തമിഴ്‌നാട് അതിര്‍ത്തി അടച്ചു; ചരക്കുനീക്കം ആശങ്കയില്‍: അവശ്യവസ്തുക്കള്‍ക്ക് കടുത്ത ക്ഷാമം വന്നേക്കില്ല

കോവിഡിന്റെ സാമൂഹ്യവ്യാപനം തടയാന്‍ വിവിധ സംസ്ഥാന സര്‍ക്കാര്‍ കടുത്ത
നടപടികള്‍ സ്വീകരിക്കുന്നതോടെ കേരളത്തിലേക്കുള്ള ചരക്ക് നീക്കം
ആശങ്കയില്‍. കേരളത്തില്‍ ഉപ്പു തൊട്ട് കര്‍പ്പൂരം അന്യ സംസ്ഥാനങ്ങളില്‍
നിന്നാണ് വരുന്നത്. കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളുമായുള്ള
അതിര്‍ത്തി മാര്‍ച്ച് 31 വരെയാണ് തമിഴ്‌നാട് അടച്ചിരിക്കുന്നത്.

''പാല്‍, പച്ചക്കറി, പെട്രോള്‍, ഡീസല്‍, മരുന്നുകള്‍, ഗ്യാസ് വാഹനങ്ങള്‍ കടത്തിവിടുമെന്നുതന്നെയാണ് ഞങ്ങള്‍ അന്വേഷിച്ചപ്പോഴും അറിയുന്നത്. അതായത്
അവശ്യ വസ്തുക്കള്‍ കേരളത്തിലേക്ക് എത്തും. എന്നാല്‍ വരും ദിവസങ്ങളില്‍
അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം വന്നേക്കാമെന്ന ഭീതിയില്‍ ജനങ്ങള്‍
കൂടുതലായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന പ്രവണത കാണുന്നുണ്ട്. ഇത് അടുത്ത
ആഴ്ചയില്‍ ചില സാധനങ്ങളുടെ ലഭ്യത കുറവിന് വഴിവെക്കാനിടയുണ്ട്,'' അജ്മല്‍
ബിസ്മി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ വി എ അജ്മല്‍ പറയുന്നു.

പഴം, പച്ചക്കറികള്‍, മുട്ട, പാല്‍, കോഴിയിറച്ചി എന്നിവയെല്ലാം കേരളത്തിലെത്തിച്ച് വില്‍ക്കേണ്ടത് തമിഴ്‌നാടിന്റെ കൂടെ ആവശ്യമായതിനാല്‍ ഇത്തരം ചരക്കുകളുടെ നീക്കത്തിന് കടുത്ത നിയന്ത്രണം വരില്ലെന്ന് മലബാറിലെ വ്യാപാര പ്രമുഖന്‍ ഷെവലിയര്‍ സി ഇ ചാക്കുണ്ണി പറയുന്നു.

ചരക്ക് വണ്ടികള്‍ വരാന്‍ മടിക്കുന്നു

അതിനിടെ കേരളത്തിലേക്ക് ചരക്കുമായി വരാന്‍ ഡ്രൈവര്‍മാര്‍ വിസമ്മതിക്കുന്നുണ്ടെന്ന് ചില വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെ വന്നാല്‍ ഭക്ഷണത്തിനും താമസത്തിനും മുതല്‍ ചരക്ക് ഇറക്കുന്നതിന് വരെ ബുദ്ധിമുട്ടുള്ളതുകൊണ്ടാണിത്. കൂടുതല്‍ സംസ്ഥാനങ്ങള്‍ കടുത്ത നടപടികളിലേക്ക് പോകുമ്പോള്‍ അവിടങ്ങളിലെ ഉല്‍പ്പാദന കേന്ദ്രങ്ങളും അടയ്ക്കും. ചരക്ക് നീക്കവും നിലയ്ക്കും. മാര്‍ച്ച് 31നുള്ളില്‍ കോവിഡ് 19 നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചാല്‍ വലിയ പ്രശ്‌നങ്ങളുണ്ടാവില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it