റീറ്റെയ്ല്‍ മേഖലയെ മാറ്റിമറിക്കുന്ന മൂന്ന് പ്രവണതകള്‍
റീറ്റെയ്ല്‍ ഇന്‍ഡസ്ട്രിയെ ബാധിക്കുന്ന പലതരം പ്രവണതകളുണ്ട്. ചിലവ ഈ മേഖലയ്ക്ക് നേട്ടമായിരിക്കുമ്പോള്‍ മറ്റു ചിലവ വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. ഈ ലേഖനത്തില്‍ ഇത്തരത്തില്‍ വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന മൂന്ന് പ്രവണതകളെ കുറിച്ചാണ് (രണ്ട് ഹ്രസ്വകാല പ്രവണതകളും ഒരു ദീര്‍ഘകാല പ്രവണതയും) വിവരിക്കുന്നത്.
കേരളത്തിലെ റീറ്റെയ്‌ലര്‍മാര്‍ക്ക് വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന ആ മൂന്ന് പ്രവണതകള്‍ ഇവയാണ്.
1. വിപണിയിലെ തുടരുന്ന ആഘാതങ്ങള്‍ (Continuing Market Shocks)
2. റീറ്റെയ്ല്‍ മേഖലയിലേക്കുള്ള പുതിയ ആളുകളുടെ കടന്നു വരവ് (New Entrants in Retail)
3. നീണ്ട വാല്‍ (The Long Tail)
വിപണിയിലെ തുടരുന്ന ആഘാതങ്ങള്‍
വിപണിയിലെ ആഘാതങ്ങളില്‍ നിന്നു തന്നെ തുടങ്ങാം. നമുക്കെല്ലാം അറിയുന്നതു പോലെ അടുത്തിടെ കേരള സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടായ വലിയ ആഘാതങ്ങളിലൊന്നാണ് പ്രവാസി മലയാളികളെ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചു വരാന്‍ നിര്‍ബന്ധിതരാക്കിയ 2015 ലെ ക്രൂഡ് ഓയ്ല്‍ വിലത്തകര്‍ച്ച. സത്യത്തില്‍ ഈ പ്രതിഭാസം ഇപ്പോഴും ബാധിക്കുന്നുണ്ട്. 2018 ഓടെ കൂടുതല്‍ മലയാളികള്‍ക്ക് തിരിച്ചു വരേണ്ടി വരുമെന്നാണ് ആശങ്ക. ഇതിനു പുറമേ 2016 നവംബര്‍ എട്ടിനുള്ള നോട്ട് നിരോധന പ്രഖ്യാപനവും മറ്റൊരു വലിയ തിരിച്ചടിയായി. 2017 ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പിലാക്കിയത് കേരള സമ്പദ് വ്യവസ്ഥയ്ക്ക് പ്രത്യേകിച്ച് അസംഘടിത മേഖലയ്ക്ക് മറ്റൊരു ആഘാതമായി.
2018 ല്‍ കേരളത്തില്‍ ഒരു വരള്‍ച്ച ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്. മാത്രമല്ല, ജിഎസ്ടി ഇനത്തിലുള്ള വരുമാനം കുറഞ്ഞതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ട്രഷറി പേമെന്റില്‍ കാര്യമായ കാലതാമസം ഉണ്ടാകുന്നുണ്ട്. കാലതാമസം കൂടി വരുന്നുമുണ്ട്. ഈ ആഘാതങ്ങള്‍ കേരളത്തിന്റെ റീറ്റെയ്ല്‍ വിപണിയെ സാരമായി ബാധിക്കുകയും ഈ വര്‍ഷം കൂടി വിപണി ചുരുങ്ങാന്‍ കാരണമാകുകയും ചെയ്യും.
പുതിയ ആളുകളുടെ കടന്നു വരവ്
വിപണി സാഹചര്യങ്ങള്‍ വളരെ മോശമാണെങ്കിലും ധാരാളം പുതിയ ആളുകള്‍ റീറ്റെയ്ല്‍ മേഖലയിലേക്ക് കടന്നു വരുന്നുണ്ട് എന്നതാണ് താല്‍പ്പര്യമുണര്‍ത്തുന്ന മറ്റൊരു പ്രവണത.
മുന്‍ പ്രവാസികളായ മലയാളികളില്‍ പലരും കഴിഞ്ഞ ഒരു വര്‍ഷമായി ചെറിയ സൂപ്പര്‍മാര്‍ക്കറ്റുകളോ മറ്റു ചെറുകിട റീറ്റെയ്ല്‍ ഷോപ്പുകളോ ഒക്കെ തുടങ്ങി. ഇത് ഇപ്പോഴും തുടരുകയുമാണ്. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് എളുപ്പത്തില്‍ തുടങ്ങാവുന്നതും മികച്ചതുമായ ബിസിനസാണ് റീറ്റെയ്‌ലിലേത് എന്നതാണ് ഇതിന് കാരണം.
ഇവ തുടങ്ങാന്‍ വലിയൊരു മൂലധനം ആവശ്യമായി വരുന്നില്ല. റെഡി കാഷ് അടിസ്ഥാനത്തിലാണ് ഭൂരിഭാഗം കച്ചവടവും (കടം നല്‍കേണ്ടി വരുന്നില്ല), മാന്യമായ ഒരു ബിസിനസ് എന്നതിനു പുറമേ വീടിനടുത്തു തന്നെ തുടങ്ങാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇതിനു പുറമേ പല എന്‍ആര്‍കെ ബിസിനസ് ഗ്രൂപ്പുകളും കേരളത്തില്‍ റീറ്റെയ്ല്‍ ശൃംഖല തന്നെ തുടങ്ങാനുള്ള പദ്ധതിയിലാണ്. ഗള്‍ഫിനേക്കാള്‍ മെച്ചമാണ് ഇവിടത്തെ വിപണി എന്ന് അവര്‍ വിശ്വസിക്കുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിപണി സാഹചര്യം മോശമായിരിക്കുകയും, കടുത്ത മത്സരത്തെ തുടര്‍ന്ന് ദുര്‍ബല സ്ഥാപനങ്ങള്‍ പൂട്ടിപ്പോകുകയും ചെയ്‌തെങ്കിലും പുതിയ ആളുകളുടെ കടന്നു വരവിനെ തുടര്‍ന്ന് മത്സരത്തില്‍ കാര്യമായ വര്‍ധന കണ്ടു വരുന്നു. ഇത് സന്തോഷം പകരുന്ന കാഴ്ചയല്ല. കഴിഞ്ഞ ഏതാനും വര്‍ഷമായി കേരളത്തിലെ പല റീറ്റെയ്‌ലര്‍മാരും സപ്ലൈയര്‍ പേമെന്റുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് നേരിട്ടുകൊണ്ടിരിക്കുകയുമാണ്.
രാജ്യത്തെ മറ്റിടങ്ങളില്‍ കോര്‍ സെക്റ്റര്‍ മെച്ചപ്പെടാന്‍ തുടങ്ങിയതിന്റെ ഫലമായി മോശം അവസ്ഥയില്‍ നിന്ന് പുറത്തു കടന്നു തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ വിപണിയില്‍ ഇത് ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ദുര്‍ബല സംരംഭങ്ങള്‍ നിന്നു പോകുകയും ബാക്കിയുള്ളവ മെച്ചപ്പെട്ട അവസ്ഥയില്‍ നിലനില്‍ക്കുകയും ചെയ്യും.
റീറ്റെയ്‌ലിംഗിലെ നീണ്ട വാല്‍
റീറ്റെയ്‌ലിംഗിലെ നീണ്ട വാല്‍ എന്ന പ്രതിഭാസമാണ് മൂന്നാമത്തെ പ്രവണത.
എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്?
ചാര്‍ട്ട് ഒന്നില്‍ ഒരു പ്രത്യേക വിപണിയിലെ വിവിധ സ്റ്റോക് കീപ്പിംഗ് യൂണിറ്റുകളിലെ (എസ്‌കെയു) സാധാരണ വില്‍പ്പന എത്രയെന്ന് കാട്ടുന്നു.
വൈ അക്ഷത്തില്‍ വില്‍പ്പനയുടെ അളവും എക്‌സ് അക്ഷത്തില്‍ വിവിധ എസ് കെ യുകളെയും രേഖപ്പെടുത്തിയിരിക്കുന്നു.
ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വില്‍ക്കുകയും (നീല ഭാഗം) അത്ര ജനപ്രിയമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ കുറച്ചു മാത്രം (ചുവപ്പ് ഏരിയ) വില്‍ക്കുകയും ചെയ്യുന്നതായി കാണാം. ജനപ്രിയ ഉല്‍പ്പന്നങ്ങളുടെ എണ്ണം ജനപ്രിയമല്ലാത്ത ഉല്‍പ്പന്നങ്ങളുടേതിനേക്കാള്‍ കുറവാണെന്ന് മനസിലാക്കാം.
ചാര്‍ട്ട് 1 - The Long Tail of Retail
മുമ്പ്, സാധാരണ കടകളില്‍ സ്റ്റോക്ക് ചെയ്തിരുന്നതും വിറ്റിരുന്നതും ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ മാത്രമായിരുന്നു. ഇത് ചാര്‍ട്ടില്‍ ഷോര്‍ട്ട് ഹെഡ്ഡ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ചാര്‍ട്ട് രണ്ടില്‍ ആ നീല ഭാഗം നീല വരകളാല്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.
ചാര്‍ട്ട് 2 - The Long Tail of Retail Pats
അതുകൊണ്ടു തന്നെ റീറ്റെയ്‌ലര്‍മാര്‍ വിപണിയുടെ നല്ലൊരു ഭാഗം കൈയടക്കിയിരിക്കുന്നത് കൂടുതല്‍ ജനപ്രിയമായ ഉല്‍പ്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്തും വിറ്റുമായിരുന്നു.
കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലായി ഉല്‍പ്പന്നങ്ങളുടെ വൈവിധ്യത്തില്‍ കാര്യമായ വര്‍ധന ഉണ്ടായി. കോള്‍ഗേറ്റും വിക്കോ വജ്രദന്തിയും മാത്രം ടൂത്ത് പേസ്റ്റ് ഇനത്തില്‍ ലഭ്യമായിരുന്നൊരു കാലം നിങ്ങള്‍ക്ക് ഓര്‍മയുണ്ടാകും. ഇന്ന്, ഒരു സാധാരണ സൂപ്പര്‍മാര്‍ക്കറ്റില്‍ പോകുന്ന ഏതൊരാള്‍ക്കും ടൂത്ത് പേസ്റ്റ് ഷെല്‍ഫില്‍ നിരവധി ബ്രാന്‍ഡുകള്‍, വിവിധ തരം നിറങ്ങളിലും ഫ്‌ളേവറുകളിലും പാക്കേജിലുമുള്ളവ കണാനാകും.
ചാര്‍ട്ട് മൂന്നില്‍ കറുത്ത വരകളാല്‍ രേഖപ്പെടുത്തിയിരിക്കുന്നതു പോലെ ഇപ്പോള്‍ റീറ്റെയ്‌ലര്‍മാര്‍ അത്ര ജനപ്രിയമല്ലാത്ത ഉല്‍പ്പന്നങ്ങളും കൂടുതലായി സ്റ്റോക്ക് ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്. ഭാവിയില്‍, ചാര്‍ട്ട് മൂന്നില്‍ ചുവന്ന ആരോമാര്‍ക്ക് കൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നതു പോലെ, ജനപ്രിയത കുറഞ്ഞ ഉല്‍പ്പന്നങ്ങളും കൂടുതലായി സ്റ്റോക്ക് ചെയ്യുകയും വില്‍ക്കുകയും ചെയ്യാം.
ഈ പ്രവണത റീറ്റെയ്‌ലേഴ്‌സിനെ സംബന്ധിച്ചിടത്തോളം ഗൗരവതരമായ കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് അവര്‍ പല തരത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വരും.
ചാര്‍ട്ട് 3 - The Long Tail of Retail Now/Future
പെട്ടെന്ന് പെരുകിയ സ്റ്റോക്ക് കീപിംഗ് യൂണിറ്റുകള്‍ മറ്റൊരു കാര്യം കൂടി ഓര്‍മപ്പെടുത്തുന്നുണ്ട്. 99 ശതമാനം എസ്‌കെയുകളും ചാര്‍ട്ട് നാലില്‍ കാണുന്നതു പോലെ പ്രതിദിനം ഒരു യൂണിറ്റ് മാത്രമാണ് വില്‍പ്പന നടത്തുന്നത്. ഇതു മൂലം പല റീറ്റെയ്ല്‍ ശൃംഖലകളിലും സ്റ്റോക്ക് ഗണ്യമായി വര്‍ധിക്കുന്നു.
ഈ മൂന്നു പ്രവണതകളും സൃഷ്ടിച്ച വെല്ലുവിളികളെ നേരിടാനുള്ള വഴികള്‍ എന്തൊക്കെയാണ്?
ദൗര്‍ഭാഗ്യവശാല്‍, പുതിയ ആളുകളുടെ കടന്നുവരവിലുള്ള ബാഹുല്യവും വിപണി ചുരുക്കവും കാരണം, ശരിയായ കാര്യങ്ങള്‍ ചെയ്യുന്ന കരുത്തുറ്റ റീറ്റെയ്ല്‍ ശൃംഖലകള്‍ക്കു മാത്രമേ ഈ വര്‍ഷം പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളൂ.
ശരിയായ വിധത്തില്‍ കാര്യങ്ങള്‍ നടക്കാത്ത ദുര്‍ബലമായ റീറ്റെയ്ല്‍ ശൃംഖലകള്‍ക്ക് നിലനിന്നു പോകാന്‍ ബുദ്ധിമുട്ടാകും.
ദുര്‍ബലമായതും കരുത്തുറ്റതുമായ റീറ്റെയ്ല്‍ ശൃംഖലകള്‍ തമ്മിലുള്ള വ്യത്യാസം ടേബ്ള്‍ ഒന്നില്‍ കാണിച്ചിരിക്കുന്നു.
ചാര്‍ട്ട് 4 - SKU wise Average Sales/Day