ഓഹരി വിപണി: സാങ്കേതിക വിശകലനം

ഷെയർ മാർക്കറ്റിൻ്റെയും ഓഹരികളുടെയും വിശകലനത്തിൽ പരിചയസമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം

സാങ്കേതിക വിശകലനം

ഒക്ടോബർ 11ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

നിഫ്റ്റി സാങ്കേതിക വീക്ഷണം

ഹ്രസ്വകാല പ്രവണത: താഴ്ചയിലേക്കു ചായ് വ്

നിഫ്റ്റി 257.45 പോയിൻ്റ് (-1.49%) താഴ്ന്ന് 16,983.55-ൽ ക്ലോസ് ചെയ്തു. എല്ലാ മേഖലകളും താഴ്ചയിലാണു ക്ലോസ് ചെയ്തത്.

റിയൽറ്റി, മെറ്റൽ, മീഡിയ, ഐടി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. നിഫ്റ്റി സൂചികയിൽ ആക്സിസ് ബാങ്ക്, അഡാനി എൻ്റർപ്രൈസസ്, ഏഷ്യൻ പെയിൻ്റ്സ് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഡിവീസ് ലാബ്, ഇൻഡസ് ഇൻഡ് ബാങ്ക്, ഐഷർ മോട്ടാേഴ്സ്, നെസ്ലെ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 494 ഓഹരികൾ ഉയർന്നു, 1630 എണ്ണം ഇടിഞ്ഞു, 180 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ടെക്‌നിക്കൽ ഔട്ട്‌ലുക്ക്:

17,256.10-ൽ പോസിറ്റീവ് ചായ് വോടെയാണു സൂചിക വ്യാപാരം തുടങ്ങിയത്. ക്രമേണ താഴുകയും 16,950.30 ലെ ഏറ്റവും താഴ്ന്ന നിലയിലെത്തുകയും ഒടുവിൽ 257.45 പോയിൻ്റ് നഷ്ടത്തിൽ16983.35-ൽ ക്ലോസ് ചെയ്യുകയും ചെയ്തു. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മാറ്റിംഗ് ശരാശരികളും താഴോട്ടുചായ്‌വ് കാണിക്കുന്നു. പ്രതിദിന ചാർട്ടിൽ നീണ്ട കറുത്ത മെഴുകുതിരി രൂപപ്പെട്ടു. ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്കു സമീപം നിഫ്റ്റി ക്ലോസ് ചെയ്യുകയും ചെയ്തു. ഇവയെല്ലാം സൂചിപ്പിക്കുന്നത് കൂടുതൽ താഴേക്കുള്ള നീക്കത്തിൻ്റെ സാധ്യതയാണ്. കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയായ 16,950 നിഫ്റ്റിക്ക് ഇൻട്രാഡേ പിന്തുണയാകും. സൂചിക ഈ നിലയ്ക്ക് താഴെ പോയാൽ, ഇന്ന് കൂടുതൽ താഴേക്കുള്ള നീക്കം പ്രതീക്ഷിക്കാം. ഒരു പുൾബാക്ക് റാലിക്ക് സൂചിക 17050-നു മുകളിൽ നിൽക്കേണ്ടതുണ്ട്.

യൂറോപ്യൻ വിപണി

നെഗറ്റീവ് ചായ് വോടെ വ്യാപാരം അവസാനിപ്പിച്ചെങ്കിലും യുഎസ് വിപണികൾ നേരിയ പോസിറ്റീവ് ചായ് വിലാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ വിപണികളും താഴ്ചയിലാണ്. രാവിലെ എസ്‌ജിഎക്‌സ് നിഫ്റ്റി 16,972 എന്ന നിലയിലാണ്. നിഫ്റ്റി ഇന്ന് ഒരു ഫ്ലാറ്റ് നോട്ടോടെ തുറന്നേക്കാം.


പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 16950 -16870-16800

റെസിസ്റ്റൻസ് ലെവലുകൾ 17050-17140-17215 (15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 16,700-16,300

റെസിസ്റ്റൻസ് ലെവലുകൾ 17350-18000 (ഡെയ്‌ലി ചാർട്ടുകൾ).

ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത: താഴേക്ക്

ബാങ്ക് നിഫ്റ്റി 380.65 പോയിന്റ് നഷ്ടത്തിൽ 38,712.45 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ താഴ്ച സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയായി തുടരുന്നു. പ്രതിദിന ചാർട്ടിൽ, സൂചിക കറുത്ത മെഴുകുതിരി രൂപപ്പെടുത്തി, അത് ഒരു കരടിഹറാമിപാറ്റേൺ (bearish Harami) പോലെയാണ്. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ബുള്ളിഷ് ട്രെൻഡ് റിവേഴ്സ് ചെയ്യാമെന്നാണ്. ഇന്നു സൂചിക താഴ്ന്നു വ്യാപാരം ചെയ്യുകയും മുൻ ദിവസത്തെ ഏറ്റവും താഴ്ന്ന നിലയ്ക്ക് താഴെ നിൽക്കുകയും ചെയ്താൽ സ്ഥിരീകരണമാകും. ഉയരുമ്പോൾ സൂചികയ്ക്ക് 39,000 ൽ പ്രതിരോധമുണ്ട്. ഒരു പുൾബാക്ക് റാലിക്ക്, സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.

പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 38600-38400-38200

റെസിസ്റ്റൻസ് ലെവലുകൾ 38800-39000-39200 (15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ഷോർട്ട് ടേം സപ്പോർട്ട് ലെവലുകൾ 38000 - 37000

റെസിസ്റ്റൻസ് ലെവലുകൾ 39300-40600 (പ്രതിദിന ചാർട്ടുകൾ).



സാങ്കേതിക വിശകലന പദാവലി
മെഴുകുതിരി വിശകലനം 4

(Candlestick Analysis 4)


ചുറ്റിക മെഴുകുതിരി പാറ്റേണുകൾ

ഹാമർ മെഴുകുതിരി ഒരു ബുള്ളിഷ് ട്രേഡിംഗ് പാറ്റേണാണ്. ഒരു സ്റ്റോക്ക് അതിന്റെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയെന്നും ഇനി ഗതി മാറാമെന്നും (ട്രെൻഡ് റിവേഴ്സൽ) ഇതു സൂചിപ്പിക്കുന്നു. വിൽപ്പനക്കാർ വില താഴ്ത്തിയെങ്കിലും അവസാന സമയത്ത് വാങ്ങലുകാർ വില ഉയർത്തി എന്നു കാണിക്കുന്നു. ഈ പാറ്റേണിൽ, മെഴുകുതിരിയുടെ താഴത്തെ നിഴൽ (shadow) യഥാർത്ഥ ശരീരത്തേക്കാൾ (real body) രണ്ട് മടങ്ങ് വലുതായിരിക്കണം. ചുറ്റിക മെഴുകുതിരികൾ രണ്ട് തരം ഉണ്ട്: പച്ച (വെളുപ്പ്), കറുപ്പ്. നിറത്തിന് വലിയ പ്രാധാന്യമില്ല. താഴ്ചകളുടെ ഒടുവിൽ, വിപണി അടിത്തട്ട് കണ്ടെത്താൻ ശ്രമിക്കുന്നതായി ചുറ്റിക കാണിക്കുന്നു. ചുരുങ്ങി വരുന്ന മൂന്നോ അതിലധികമോ മെഴുകുതിരികൾക്ക് ശേഷമാണ് ഏറ്റവും ഫലപ്രദമായ ചുറ്റികകൾ രൂപം കൊള്ളുന്നത്. ഈ ബുള്ളിഷ് പാറ്റേൺ അർത്ഥമാക്കുന്നത് വാങ്ങലുകാർ വിപണിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നു എന്നല്ല, മറിച്ച് അവരുടെ ശക്തി വർദ്ധിക്കുന്നു എന്നാണ്. സ്ഥിരീകരണത്തിനായി ചുറ്റിക മെഴുകുതിരിയുടെ ക്ലോസിംഗ് വിലയ്ക്ക് മുകളിൽ അടുത്ത മെഴുകുതിരി ക്ലോസ് ചെയ്യണം.

അടുത്ത ദിവസം, തൂങ്ങിക്കിടക്കുന്ന മനുഷ്യൻ (Hanging man) പാറ്റേൺ.


Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it