ഖത്തര്‍ സംരംഭകര്‍ക്ക് നല്‍കുന്ന പാഠങ്ങള്‍

12000 സ്‌ക്വയര്‍ കിലോമീറ്ററില്‍ താഴെ മാത്രം വിസ്തീര്‍ണം, ഫുട്ബോളില്‍ കാര്യമായ ചരിത്രങ്ങളില്ല, ആദ്യമായി ലോകകപ്പ് ഫുട്‌ബോള്‍ കളിച്ചത് തന്നെ ഈ വര്‍ഷം. 2022 ഫുട്ബോള്‍ ലോകകപ്പ് മത്സരം നടത്താന്‍ സാമ്പത്തിക ശക്തികള്‍ മുന്നോട്ടുവന്നിട്ടും ഫുട്ബോളില്‍ ഒന്നും അവകാശപ്പെടാനില്ലാതിരുന്ന ഒരു ഏഷ്യന്‍ രാജ്യമായ ഖത്തറിന് എങ്ങനെ ഈ ആതിഥേയത്വത്തിനുള്ള അവസരം ലഭിച്ചു? സംരംഭകര്‍ ശ്രദ്ധിക്കേണ്ടതും അനുകരിക്കേണ്ടതുമായ ചില പ്രധാനകാര്യങ്ങള്‍ ഖത്തര്‍ സംരംഭകരെ പഠിപ്പിക്കുന്നു. മണി പവര്‍ എന്നതിലുപരി കൃത്യമായ ഫോക്കസും ഇച്ഛാശക്തിയുമാണ് ഖത്തറിന് ഈ ലോകകപ്പ് ആതിഥേയത്വം നേടിക്കൊടുത്തത്. ഏതൊരു സംരംഭകനും പ്രചോദനമാണ് ഈ കൊച്ചുരാജ്യവും അവരുടെ ഈ നേട്ടവും! മലയാളികള്‍ക്കും ഏഷ്യന്‍ വന്‍കരയിലുള്ളവര്‍ക്കും നേരിട്ട് ഫുട്‌ബോള്‍ ലോകകപ്പ് കാണാന്‍ അവസരമൊരുക്കിയതിന് ഖത്തര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

ഭരണ സംവിധാനം പ്രധാനമായും ജനാധിപത്യ

സംവിധാനവും രാജഭരണവും തമ്മിലുള്ള വ്യത്യാസമാണ് ലോകകപ്പ് ആതിഥേയത്വം പെട്ടെന്ന് ഖത്തറിലേക്കെത്തിച്ചത്. ഖത്തറിലെ രാജഭരണവും തീരുമാനങ്ങളുടെ വേഗതയും അവരുമായി ഇടപെടാനുള്ള എകഎഅ യുടെ സൗകര്യവും ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ്. വെസ്റ്റേണ്‍ രാജ്യങ്ങളിലെ ഭരണസംവിധാനങ്ങളിലുണ്ടാകുന്ന ചര്‍ച്ചകളും വാഗ്വാദങ്ങളും രാഷ്ട്രീയപ്പോരുകളും ഇവിടെ ഉണ്ടാകില്ലെന്ന് സാരം.

ചുരുക്കിപ്പറഞ്ഞാല്‍ എത്രയും വേഗത്തില്‍, ശക്തമായ തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകുന്നവരോട് ബിസിനസ് ചെയ്യാന്‍ ആര്‍ക്കും താല്‍പ്പര്യമാണ്.

ഫുട്ബോളിന്റെ മാര്‍ക്കറ്റിംഗ്

യൂറോപ്പ്, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഫുട്‌ബോള്‍ സജീവമാണെങ്കിലും ഏഷ്യന്‍ രാജ്യങ്ങളില്‍ അങ്ങനെയല്ല. ഇവിടങ്ങളില്‍ ഇനിയും ഫുട്‌ബോള്‍ വേരുപിടിക്കാനുണ്ട്, ഒരു ഏഷ്യന്‍ രാജ്യത്തു നടക്കുന്ന (അതും ഏറെ accessibiltiy ഉള്ള ഖത്തര്‍ പോലൊരു സ്ഥലത്ത്) വേള്‍ഡ് കപ്പിലൂടെ ഫുട്‌ബോളിന് ഈ ഭൂഖണ്ഡങ്ങളില്‍ കൂടുതല്‍ ജനപ്രീതി നേടിക്കൊടുക്കാനാകുമെന്ന വിലയിരുത്തലും ഇതിലുണ്ട്. Anosff Mtarixല്‍ പറയുന്ന മാര്‍ക്കറ്റ് ഡെവലപ്പ്‌മെന്റ് ആണിത്. ഇല്ലാത്ത സ്ഥലങ്ങളില്‍ തങ്ങളുടെ പ്രൊഡക്റ്റ് എത്തിക്കുന്നതിന്റെ ആദ്യപടി.

റിലേഷന്‍ മേക്കിംഗ്

2010ല്‍ ലോകകപ്പ് വേദികള്‍ തീരുമാനിക്കുന്നതിനു മുന്‍പായി CAF (Confederation of African Football) ന്റെ ഒരു മീറ്റിംഗ് ലിബിയയില്‍ നടന്നിരുന്നു. ആഫ്രിക്കന്‍ കോണ്‍ഫെഡറേഷന്‍ ഫണ്ടില്ലാതെ വിഷമിച്ച ആ സമയത്ത് അവര്‍ക്കു വേണ്ട സാമ്പത്തിക സഹായങ്ങള്‍ എത്തിച്ചത് ഖത്തറാണ്. ഫിഫയുടെ ഒരു ഔദ്യോഗിക ഭാഗമായ ഇഅഎന്റെ സപ്പോര്‍ട്ട് ഖത്തര്‍ അതിലൂടെ ഉറപ്പിച്ചെടുത്തു. തങ്ങളുടെ ലക്ഷ്യത്തിനു വേണ്ടിയുള്ള കൃത്യമായ പ്ലാനിംഗും അതിനുവേണ്ടിയുള്ള റിലേഷന്‍ മേക്കിംഗും നെറ്റ്വര്‍ക്കിംഗും ഏത് ബിസിനസിലും പ്രധാനമാണ്.

ഇന്‍വെസ്റ്റ്മെന്റ്

200 മില്ല്യണ്‍ ഡോളറിനേക്കാളധികം പബ്ലിക്കായി തന്നെ ഖത്തര്‍ ഇത്തരം സപ്പോര്‍ട്ടുകള്‍ക്കു വേണ്ടി ചെലവഴിച്ചു. സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലും കോണ്‍ക കാഫ് (The Confederation of North, Cetnral America and Caribbean Aossciation Football) മേഖലയിലും ടൈ അപ്പുകള്‍ ഉണ്ടാക്കി. കൃത്യമായ പ്ലാനിങ്ങോടെ ഒരു ടീം തന്നെ അതിനായി പ്രവര്‍ത്തിച്ചു. പക്ഷേ ഒപ്പം ബിഡ് ചെയ്ത അമേരിക്കയും കൊറിയയും ഓസ്‌ട്രേലിയയും ഇതിന്റെ നാലയലത്തു പോലും പൈസ ചെലവാക്കിയില്ല. അവസാനം ബിഡില്‍ 14-8ന് അമേരിക്കയെ ഖത്തര്‍ നിലംപറ്റിച്ചു.

ഇന്‍ഫ്ളുവന്‍സിംഗ്

മുഹമ്മദ് ബിന്‍ ഹമ്മാന്‍ എന്ന ഖത്തറി കൂടിയായ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ മുന്‍ പ്രസിഡന്റ് ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കേണ്ടതായിരുന്നു. എന്നാല്‍ മത്സരത്തിന് കുറച്ചുമുന്‍പായി അദ്ദേഹം സ്വയം പിന്‍മാറുകയും ഫിഫ പ്രസിഡന്റായി സെപ് ബ്ലാറ്ററിനേക്കാള്‍ താന്‍ യോഗ്യനല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ ഹമ്മാന്‍ ബ്ലാറ്ററിന് പ്രിയപ്പെട്ടവനായി.ചില വിജയങ്ങള്‍ക്കു വേണ്ടി നമ്മള്‍ തോറ്റുകൊടുക്കേണ്ടി വന്നേക്കാം!

(ബ്രമ്മ ലേണിംഗ് സൊല്യൂഷന്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് ലേഖകന്‍)

AR Ranjith
AR Ranjith  

ലേഖകന്‍ ബ്രമ്മ ലേണിംഗ് സൊല്യൂഷന്‍സിന്റെ സി.ഇ.ഒ യും, 400ലധികം കമ്പനികളെ വിജയപാതയില്‍ എത്തിക്കാന്‍ സഹായിച്ച മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാണ്.

Related Articles

Next Story

Videos

Share it