ഓഹരി വിപണി: സാങ്കേതിക വിശകലനം
ഷെയര്‍ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയസമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം
സാങ്കേതിക വിശകലനം
ഒക്ടോബർ 17ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി സാങ്കേതിക വീക്ഷണം
ഹ്രസ്വകാല പ്രവണത: പോസിറ്റീവ് ചായ്‌വ്
നിഫ്റ്റി 126.10 പോയിന്റ് (0.73%) ഉയർന്ന് 17,311.80ൽ ക്ലോസ് ചെയ്തു. സൂചിക താഴ്‌ന്ന് 17,144.80ൽ വ്യാപാരം തുടങ്ങിദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയായ 17,028.50ൽ എത്തി. പിന്നീടു ക്രമേണ ഉയർന്ന് 17,328.60 പരീക്ഷിക്കുകയും ഒടുവിൽ 17,311.80 ൽ ക്ലോസ് ചെയ്യുകയും ചെയ്തു. ബാങ്കുകൾ, ഫിനാൻഷ്യൽ സർവീസുകൾ, ഓട്ടോ, ഐടി മേഖലകൾ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ മെറ്റൽ, മീഡിയ, റിയൽ എസ്റ്റേറ്റ് മേഖലകൾ നഷ്ടത്തിലായി.
വിശാലവിപണി നെഗറ്റീവ് ആയിരുന്നു. 979 ഓഹരികൾ ഉയർന്നു, 1137 എണ്ണം ഇടിഞ്ഞു, 190 മാറ്റമില്ലാതെ തുടർന്നു.
മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണതയെ സൂചിപ്പിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. ഡെയ്‌ലി ചാർട്ടിൽ വെളുത്ത മെഴുകുതിരി രൂപപ്പെട്ട് 17,350 ന്റെ പ്രതിരോധത്തിനടുത്ത് ക്ലോസ് ചെയ്തു. ബുള്ളുകൾക്ക് കരുത്തു കൂടിയതായി സൂചികകൾ വ്യക്തമാക്കുന്നു.സൂചിക 17,350നു മുകളിൽ ട്രേഡ് ചെയ്ത് ക്ലോസ് ചെയ്താൽ, ബുള്ളിഷ് ട്രെൻഡ് തുടരാനാണ് സാധ്യത. 18,000 ആണ് അടുത്ത പ്രതിരോധ നില. നിഫ്റ്റിയുടെ സമീപകാലത്തെ താഴ്ന്ന നിലയായ 16,950 പിന്തുണയായി പ്രവർത്തിക്കുന്നു.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17275 -17200-17150
റെസിസ്റ്റൻസ് ലെവലുകൾ 17350-17425-17500 (15 മിനിറ്റ് ചാർട്ടുകൾ)
യൂറോപ്യൻ, യുഎസ് വിപണികൾ ഉയർച്ചയിലാണ്അവസാനിച്ചത്. ഏഷ്യൻ വിപണികൾ സമ്മിശ്ര പ്രവണത കാണിക്കുന്നു. രാവിലെ വ്യാപാരത്തിൽ എസ്‌ജിഎക്‌സ് നിഫ്റ്റി 17460 എന്ന നിലയിലാണ്. നിഫ്റ്റി ഇന്ന് കയറ്റത്തോടെ ആരംഭിക്കാം.
വിദേശ നിക്ഷേപകർ അറ്റ വിൽപ്പനക്കാരായിരുന്നു (372.03 കോടി). സ്വദേശിസ്ഥാപനങ്ങൾ 1,582.24 കോടിയുടെ ഓഹരികൾ വാങ്ങി.
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത: പോസിറ്റീവ് ചായ് വ്.
ബാങ്ക് നിഫ്റ്റി 828 പോയിന്റ് ഉയർന്ന് 39,920.45 ലാണ് ക്ലോസ് ചെയ്തത്. പ്രതിദിന ചാർട്ടിൽ, മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും നേട്ടത്തിനുള്ള പ്രവണത സൂചിപ്പിക്കുന്നു. നീണ്ട വെളുത്ത മെഴുകുതിരി രൂപപ്പെട്ടു. മുൻ പ്രതിരോധമായ 39,300 ന് മുകളിൽ ക്ലോസ് ചെയ്തു. ഇവയെല്ലാം കൂടുതൽ ഉയർച്ചയുടെ സാധ്യതയെ സൂചിപ്പിക്കുന്നു. അടുത്ത ഹ്രസ്വകാല പ്രതിരോധം 40,600 ലെവലിലാണ്.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 39,800-39,600-39,400
റെസിസ്റ്റൻസ് ലെവലുകൾ 40,000-40,200-40,400 (15 മിനിറ്റ് ചാർട്ടുകൾ)
സാങ്കേതിക വിശകലന പദാവലി
മെഴുകുതിരി വിശകലനം 8
(Candlestick Analysis 8)
നീണ്ട കാലുള്ള ഡോജി മെഴുകുതിരികൾ (Long-legged Doji candlestick Pattern)
മുകളിലും താഴെയും നീണ്ട നിഴലുകളുള്ള മെഴുകുതിരികളെ നീണ്ട കാലുള്ള ഡോജികൾ എന്ന് വിളിക്കുന്നു, അവയുടെ ഓപ്പണിംഗ്, ക്ലോസിംഗ് വിലകൾ ഏകദേശം തുല്യമാണ്. സ്റ്റോക്കിന്റെ അല്ലെങ്കിൽ സൂചികയുടെ ഭാവി ദിശയെക്കുറിച്ചുള്ള അവ്യക്തത മെഴുകുതിരിയിൽ പ്രകടമാണ്. ശക്തമായ മുന്നേറ്റത്തിന് ശേഷം അനിശ്ചിതത്വം വിപണിയിൽ പ്രവേശിക്കുന്നുവെന്ന് സൂചിപ്പിക്കാൻ ചില വ്യാപാരികൾ ഇത് ഉപയോഗിക്കുന്നു. ഒരു ദൃഢമായ പാറ്റേണിലേക്ക് നീങ്ങുന്നതിന് മുമ്പ് അല്ലെങ്കിൽ ഒരു പുതിയ പ്രവണതയിലേക്ക് കടക്കുന്നതിന് മുമ്പുള്ള സമാഹരണത്തിൻ്റെ തുടക്കത്തിൽ ഇത്തരം ഡോജികൾ രൂപപ്പെടാം.
നാളെ: ഗ്രേവ്സ്റ്റോൺ ഡോജി മെഴുകുതിരി