പി.എം.സി അഴിമതി: രാകേഷ് വാധവാനും മകനും അറസ്റ്റില്‍

പി.എം.സി ബാങ്ക് അഴിമതിക്കേസില്‍ ഹൗസിംഗ് ഡെവലപ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ രണ്ട് പ്രമോട്ടര്‍മാര്‍ അറസ്റ്റിലായി. എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ രാകേഷ് വാധവാന്‍, മകന്‍ സാരംഗ് എന്നിവരെയാണ് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്.

മുംബൈ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് എച്ച്.ഡി.ഐ.എല്‍. കടക്കെണിയിലായ ഈ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ കൂടിയാണിപ്പോള്‍ അറസ്റ്റിലായ സാരംഗ് വാധവാന്‍. എച്ച്.ഡി.ഐ.എല്‍ കമ്പനിക്ക് പിഎംസി ബാങ്കിലുള്ള ബാധ്യത മൊത്തം ബാങ്ക് ആസ്തിയുടെ 73 ശതമാനം വരുമെന്ന് ബാങ്കിന്റെ സസ്പെന്‍ഡ് ചെയ്യപ്പെട്ട മാനേജിംഗ് ഡയറക്ടര്‍ ജോയ് തോമസ് പറഞ്ഞിരുന്നു.

ആറു മാസത്തേക്ക് റിസര്‍വ് ബാങ്കിന്റെ കടുത്ത നിയന്ത്രണത്തിന്‍ കീഴിലാണ് ബാങ്ക്. നിക്ഷേപകര്‍ക്ക് പിന്‍വലിക്കാവുന്ന പരമാവധി തുക 10000 രൂപയായിരുന്നത് ഇന്നു മുതല്‍ 25000 രൂപയാക്കിയിട്ടുണ്ട്. 70 ശതമാനം നിക്ഷേപകര്‍ക്കും ഇതോടെ മുഴുവന്‍ ബാലന്‍സും പിന്‍വലിക്കാന്‍ കഴിയുമെന്ന് ആര്‍.ബി.ഐ ഉദ്യാഗസ്ഥര്‍ അറിയിച്ചു.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it