വിപണിക്കു നല്ല തുടക്കം

ആവേശത്തോടെ തുടങ്ങി; ഉയരങ്ങളിൽ ലാഭമെടുക്കലിൻ്റെ സമ്മർദം. കുറേ ദിവസങ്ങളായി ആവർത്തിക്കുന്ന പ്രവണത ഇന്നും തുടരുന്നു.

വ്യാപാരം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ സെൻസെക്സ് 50,994.6 വരെ കയറി. പിന്നെ വില്പന സമ്മർദത്തിൽ താഴോട്ടു നീങ്ങി.
ബാങ്ക്, ഫിനാൻസ് ഓഹരികൾ ഇന്നും മികച്ച നേട്ടം കുറിക്കുന്നുണ്ട്. മിഡ് ക്യാപ് ഓഹരികൾ മുൻദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് വലിയ ആവേശം കാണിച്ചില്ല. സിമൻ്റ് വില ഇനിയും ഉയരുമെന്നാണു റിപ്പോർട്ടുകൾ. ഗ്രാസിം, അൾട്രാടെക്, ജെകെ, അംബുജ, ശ്രീ തുടങ്ങി സിമൻറ് ഓഹരികൾ തിളങ്ങി.
ക്രൂഡ് വില താഴ്ന്നത് പെയിൻ്റ് കമ്പനി ഓഹരികളിൽ താൽപര്യം കൂട്ടി.
രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 1690 ഡോളറിലേക്കു കയറി. എങ്കിലും ഉണർവിൻ്റെ സൂചനയില്ല. കേരളത്തിൽ പവന് 280 രൂപ കുറഞ്ഞ് 33,320 രൂപയായി.
ഡോളർ ഇന്നും തുടക്കത്തിൽ നേട്ടമുണ്ടാക്കി. 73.33 രൂപ വരെ ഡോളർ വില കയറി. പിന്നീട് 73.06 രൂപയിലേക്കു താണു.
സർക്കാർ കടപ്പത്രങ്ങൾക്കു വില അൽപം കൂടി. നിക്ഷേപ നേട്ടം 6.18 ശതമാനത്തിലേക്കു താണു.
ഡിജിറ്റൽ ഗൂഢ കറൻസി ബിറ്റ് കോയിനിൽ കൂടുതൽ നിക്ഷേപകർ എത്തുന്നുണ്ട്. വില ഇന്ന് 54,000 ഡോളറിലേക്കുയർന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it