Begin typing your search above and press return to search.
അമേരിക്കന്‍ കാറ്റില്‍ സൂചികകള്‍ താണു
ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ്
അമേരിക്കന്‍ കാറ്റ് ഇന്ത്യയിലും വീശുന്നതാണ് ഇന്നു രാവിലെ ഓഹരി വിപണിയില്‍ കണ്ടത്. സൂചികകള്‍ താഴോട്ടു പോയി. ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ്. ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി 75 പോയിന്റും സെന്‍സെക്‌സ് 225 പോയിന്റും താഴ്ചയിലായി.സെന്‍സെക്‌സ് 48,000 നു താഴെയായി.പിന്നീടു സൂചികകള്‍ മെച്ചപ്പെട്ട
സ്റ്റീല്‍, ചെമ്പ്, സിങ്ക്, ലെഡ്, നിക്കല്‍ തുടങ്ങിയ ലോഹങ്ങളുടെ വിലക്കയറ്റം പല വ്യവസായങ്ങള്‍ക്കും താങ്ങാവുന്നതിലധികമായി. ബാറ്ററി നിര്‍മാണ കമ്പനി എക്‌സൈഡിന്റെയും അമരരാജായുടെയും ഓഹരി വില താഴോട്ടു പോയി.
വെള്ളിയാഴ്ച ഇന്‍ഫോസിസിന്റെയും അടുത്തയാഴ്ച മറ്റു പ്രമുഖ ഐടി കമ്പനികളുടെയും മൂന്നാം പാദ റിസല്‍ട്ട് പുറത്തുവരും.
ജിഎസ്ടി വെട്ടിച്ചു എന്ന പരാതിയെ തുടര്‍ന്ന എല്‍ ആന്‍ഡ് ടി യിലും സീ എന്റര്‍ടെയ്ന്‍മെന്റിലും പരിശോധന നടന്നതു വിപണി കാര്യമായി എടുത്തിട്ടില്ല.
ഡോളര്‍ 12 പൈസ നേട്ടത്തില്‍ 73.14 രൂപയായി.
വിദേശത്തു സ്വര്‍ണവില ഔണ്‍സിന് 1940 ഡോളറിലേക്കുയര്‍ന്നു. കേരളത്തില്‍ സ്വര്‍ണം പവന് 320 രൂപ കൂടി 38,400 രൂപയായി.രണ്ടു ദിവസം കൊണ്ടു പവന് 880 രൂപ വര്‍ധിച്ചു.

Next Story
Videos