ടൂറിസം രംഗത്ത് മുഖച്ഛായ മാറ്റാന്‍ കണ്ണൂര്‍, മുഴപ്പിലങ്ങാട് മാത്രം 233 കോടിയുടെ പദ്ധതി

കണ്ണൂരിന്റെ ടൂറിസം രംഗത്ത് വന്‍ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് മാത്രം 233 കോടി രൂപയുട പദ്ധതികളാണ് നടപ്പാക്കുന്നത്. ഡ്രൈവ് ഇന്‍ ബീച്ചിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി മുഴപ്പിലങ്ങാട് ബീച്ച്, ധര്‍മടം ബീച്ച്, ധര്‍മടം തുരുത്ത് എന്നിവിടങ്ങളിലാണ് വികസനം നടപ്പാക്കുന്നത്.

മുഴപ്പിലങ്ങാട് ബീച്ചിന്റെ (M
uzhappilangad Beach
) വടക്ക് ഭാഗത്ത് നടപ്പാത, കുട്ടികള്‍ക്കുള്ള കളിസ്ഥലം, പാര്‍ക്കിങ്, കിയോസ്‌കുകള്‍, ലാന്‍ഡ്‌സ്‌കോപ്പിങ് എന്നിവ ഒരുക്കും. സുരക്ഷിതമായ ബീച്ച് സൃഷ്ടിക്കുന്നതിനായി െ്രെഡവ് ഇന്‍ പ്രവര്‍ത്തനങ്ങള്‍ ബീച്ചിന്റെ വടക്കുഭാഗത്തേക്ക് മാത്രമായി പരിമിതപ്പെടുത്തും.
തെക്ക് ഭാഗത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ഒരുക്കും. ധര്‍മടം തുരുത്തില്‍ പ്രകൃതി കേന്ദ്രം പണിത് നാച്വറല്‍ ഹബ്ബാക്കി മാറ്റാനും പദ്ധതിയുണ്ട്. ബീച്ച് ടൂറിസം (Beach Tourism) പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി നടക്കുക. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി നടക്കുന്നത്. ഒന്നാംഘട്ടത്തില്‍ 79.51 കോടിയുടെ പ്രവൃത്തിക്കാണ് തുടക്കമിട്ടത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍മാണചുമതല.
നാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് കടല്‍ത്തീരത്തുകൂടി വെള്ളത്തിലും കരയിലുമായി വാഹനം ഓടിച്ച് യാത്ര ചെയ്യാന്‍ കഴിയുമെന്നതാണ് പ്രത്യേകത.
ഇതിനുപുറമെ കണ്ണൂരിന്റെ സ്വപ്‌ന പദ്ധതിയായ മലനാട് മലബാര്‍ ക്രൂയ്‌സ് പദ്ധതിയും പുരോഗമിക്കുകയാണ്. 38 ഓളം സ്ഥലങ്ങളെ ബന്ധിപ്പിച്ചുള്ള ഈ പദ്ധതി 50 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ''മലനാട് മലബാര്‍ ക്രൂയ്‌സ് പദ്ധതി 50 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്, കൂടാതെ, തലശ്ശേരി ഹെരിറ്റേജ് പ്രോജക്ടും വരുന്നുണ്ട്. ഒമ്പത് മണ്ഡലങ്ങളെ ബന്ധിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മൂന്ന് ജില്ലകളും ഈ പദ്ധതിയുടെ ഭാഗമാകും'' ഡിടിപിസി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജിജേഷ് കുമാര്‍ ധനത്തോട് പറഞ്ഞു. കണ്ണൂരിലെ മറ്റ് ബിച്ചുകളായ ചൂടാട്ട്, പയ്യാമ്പലം എന്നിവിടങ്ങളില്‍ അഡ്വഞ്ചര്‍ പാര്‍ക്കും ഒരുക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.


Related Articles
Next Story
Videos
Share it