ഇക്വിറ്റി ഇന്ത്യ നിക്ഷേപ അവസരങ്ങള്‍ - Graphite India Ltd.

അമീര്‍ഷാ പാണ്ടിക്കാട്

ഈ ആഴ്ചയില്‍ പരിചയപ്പെടുത്തുന്ന ഓഹരി ഗ്രാഫൈറ്റ് ഇന്ത്യ ലിമിറ്റഡ് (Graphite India Ltd) ആണ്. കാര്‍ബണ്‍ ആന്‍ഡ് ഗ്രാഫൈറ്റ് വ്യവസായവുമായി ബന്ധപ്പെട്ടു ഏകദേശം അമ്പതു വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണിത്. ഗ്രാഫൈറ്റ് വ്യവസായത്തില്‍ ഇന്ത്യയില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്നു.

ഇക്കാലത്തിനിടെ ഒട്ടനവധി പുരസ്‌കാരങ്ങളും കമ്പനിയെ തേടിയെത്തിയിട്ടുണ്ട്. ഇരുന്നൂറോളം പ്രോജെക്ടസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. വാര്‍ഷിക ഉല്‍പ്പാദനം 9,80,000 ടണ്ണാണ്. ഗ്ലാസ് റീഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (GRP) പൈപ്പ് ആന്‍ഡ് ഹൈ സ്പീഡ് സ്റ്റീല്‍ ആന്‍ഡ് അലോയ് സ്റ്റീല്‍ എന്നിവയാണ് മറ്റ് പ്രധാന ഉല്‍പ്പന്നങ്ങള്‍. കമ്പനിയുടെ 95 ശതമാനം വരുമാനവും ലഭിക്കുന്നത് ഗ്രാഫൈറ്റ്, കാര്‍ബണ്‍ സെഗ്മെന്റില്‍ നിന്നുമാണ്.

ഏകദേശം 6540 കോടി മാര്‍ക്കറ്റ് ക്യാപിറ്റല്‍ ഉള്ള ഈ കമ്പനിക്ക് കൂടുതല്‍ സാമ്പത്തിക നീക്കിയിരുപ്പും കുറഞ്ഞ കടബാധ്യതകളുമാണുള്ളത്. സ്മാള്‍ ക്യാപ് സെഗ്മെന്റിലാണ് ഈ കമ്പനി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ആകെ സാമ്പത്തിക നീക്കിയിരുപ്പു തുകയുടെ വെറും ഏഴ് ശതമാനം മാത്രമേ ഈ കമ്പനിക്ക് ബാധ്യതകള്‍ ആയി ഉള്ളൂ.

ഉയര്‍ന്ന ബുക്ക് വാല്യൂവും ഉയര്‍ന്ന ഡിവിഡന്റ് അനുപാതവുമാണ് കമ്പനിക്കുള്ളത്. 2000 ല്‍ വെറും 30 ശതമാനം ഡിവിഡന്റ് കൊടുത്തിരുന്ന ഈ കമ്പനി 2019 ല്‍ 1750 ശതമാനം ഡിവിഡന്റ് ഓരോ ഓഹരിക്കും നല്‍കി.

ഗ്രാഫൈറ്റ് ഇന്ത്യയുടെ മുഖ്യ എതിരാളി HEG Ltd എന്ന കമ്പനിയാണ്. മറ്റു എതിരാളികള്‍ സാങ്കേതികമായ അര്‍ത്ഥത്തില്‍ ഇല്ല എന്ന് തന്നെ പറയാം. ESAB India ഇതേ ഗ്രൂപ്പില്‍ ഉണ്ടെങ്കിലും brand competition ല്‍ നേര്‍ക്കുനേര്‍ വരുന്നില്ല.

ഇപ്പോഴുള്ള വിലനിലവാരത്തില്‍ നിന്നും Graphite India മറ്റൊരു high 413 - 471 നിലയില്‍ ഭേദിക്കാന്‍ സാധ്യത കൂടുതലാണ്. കുറഞ്ഞ കാല നിക്ഷേപകന് റിസ്‌ക് എടുക്കാന്‍ കഴിയുമെങ്കില്‍ തെരഞ്ഞെടുക്കാവുന്ന ഒരു ഓഹരിതന്നെയാണ് Graphite India. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടക്കുള്ള ഏറ്റവും കുറഞ്ഞ വിലനിലവാരത്തിലാണ് ഇപ്പോള്‍ ഈ ഓഹരി കൈമാറ്റം ചെയ്യപ്പെടുന്നത്. മാര്‍ക്കറ്റ് ഘടകങ്ങള്‍ അനുകൂലമല്ല എങ്കില്‍ വിലനിലവാരം 250 വരെ എത്തിപ്പെടാന്‍ സാധ്യത കാണുമ്പോള്‍ ഒന്നോ രണ്ടോ വര്‍ഷം കാത്തിരുന്നാല്‍ നിക്ഷേപകന് തികച്ചും നല്ല ലാഭം നേടിയെടുക്കാന്‍ കഴിയും.

Graphite ഇന്ത്യയുടെ പ്രൊഡക്ടുകള്‍ ഇന്ത്യയില്‍ സ്റ്റീല്‍, കെമിക്കല്‍സ് എന്നീ മേഖലകളില്‍ വളരെ ഡിമാന്‍ഡ് ഉള്ളതും അത്യാവശ്യമുള്ളതുമായതു കൊണ്ട് ഓഹരിയുടെ വിലനിലവാരം തിരിച്ചു കേറാനാണ് സാധ്യത കൂടുതല്‍.

മികച്ച മാനേജ്‌മെന്റാണ് കമ്പനിയുടേത്. 31 വര്‍ഷമായി ഗ്രാഫൈറ്റ് ഇന്ത്യയെ നയിച്ച് കൊണ്ടിരിക്കുന്നത് K.K Bangur ആണ്. ഫോബ്‌സ് മാഗസിന്‍ അമേരിക്കക്ക് പുറത്തുള്ള US $ 1 billion വാര്‍ഷിക വിറ്റുവരവുള്ള 200 കമ്പനികളെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ഒരു കമ്പനിയായിരുന്നു Graphite India.

കോര്‍പ്പറേറ്റ് ട്രെയ്‌നറും ഇന്‍വെസ്റ്റ്‌മെന്റ് റിസേര്‍ച്ച് & ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാണ് ലേഖകൻ

ഓഹരികൾ പരിചയപ്പെടുത്തുന്ന ഒരു പംക്തി മാത്രമാണിത്. സ്റ്റോക്ക് റെക്കമെൻഡേഷൻ അല്ല.

Ameer Shah Pandikkad
Ameer Shah Pandikkad  

Investment Research & Marketing Consultant;Managing Director, Mindmagna Trainings & Speedoclub Retail;Mobile: 85 4748 4769 / 79 0224 0332

Related Articles

Next Story

Videos

Share it