ഓഹരി വിപണി: സാങ്കേതിക വിശകലനം

ഷെയർ മാർക്കറ്റിൻ്റെയും ഓഹരികളുടെയും വിശകലനത്തിൽ പരിചയസമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം

സാങ്കേതിക വിശകലനം

ഒക്ടോബർ 13ലെ മാർക്കറ്റ്

ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി സാങ്കേതിക വീക്ഷണം

ഹ്രസ്വകാലപ്രവണത: സമാഹരണം

സാങ്കേതിക അവലോകനം: നിഫ്റ്റി 109.25 പോയിന്റ് (-0.64%) താഴ്ന്ന് 17,014.35ൽ ക്ലോസ് ചെയ്തു. ഇന്നലെ സൂചിക 17,087.30 ൽ നെഗറ്റീവ് ചായ് വോടെ വ്യാപാരം ആരംഭിച്ചു, രാവിലെ 16,956.90 എന്ന താഴ്ന്ന നിലയിലെത്തി. എന്നാൽ ഉച്ചയ്ക്കുശേഷം താഴ്ന്ന നിലയിൽ നിന്ന് കരകയറി 17,014.35 ൽ ക്ലോസ് ചെയ്തു, മീഡിയ, ഫാർമ, മെറ്റൽ എന്നീ മേഖലകൾ നേട്ടമുണ്ടാക്കി. മറ്റെല്ലാ മേഖലകളും താഴ്ന്നു ക്ലോസ് ചെയ്തു. ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ, റിയൽറ്റി, ഐടി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. വിശാലവിപണി നെഗറ്റീവ് ആയിരുന്നു. 686 ഓഹരികൾ ഉയർന്നു, 1494 എണ്ണം ഇടിഞ്ഞു, 125 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ആക്ക(മൊമെന്റം) സൂചകങ്ങൾ കരുത്തു സൂചിപ്പിക്കുന്നില്ല. പ്രതിദിന ചാർട്ടിൽ, കറുത്ത മെഴുകുതിരി രൂപപ്പെട്ടിട്ടു തലേന്നത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ ഘടകങ്ങൾ സൂചിപ്പിക്കുന്നത് കരടികൾക്ക് കരുത്തു കൂടുന്നു എന്നാണ്. സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലയായ 16,950 നിഫ്റ്റിക്ക് ഇൻട്രാഡേ പിന്തുണയായി പ്രവർത്തിക്കുന്നു. സൂചിക ഈ നിലയ്ക്ക് താഴെ ട്രേഡ് ചെയ്തു ക്ലോസ് ചെയ്താൽ താഴാേട്ടുള്ള പ്രയാണം പുനരാരംഭിക്കാം. പോസിറ്റീവ് പ്രവണത കാണിക്കാൻ സൂചിക 17,142 ന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.

യൂറോപ്യൻ വിപണികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. യുഎസ് വിപണിയിൽ ഡൗ ജോൺസ് 827.87 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികളിലും നേട്ടത്തോടെയാണു വ്യാപാരം നടക്കുന്നത്.

രാവിലെ എസ്‌ജിഎക്‌സ് നിഫ്റ്റി 17,198 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ഇന്ന് ഉയർന്ന തോതിൽ വ്യാപാരം ആരംഭിക്കാം.

പൊസിഷണൽ ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 16,700-16,300


റെസിസ്റ്റൻസ് ലെവലുകൾ 17350-18000 (ഡെയ്‌ലി ചാർട്ടുകൾ).

ബാങ്ക് നിഫ്റ്റി

ഹ്രസ്വകാലപ്രവണത: സമാഹരണം

കഴിഞ്ഞ സെഷനിൽ ബാങ്ക് നിഫ്റ്റി 494.55 പോയിന്റ് താഴ്ന്ന് 38,624.00ൽ ക്ലോസ് ചെയ്തു. പ്രതിദിന ചാർട്ടിൽ, മൊമെന്റം സൂചകങ്ങൾ ദുർബലപ്രവണത സൂചിപ്പിക്കുന്നു. ചാർട്ടിൽ കറുത്ത മെഴുകുതിരിരൂപപ്പെട്ടിട്ട് അതിന്റെ താഴ്ന്ന നിലയ്ക്കടുത്തു ക്ലോസ് ചെയ്തു. സൂചികയ്ക്ക് 38,435ൽ പിന്തുണയുണ്ട്. വരും ദിവസങ്ങളിൽ, സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്താൽ കൂടുതൽ പ്രതികൂല നീക്കം പ്രതീക്ഷിക്കാം. ബുള്ളിഷ് ട്രെൻഡ് സൂചിപ്പിക്കാൻ സൂചിക 39,300ന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.

പിന്തുണ-പ്രതിരോധ നിലകൾ

പൊസിഷണൽ ഷോർട്ട് ടേം സപ്പോർട്ട് ലെവലുകൾ 38,000 - 37,000

റെസിസ്റ്റൻസ് ലെവലുകൾ 39,300-40,600(പ്രതിദിന ചാർട്ടുകൾ).



സാങ്കേതിക വിശകലന പദാവലി

മെഴുകുതിരി വിശകലനം 6

(Candlestick Analysis 6)

തലതിരിഞ്ഞ ചുറ്റിക

Inverted Hammer candlestick പാറ്റേൺ



തല തിരിഞ്ഞ ചുറ്റിക (ഇൻവെർട്ടഡ് ഹാമർ) ഉണ്ടാകുന്നത് പ്രധാനമായും ഡൗൺട്രെൻഡുകളുടെ അവസാനത്തിലാണ്. ഇത് ബുള്ളിഷ് റിവേഴ്സൽ പാറ്റേണിന്റെ മുന്നറിയിപ്പായി പ്രവർത്തിക്കും. ഓപ്പൺ, ലോ, ക്ലോസ് എന്നിവ ഏകദേശം ഒരേ വില ആയിരിക്കുമ്പോൾ ഇൻവെർട്ടഡ് ഹാമർ സൃഷ്ടിക്കപ്പെടുന്നു. മുകളിലേക്കു നീണ്ട നിഴൽ ഉണ്ട്, അത് യഥാർത്ഥ ശരീരത്തിന്റെ ഇരട്ടിയെങ്കിലും നീളമുള്ളതായിരിക്കണം. നീണ്ട മാന്ദ്യത്തിന് ശേഷം, ഇൻവെർട്ടഡ് ഹാമർ ഉണ്ടാകുന്നതു ബുള്ളിഷ് ആണ്. വിലകൾ താഴേക്ക് നീങ്ങാൻ മടിക്കുകയും വാങ്ങുന്നവർ വില ഉയർത്തുകയും വിൽപ്പനക്കാർ വിലയെ ഓപ്പണിംഗ് നിലയിലേക്ക് തിരിച്ചുവിടുകയും ചെയ്യുമ്പോഴാണ് ഇതു സംഭവിക്കുന്നത്. കാളകൾ കരടികളുടെ ശക്തി പരീക്ഷിക്കുകയാണെന്ന് വിലക്കയറ്റം കാണിക്കുന്നു. വെളുത്ത ഇൻവെർട്ടഡ് ഹാമർ കറുപ്പിനേക്കാൾ ശക്തമാണ്.

അടുത്ത സെഷനിൽ ഡോജി (Doji) കാൻഡിൽ ചർച്ച ചെയ്യും.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it