ഓഹരി വിപണി: സാങ്കേതിക വിശകലനം
ഷെയർ മാർക്കറ്റിൻ്റെയും ഓഹരികളുടെയും വിശകലനത്തിൽ പരിചയസമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം
സാങ്കേതിക വിശകലനം
ഒക്ടോബർ 07 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി സാങ്കേതിക വീക്ഷണം
ഹ്രസ്വകാല പ്രവണത: താഴ്ച്ചയിലേക്കു ചായ് വ്
അവലോകനം - നിഫ്റ്റി 17.15 പോയിൻ്റ് (0.10%) താഴ്ന്ന് 17314.65 ൽ ക്ലോസ് ചെയ്തു. മീഡിയ, റിയൽറ്റി, സ്വകാര്യ ബാങ്കുകൾ ഒഴികെയുള്ള എല്ലാ മേഖലകളും നെഗറ്റീവ് ചായ് വോടെ ക്ലോസ് ചെയ്തു. ഐടി, എഫ്എംസിജി, മെറ്റൽ, ഫാർമ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. നിഫ്റ്റി സൂചികയിൽ ടൈറ്റൻ, പവർ ഗ്രിഡ്, ഒഎൻജിസി, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയാണ് ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയത്. ടാറ്റ കൺസ്യൂമർ, കോൾ ഇന്ത്യ, ബിപിസിഎൽ, എം ആൻഡ് എം എന്നിവയ്ക്ക് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു. 1187 ഓഹരികൾ ഉയർന്നു, 964 എണ്ണം താഴ്ന്നു, 149 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ടെക്‌നിക്കൽ ഔട്ട്‌ലുക്ക്- നെഗറ്റീവ് ചായ് വോടെ 17287.20 ൽ ആരംഭിച്ച സൂചിക രാവിലെ 17216.90 ലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പിന്നീട് സൂചിക പതുക്കെ ഉയർന്ന് 17337.30 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ച് 17314.65 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി ഇപ്പോഴും അതിന്റെ അഞ്ച്, പതിനഞ്ച് ദിവസത്തെ സിംപിൾ മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എങ്കിലും, മൊമെന്റം സൂചകങ്ങൾ കരുത്തു കാണിക്കുന്നില്ല. പ്രതിദിന ചാർട്ടിൽ ചെറിയ വെളുത്ത മെഴുകുതിരി രൂപപ്പെട്ടു, പക്ഷേ അത് മുമ്പത്തെ മെഴുകുതിരിക്ക് താഴെയായി ക്ലോസ് ചെയ്തു. ഈ പാറ്റേൺ താഴോട്ടു നീങ്ങാനുള്ള പ്രവണതയെ സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 17200 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്താൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം.
യുഎസ്, യൂറോപ്യൻ വിപണികൾ നെഗറ്റീവ് ചായ് വോടെയാണു ക്ലോസ് ചെയ്തത്. ഏഷ്യൻ വിപണികളെല്ലാം താഴ്ചയിലാണു വ്യാപാരം നടത്തുന്നത്. രാവിലെ എസ്‌ജിഎക്‌സ് നിഫ്റ്റി 17060 എന്ന നിലയിലാണ്. നിഫ്റ്റി താഴ്ചയോടെ തുറക്കാനാണു സാധ്യത.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17250 -1715017050
റെസിസ്റ്റൻസ് ലെവലുകൾ 17340-17425-17500(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 17200- 16700
റെസിസ്റ്റൻസ് ലെവലുകൾ 17500-18100(ഡെയ്‌ലി ചാർട്ടുകൾ).
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത: സമാഹരണം
അവസാന സെഷനിൽ ബാങ്ക് നിഫ്റ്റി 104.80 പോയിന്റ് നഷ്ടത്തിൽ 39178.05 ലാണ് ക്ലോസ് ചെയ്തത്. ആക്കം (മൊമെൻറം) സൂചകങ്ങൾ ദൗർബല്യം സൂചിപ്പിക്കുന്നു. പ്രതിദിന ചാർട്ടിൽ, ചെറിയ വെളുത്ത മെഴുകുതിരി രൂപപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെയാണു ക്ലോസ് ചെയ്തത്. സൂചികയ്ക്ക് 39,000-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ട്രേഡ് ചെയ്തു ക്ലോസ് ചെയ്താൽ, ഇന്ന് താഴോട്ടുള്ള പ്രവണത പ്രതീക്ഷിക്കാം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 39000-38750-38500
റെസിസ്റ്റൻസ് ലെവലുകൾ 39250-39500-39750(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 39000 - 38000 റെസിസ്റ്റൻസ് ലെവലുകൾ 40000-41600 (പ്രതിദിന ചാർട്ടുകൾ).