറ്റുവരവ് ഒരു ശതകോടി ഡോളർ കൈവരിക്കുമെന്ന് കൊക്കക്കോള ഇന്ത്യ പ്രസിഡന്റ് സങ്കേത് റായ് അഭിപ്രായപ്പെട്ടു.

ഈ വർഷം ആഗസ്ത് വരെ 3000 കോടി രൂപയുടെ വിറ്റുവരവ് നേടി. വർഷാവസാനത്തോടെ 5000 കോടി വരുമാനം കൈവരിക്കാൻ സാധിക്കും.നേരത്തെ കൊക്കക്കോള ബ്രാൻഡുകളായ തംസ് അപ്പ്, സ്പ്രൈറ്റ് എന്നിവ ശതകോടി ഡോളർ വിറ്റുവരവ് നേടിയിരുന്നു.ബി- ടു- ബി വിഭാഗത്തിൽ ചാനൽ പാർട്നർ മാർക്ക് ഓൺലൈനായി ഉൽപ്പന്നങ്ങൾക്ക് ഓർഡർ കൊടുക്കാനുള്ള സംവിധാനം ഏർപെടുത്തുകയാണ് .

ഒ എൻ ഡി സി പ്ലാറ്റ് ഫോമിലൂടെ ബി ടു സി വിഭാഗത്തിനും പാനീയങ്ങൾ ഓർഡർ അനുസരിച്ച് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാങ്ങ വില വർധനവ് കമ്പനിക്ക് പ്രതിസന്ധിയാകുന്നുണ്ട്. 20 രൂപ വിലയുള്ള 250 ഗ്രാം മാസ കുപ്പികളും 10 രൂപയുടെ ചെറിയ കുപ്പിയുമാണ് കൂടുതൽ വിറ്റഴിയുന്നത്..

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it