ജി.ഡി.പി പ്രതീക്ഷ 0.8 % താഴ്ത്തി ആര്‍ ബി ഐ

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ലക്ഷ്യമിട്ട വേഗത്തില്‍ മെച്ചപ്പെടുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ ദ്വിമാസ ധനനയ സമിതി യോഗത്തിന്റെ നിരീക്ഷണം. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 5.15 ശതമാനമാക്കാന്‍ തീരുമാനിച്ച യോഗം രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ചാ നിരക്കു സംബന്ധിച്ച അനുമാനം ഇക്കാരണത്താല്‍ ഭേദഗതി ചെയ്തു.
ഈ സാമ്പത്തിക വര്‍ഷം ജി.ഡി.പി നിരക്കു വര്‍ദ്ധന 6.1 % മാത്രമേ ഉണ്ടാകൂ എന്ന് യോഗം വ്യക്തമാക്കി. 6.9 % ആകുമെന്നായിരുന്നു നേരത്തെ അനുമാനിച്ചിരുന്നത്.
നല്ല ഖാരിഫ് വിള പ്രതീക്ഷിക്കുന്നതിനിടെ ഉപഭോഗ ഡിമാന്‍ഡ് വര്‍ദ്ധിക്കുമെന്ന കണക്കുകള്‍ ശക്തമാകുന്നുണ്ടെങ്കിലും ജിഡിപി വളര്‍ച്ച സംബന്ധിച്ച് കടന്ന പ്രവചനങ്ങള്‍ വേണ്ടെന്ന നിലപാടാണ് യോഗത്തിലുണ്ടായത്. ബാങ്കുകള്‍ക്ക് കൂടുതല്‍ പണ ലഭ്യത ഉറപ്പുവരുത്താന്‍ ഒറ്റ ദിന വായ്പയായ മാര്‍ജിനല്‍ സ്റ്റാന്റിംഗ് ഫെസിലിറ്റി നിരക്ക് 5.4 % ആയി കുറയ്ക്കാനുള്ള തീരുമാനവും യോഗത്തിലുണ്ടായി.