ഓഹരി വിപണി: സാങ്കേതിക വിശകലനം
ഒക്ടോബര്‍ 24-ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി സാങ്കേതിക വീക്ഷണം
ഹ്രസ്വകാല പ്രവണത: പോസിറ്റീവ് ചായ്‌വ്
മുഹൂര്‍ത്തവ്യാപാരത്തില്‍ നിഫ്റ്റി 17,700 കടന്നു. വരും ദിവസങ്ങളിലും ബുള്ളിഷ് കുതിപ്പ് തുടരാനാണ് സാധ്യത.
കഴിഞ്ഞ ദിവസം സൂചിക 17,736.30 ല്‍ നേട്ടത്തോടെ ആരംഭിച്ചു. ഈ പോസിറ്റീവ് ആക്കം സെഷനിലുടനീളം തുടരുകയും 17,777.60 എന്ന ദിവസത്തെ ഉയര്‍ന്നനിലവാരം പരീക്ഷിക്കുകയും ചെയ്തു. 17,730.75 ല്‍ ക്ലോസ് ചെയ്തു. എഫ്എംസിജി ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടത്തോടെ ക്ലോസ് ചെയ്തു. ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഓട്ടോ, മെറ്റല്‍ തുടങ്ങിയ വിഭാഗങ്ങളാണ് മികച്ച നേട്ടമുണ്ടാക്കിയത്. 1629 ഓഹരികള്‍ ഉയര്‍ന്നു, 506 എണ്ണം ഇടിഞ്ഞു, 169 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.
ആക്കസൂചകങ്ങളും മൂവിംഗ് ശരാശരികളും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഡോജി മെഴുകുതിരി രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഉയരുമ്പോള്‍, സൂചികയ്ക്ക് 17,777 ല്‍ ഇന്‍ട്രാഡേ പ്രതിരോധം ഉണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ ട്രേഡ് ചെയ്യുകയും നിലനിര്‍ത്തുകയും ചെയ്താല്‍ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരാം. ഉയര്‍ന്ന ഭാഗത്ത്, ഹ്രസ്വകാല പ്രതിരോധം 18,000ലും ഏറ്റവും അടുത്തുള്ള പിന്തുണ 17,350 ലെവലിലുമാണ്.
പിന്തുണ-പ്രതിരോധ നിലകള്‍
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 17700-17600-
17520റെസിസ്റ്റന്‍സ് ലെവലുകള്‍ -17777-17850-17925 (15 മിനിറ്റ് ചാര്‍ട്ടുകള്‍)
യുഎസ്, യൂറോപ്യന്‍ വിപണികള്‍ നല്ല നേട്ടത്തോടെയാണ് അവസാനിച്ചത്. ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര നേട്ടത്തിലാണ്. രാവിലെ എസ്ജിഎക്സ് നിഫ്റ്റി 17,810ല്‍പോസിറ്റീവ് ചായ് വിലാണ്. നിഫ്റ്റി ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങിയേക്കാം. വിദേശ നിക്ഷേപകര്‍ അറ്റ വില്‍പ്പനക്കാരായിരുന്നു (-153.89കോടി). സ്വദേശി ഫണ്ടുകള്‍ 80.12 കോടിയുടെ വാങ്ങല്‍ നടത്തി.
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത: പോസിറ്റീവ് ചായ്‌വ്
ബാങ്ക് നിഫ്റ്റി 520.85 പോയിന്റ് ഉയര്‍ന്ന് 41,304.90ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും കയറ്റത്തിനുള്ള പ്രവണത സൂചിപ്പിക്കുന്നു. സൂചിക ചെറിയ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി മുന്‍ പ്രതിരോധമായ 40,600 ന് മുകളില്‍ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 41,425 ല്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളില്‍നിന്നാല്‍ വരും ദിവസങ്ങളിലും ബുള്ളിഷ് പ്രവണത തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 42,000 ല്‍.
പിന്തുണ- പ്രതിരോധ നിലകള്‍
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 41,200-41,000-40,800
റെസിസ്റ്റന്‍സ് ലെവലുകള്‍ 41,425-41,650-41,850 (15 മിനിറ്റ് ചാര്‍ട്ടുകള്‍)
മെഴുകുതിരി വിശകലനം 12
(Candlestick Analysis 12)
കറുത്ത മരുബോസു മെഴുകുതിരി
Black Marubozu Candlestick Pattern
കറുത്ത മരുബോസു മെഴുകുതിരി താഴേക്കുള്ള ശക്തമായ പ്രവണത സൂചിപ്പിക്കുന്നു. ഇവയെ മൂന്നായി തരം തിരിക്കാം. കറുത്ത മറുബോസു, കറുപ്പിൽ തുടങ്ങുന്ന മരുബോസു, കറുപ്പിൽ അവസാനിക്കുന്ന മരുബോസു.
കറുത്ത മരുബോസു മെഴുകുതിരി സൂചിപ്പിക്കുന്നത് വ്യാപാരം തുടങ്ങുന്ന സമയം മുതൽ അവസാനിക്കുന്ന സമയം വരെ വിൽപ്പനക്കാർ സ്റ്റോക്ക് വിലയെ നിയന്ത്രിച്ചിരുന്നു എന്നാണ്. ഈ നീണ്ട കറുത്ത മെഴുകുതിരിയിൽ മുകളിലോ താഴെയോ നിഴലുകൾ കാണാൻ കഴിയില്ല. കറുപ്പിൽ തുടങ്ങുന്ന മരുബോസുവിന് മുകളിൽ നിഴലില്ല. അതിൻ്റെ തുടക്ക വിലയും ഏറ്റവും ഉയർന്ന വിലയും ഒപ്പമാണ്. പക്ഷേ ഇതിന് താഴെ ചെറിയ നിഴലുണ്ട്.
ബ്ലാക്ക് ക്ലോസിംഗ് മരുബോസു ആണ് അവസാനത്തേത്. ഈ മെഴുകുതിരിയുടെ മുകൾ ഭാഗത്ത് ഒരു ചെറിയ നിഴൽ കാണുന്നു. എന്നാൽ താഴത്തെ ഭാഗത്ത് നിഴൽ ഇല്ല. ക്ലോസിംഗ് വിലയും കുറഞ്ഞ വിലയും ഒന്നു തന്നെയാണ്. ഈ മെഴുകുതിരി പാറ്റേണുകൾ താഴേക്കുള്ള ശക്തമായ പ്രവണത സൂചിപ്പിക്കുന്നു.
നിരാകരണം: ഈ റിപ്പോർട്ട് പഠന ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. ഏതെങ്കിലും നിക്ഷേപം അല്ലെങ്കിൽ വ്യാപാര തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ്, വായനക്കാർ ഡാറ്റയും കമ്പനികളും വ്യക്തിപരമായി പരിശോധിക്കുകയോ അവരുടെ സാമ്പത്തിക ഉപദേഷ്ടാവിൽ നിന്ന് ഉപദേശം തേടുകയാേ ചെയ്യണം.