കേരള കമ്പനികള്‍: നില മെച്ചപ്പെടുത്താതെ ബാങ്കിംഗ്, ഫിനാന്‍സ് ഓഹരികള്‍; വി ഗാര്‍ഡ്, നിറ്റ ജലാറ്റിന്‍ വിലകള്‍ കൂടി

ഇന്ത്യന്‍ ഓഹരി വിപണി ഇന്നും ഇടിഞ്ഞപ്പോള്‍ കേരളത്തിലെ ബാങ്കിംഗ്, ഫിനാന്‍സ് ഓഹരികള്‍ വീണ്ടും കുറഞ്ഞു. വി ഗാര്‍ഡ് ഓഹരി വില 8.15 രൂപയും നിറ്റാജെലാറ്റിന്‍ ഓഹരി വില 7.10 രൂപയും കൊച്ചിന്‍ മിനറല്‍സിന്റെ ഓഹരി വില 2.60 രൂപയും ഹാരിസണ്‍സ് മലയാളത്തിന്റെ ഓഹരി വില 2.25 രൂപയും വര്‍ധിച്ചപ്പോള്‍ കെഎസ്ഇ, ജിയോജിത്ത്, ഫെഡറല്‍ ബാങ്ക്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, റബ്ഫില എന്നിവയുടെ ഓഹരി വിലകള്‍ നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടാക്കിയില്ലെന്നു മാത്രം.

കേരളത്തിലെ ബാങ്കിംഗ്, ഫിനാന്‍സ് ഓഹരികള്‍ ഇന്നലത്തെ അതേ നിലവാരത്തില്‍ തന്നെയാണ്. കിറ്റെക്‌സ് ഓഹരി വില നേരിയ കുറവ് രേഖപ്പെടുത്തി.

കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം ഇതാ.

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it