ഓഹരി വിപണി: സാങ്കേതിക വിശകലനം
ഷെയർ മാർക്കറ്റിൻ്റെയും ഓഹരികളുടെയും വിശകലനത്തിൽ പരിചയസമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം
(2022 ഒക്ടോബർ 06 ലെ മാർക്കറ്റ് ക്ലോസിംഗിനെ ആധാരമാക്കി)
സാങ്കേതിക വീക്ഷണം
ഹ്രസ്വകാല പ്രവണത: സമാഹരണം
അവലോകനം: നിഫ്റ്റി 57.50 പോയിൻ്റ് (0.33%) ഉയർന്ന് 17331.80 ൽ ക്ലോസ് ചെയ്തു. എഫ്എംസിജിയും ഫാർമയും ഒഴികെയുള്ള എല്ലാ മേഖലകളും നല്ല നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.. ലോഹങ്ങൾ, മാധ്യമം, റിയൽറ്റി, ഐടി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, കോൾ ഇന്ത്യ, ടാറ്റാ സ്റ്റീൽ എന്നിവയാണ് നിഫ്റ്റി യിൽ ഏറ്റവും ഉയർന്നത്. അതേസമയം ഏറ്റവും കൂടുതൽ നഷ്ടം ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യൂണിലിവർ, ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവയ്ക്കാണ്. 1530 ഓഹരികൾ ഉയർന്നു, 647 എണ്ണം ഇടിഞ്ഞു, 122 എണ്ണം മാറ്റമില്ലാതെ തുടർന്നു, വിപണി പോസിറ്റീവ് പ്രവണത കാണിക്കുന്നു.
ടെക്‌നിക്കൽ ഔട്ട്‌ലുക്ക്:
കഴിഞ്ഞ ദിവസം, സൂചിക ഗണ്യമായി ഉയർന്ന് 17379.30-ൽ ഓപ്പൺ ചെയ്തു. ഉയർന്ന നില17428.80. സൂചിക ക്രമേണ കുറഞ്ഞ് 17331.80 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 17315.70 എന്ന താഴ്ന്ന നിലവാരത്തിലെത്തി. മൊമെന്റം സൂചകങ്ങൾ ദുർബലമാണ്. എന്നിരുന്നാലും, സൂചിക അതിന്റെ അഞ്ച്, പതിനഞ്ച് ദിവസത്തെ സിംപിൾ മൂവിംഗ് ആവരേജിനു മുകളിൽ ക്ലോസ് ചെയ്തു. ഡെയ്‌ലി ചാർട്ടിൽ, സൂചിക ചെറിയ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി. ഇന്നു പ്രവണത നെഗറ്റീവ് ആയിരിക്കാം. സൂചികയ്ക്ക് 17200 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. പോസിറ്റീവ് ട്രെൻഡ് തുടരണമെങ്കിൽ സൂചിക 17400-ന് മുകളിൽ വ്യാപാരം ക്ലോസ് ചെയ്യണം.
യുഎസ്, യൂറോപ്യൻ വിപണികൾ ഇന്നലെ താഴ്ന്നു ക്ലോസ് ചെയ്തു. ഏഷ്യൻ വിപണിയിൽ നിക്കി നേരിയ പോസിറ്റീവ് ചായ് വിലാണ്. എസ്‌ജിഎക്‌സ് നിഫ്റ്റി കഴിഞ്ഞ ദിവസത്തെ ക്ലോസിനു താഴെയാണ് വ്യാപാരം. നിഫ്റ്റിയും നേരിയ നെഗറ്റീവ് ചായ് വോടെ വ്യാപാരം തുടങ്ങാം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ:17300 -17200-17100. പ്രതിരോധ ലെവലുകൾ: 17400-17500-17600(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ: 17200- 16700. റെസിസ്റ്റൻസ് ലെവലുകൾ 17500-18100(ഡെയ്‌ലി ചാർട്ടുകൾ).
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത: സമാഹരണം
ബാങ്ക് നിഫ്റ്റി 172.80 പോയിന്റ് നേട്ടത്തിൽ 39282.85 ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റo സൂചകങ്ങൾ ദൗർബല്യം സൂചിപ്പിക്കുന്നു. പ്രതിദിന ചാർട്ടിൽ, സൂചിക ഒരു ഡോജി മെഴുകുതിരി രൂപപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തിട്ടുണ്ട്.. സൂചിക 39500 ന് മുകളിൽ ട്രേഡ് ചെയ്യുകയും ക്ലോസിംഗ് നിലനിർത്തുകയും ചെയ്താൽ, ഒരു പോസിറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക 39000നു മുകളിൽ സമാഹരിക്കാം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ: 39250-39000-38750 റെസിസ്റ്റൻസ് ലെവലുകൾ: 39500-39750-40000
പൊസിഷണൽ ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 39000 - 38000 റെസിസ്റ്റൻസ് ലെവലുകൾ 40000-41600
സാങ്കേതിക വിശകലന പദാവലി
മെഴുകുതിരി വിശകലനം
1700-കളിൽ ഹോമ എന്ന ജപ്പാൻകാരൻ മെഴുകുതിരി പാറ്റേണുകൾ (Candlestick Patterns) കണ്ടെത്തി. മുൻകാല പാറ്റേണുകളെ അടിസ്ഥാനമാക്കി സാധ്യമായ വിലചലനങ്ങൾ നിർണ്ണയിക്കാൻ മെഴുകുതിരി ചാർട്ടുകൾ ഉപയോഗിക്കുന്നു. പ്രതിദിന മെഴുകുതിരി വിപണിയുടെ ഓപ്പണിംഗ്, ഏറ്റവും ഉയർന്ന, ഏറ്റവും താഴ്ന്ന, ക്ലോസിംഗ് വിലകളെ കാണിക്കുന്നു. മെഴുകുതിരിയുടെ വീതി കൂടിയ ഭാഗത്തെ ബോഡി എന്ന് വിളിക്കുന്നു. ഈ ബോഡി ആ ദിവസത്തെ വ്യാപാരത്തിന്റെ ഓപ്പണിംഗിനും ക്ലോസിംഗിനും ഇടയിലുള്ള വിലയെ പ്രതിനിധീകരിക്കുന്നു.