അനില്‍ അംബാനിയുടെ ടി.വി ചാനലിന് പിന്നാലെ 2 കമ്പനി കൂടി പൂട്ടുന്നു

ടി.വി ചാനലിന് പിന്നാലെ അനില്‍ അംബാനിയുടെ രണ്ട് കമ്പനികള്‍ കൂടി അടച്ചു പൂട്ടുന്നു. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ടി.വി ചാനല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഓഗസ്റ്റ് 31 ന് പ്രവര്‍ത്തനം നിര്‍ത്തി. ഇതിനു പിന്നാലെ അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിലെ രണ്ട് കമ്പനികള്‍ കൂടി അടച്ചുപൂട്ടുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

റിലയന്‍സ് ക്യാപിറ്റലിന് കീഴിലുള്ള റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ്, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നിവയുടെ വായ്പാ സേവനങ്ങള്‍ പൂര്‍ണമായും നിര്‍ത്തുകയാണെന്ന് മുംബൈയില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ അനില്‍ അംബാനി ഓഹരി ഉടമകളെ അറിയിച്ചിരുന്നു. ഇരു കമ്പനികളുടെയും വായ്പകള്‍ തീര്‍പ്പാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഡിസംബറോടെ ഇത് പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ (ആര്‍കോം) പൂട്ടിയ ശേഷം അനില്‍ അംബാനി ഗ്രൂപ്പിന്റെ കീഴില്‍ വരുമാനമുള്ള പ്രധാന കമ്പനികളായിരുന്നു കൊമേഴ്സ്യല്‍ ഫിനാന്‍സ്, റിലയന്‍സ് ഫിനാന്‍സ് എന്നിവ.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it