Begin typing your search above and press return to search.
ഈ ഓണത്തിന് നിക്ഷേപിക്കാന്‍ പൊറിഞ്ചു വെളിയത്ത് നിര്‍ദേശിക്കുന്ന ഓഹരികളിതാ
കഴിഞ്ഞ ഓണക്കാലത്ത് നമ്മള്‍ ആരെങ്കിലും ചിന്തിച്ചിരുന്നോ ഈ ഓണനാളുകളിലും കോവിഡ് നമ്മെ വേട്ടയാടുമെന്ന്? കാലം ഇതുപോലെ പ്രവചനാതീതമാണ്. കോവിഡ് എല്ലാ മേഖലകളെയും വലിയ തോതില്‍ ബാധിക്കുമ്പോഴും സ്‌കെയ്ലബിലിറ്റിയുള്ള സംഘടിത ബിസിനസുകള്‍ വളരെ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. വിദഗ്ധര്‍ ഈ ഘട്ടത്തെ ഗ ഷേപ്പിലുള്ള തിരിച്ചുവരവ് എന്നൊക്കെയാണ് പറയുന്നത്. സ്റ്റോക്ക് മാര്‍ക്കറ്റ് പ്രതിനിധീകരിക്കുന്നത് സ്‌കെയ്ലബിലിറ്റിയുള്ള കരുത്തുറ്റ ബിസിനസുകളെയാണ്. അതുകൊണ്ട് തന്നെ അത് കരുത്തോടെ തുടരുന്നു. മുന്നിലുള്ള അവസരം മുതലെടുത്ത്, പരിഭ്രാന്തരാകാതെ സ്മാര്‍ട്ടായി നിക്ഷേപം നടത്തിയവര്‍ക്കാണ് ഓഹരി വിപണി വാരിക്കോരി നേട്ടം സമ്മാനിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ ധനം ഓണം പോര്‍ട്ട്ഫോളിയോയിലെ അഞ്ച് ഓഹരികളുടെ പ്രകടനം നോക്കു. ആ പോര്‍ട്ട്ഫോളിയോ ഒരു വര്‍ഷം കൊണ്ട് ഏകദേശം ഇരട്ടി വളര്‍ച്ച നേടി. അതേസമയം സെന്‍സെക്സ് ഉയര്‍ന്നത് 38 ശതമാനമാണ്. (കഴിഞ്ഞ ഓണത്തിന് ധനത്തില്‍ പ്രസിദ്ധീകരിച്ച ധനം-ഇക്വിറ്റി ഇന്റലിജന്‍സ് ഓണം പോര്‍ട്ട്ഫോളിയോയുടെ പ്രകടനം ബോക്സ് 1 ല്‍). ഓഹരി തെരഞ്ഞെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ സമയവും ഏറെ ആവേശം പകരുന്നത് തന്നെയാണ്. പക്ഷേ വിപണി ഉയര്‍ന്നുനില്‍ക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കുറച്ച് ജാഗ്രത വേണമെന്നുമാത്രം. ഇക്കാര്യം മനസില്‍ വെച്ചുകൊണ്ട് ഈ വര്‍ഷവും ഞാന്‍ അഞ്ച് ഓഹരികള്‍ ഉള്‍പ്പെടുന്ന ഒരു പോര്‍ട്ട്ഫോളിയോയാണ് അവതരിപ്പിക്കുന്നത്. വായനക്കാര്‍ക്ക് ഈ പോര്‍ട്ട്ഫോളിയോ നിക്ഷേപത്തിനായി പരിഗണിക്കാം. ഓര്‍ക്കുക, ഈ ഓഹരികളില്‍ ഞങ്ങള്‍ക്ക് നിക്ഷേപതാല്‍പ്പര്യങ്ങള്‍ ഉണ്ടാകും.
1. ഐടിസി
ഐടിസിയെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. സിഗററ്റ് വിപണിയില്‍ അവര്‍ നായകരാണെന്നതിന് പുറമെ എഫ് എം സി ജി ഉല്‍പ്പന്നങ്ങളുടെ നീണ്ടശ്രേണിയിലൂടെ ഇന്ത്യയിലെ ഓരോ കുടുംബത്തിലെയും അവിഭാജ്യഘടകമായി ഐടിസി മാറിയിരിക്കുന്നു. ആശിര്‍വാദ്. സണ്‍ഫീസ്റ്റ്, യിപ്പീ, ബിംഗോ, ബി നാച്വറല്‍, ഫിയമ, എന്‍ഗേജ്, സാവ്്ലോണ്‍, ക്ലാസ്മേറ്റ്സ് എന്നിവ ഐടിസിയിലെ ബ്രാന്‍ഡുകളില്‍ ചിലതാണ്. ഇതിന് പുറമേ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥതയും നിയന്ത്രണവും അവരുടെ കൈയിലാണ്. ഒരുപക്ഷെ ഇന്ത്യന്‍ ഓഹരികളില്‍ ഇപ്പോള്‍ ഏറ്റവും ട്രോളുകള്‍ ഏറ്റുവാങ്ങുന്ന ഓഹരിയും ഐടിസിയാകും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ കഴിവിനൊത്ത പ്രകടനമില്ലായ്മ എല്ലാവരെയും അസ്വസ്ഥരാക്കിയിരുന്നു. എനിക്ക് തോന്നുന്നത് ഐടിസിയില്‍ നിക്ഷേപിക്കാന്‍ ഇപ്പോള്‍ അനുയോജ്യമായ സമയമാണെന്നാണ്. രണ്ടരലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ഈ എഫ്എംസിജി ഭീമന്‍ ഇപ്പോള്‍ ആകര്‍ഷകമായ പിഇ നിരക്കില്‍ ലഭ്യമാണ്. ടഡഡഠക (ടുലരശളശലറ ഡിറലൃമേസശിഴ ീള വേല ഡിശ േഠൃൗേെ ീള കിറശമ) യുടെ ഓഹരി വില്‍പ്പന സംബന്ധിച്ച് വ്യക്തത വരികയോ കമ്പനിയുടെ ഡീമെര്‍ജര്‍ (വിഭജനം) സംബന്ധിച്ച തീരുമാനം വരികയോ ചെയ്താല്‍ ഓഹരി പുതിയ ഉയരങ്ങളിലേക്ക് എത്താനിടയുണ്ട്.
2. ടാറ്റ കമ്മ്യൂണിക്കേഷന്‍സ്
ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ (പഴയ വിഎസ്എന്‍എല്‍) ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണ് ലോകത്തെ ഏറ്റവും വലിയ സമുദ്രാന്തര ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലകളില്‍ ഒന്ന്. രാജ്യാന്തര വോയ്സ് ട്രാഫിക്കിന്റെ ലോകത്തിലെ ഏറ്റവും വലിയ കാരിയറും ഇവരാണ്. ഇന്റര്‍നാഷണല്‍, നാഷണല്‍ വോയ്സ് ആന്‍ഡ് ഡാറ്റ ട്രാന്‍സ്മിഷന്‍ സര്‍വീസസ്, സമുദ്രാന്തര്‍ഭാഗത്തെ കേബിള്‍ സിസ്റ്റത്തിന്റെ ബാന്‍ഡ് വിഡ്ത്തിന്റെ വില്‍പ്പനയും പാട്ടവും, ഇന്റര്‍നെറ്റ് ആന്‍ഡ് ബ്രോഡ്ബാന്റ് സര്‍വീസുകള്‍, മറ്റ് മൂല്യവര്‍ധിത കമ്മ്യൂണിക്കേഷന്‍ സര്‍വീസുകള്‍ എന്നിവയെല്ലാം ഇവര്‍ നല്‍കുന്നു. അതിവേഗം വളരുന്ന പ്ലാറ്റ്ഫോമുകളും സേവനങ്ങളുമായ അടുത്തതലമുറ കണക്റ്റിവിറ്റി, പങ്കാളിത്തങ്ങള്‍, ക്ലൗഡ് ഹോസ്റ്റിംഗ്, കണക്റ്റഡ് സൊലൂഷനുകള്‍ എന്നിവയിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധ കൂടുതല്‍ കൊടുക്കുന്നത്. ഇതിലൂടെ ഇരട്ടയക്ക വളര്‍ച്ച സാധ്യമായേക്കും. ന്യൂ ഏജ് ബിസിനസുകളില്‍ ഉദിച്ചുവരുന്ന നായകരായ ഈ കമ്പനിക്ക് കരുത്തുറ്റ പ്രമോര്‍ട്ടര്‍മാരാണുള്ളത്. കടത്തേക്കാള്‍ കൂടുതല്‍ മൂല്യമുള്ള ഭൂ ആസ്തികള്‍ കമ്പനിക്കുണ്ടുതാനും. ഇതിനെല്ലാത്തിനുമൊപ്പം കരുത്തുറ്റ കാഷ് ഫ്ളോയുടെ പിന്‍ബലത്തോടെയുള്ള വളര്‍ച്ചാ പ്രതീക്ഷകളും ടാറ്റ കമ്മ്യൂണിക്കേഷന്‍സിനെ നല്ലൊരു നിക്ഷേപ നിര്‍ദേശമാക്കുന്നുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 38,500 കോടി രൂപയാണ്.
3. ടിടികെ ഹെല്‍ത്ത്‌കെയര്‍
ടിടികെ ഗ്രൂപ്പിന്റെ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് എഫ് എംസിജി വിഭാഗമാണിത്. ഫാര്‍മസ്യൂട്ടിക്കല്‍ ഫോര്‍മുലേഷന്‍സ് ( മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും വേണ്ടിയുള്ളത്) കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ്, മെഡിക്കല്‍ ഡിവൈസസ്, പ്രൊട്ടക്റ്റീവ് ഡിവൈസസ്, ഫുഡ് പ്രൊഡക്റ്റ്സ് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. രാജ്യമെമ്പാടും നാല് ലക്ഷം റീറ്റെയ്ല്‍ ഔട്ട്ലെറ്റുകളില്‍ എത്തുന്ന നെറ്റ്വര്‍ക്ക് ഉള്ള കമ്പനി കരുത്തുറ്റ സെയ്ല്‍സ് ടീമിന്റെ പിന്‍ബലത്തില്‍ 90,000 ത്തിലേറെ ഡോക്ടര്‍മാരിലേക്കും 9,000 ത്തിലേറെ വെറ്ററിനറി ഡോക്ടര്‍മാരിലേക്കും എത്തുന്നു. കോണ്ടം ടെക്നോളജിയില്‍ ആഗോള വമ്പന്മാരായ കമ്പനിക്ക് ചെന്നൈയിലും പോണ്ടിച്ചേരിയിലും അത്യാധുനിക മാനുഫാക്ചറിംഗ് പ്ലാന്റുകളുണ്ട്. കമ്പനിയുടെ ബയോമെഡിക്കല്‍ ഡിവൈസസ് യൂണിറ്റ് ഹാര്‍ട്ട് വാല്‍വ് പ്രോസ്തെസിസ്, ഓര്‍ത്തോപീഡിക് ഇംപ്ലാന്റ്സ് എന്നിവ നിര്‍മിച്ച് വിപണനം ചെയ്യുന്നു. ടസീൃല, ഋ്മ, ഗുഡ് ഹോം, വുഡ് വാര്‍ഡ്സ് ഗ്രൈപ് വാട്ടര്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമകളായ ടിടികെ ഹെല്‍ത്ത് കെയര്‍ എഫ്എംസിജി രംഗത്തെ ഏറെ പ്രമുഖരാണെന്ന് മാത്രമല്ല അവരുടേതായ മേഖലകളില്‍ വിപണി നായകരുമാണ്. വെറും 980 കോടി രൂപമാത്രമാണ് കമ്പനിയുടെ വിപണി മൂല്യം. ഇന്ന് ഇപ്പോള്‍ നിക്ഷേപിക്കാന്‍ പറ്റുന്ന ആകര്‍ഷകമായ എഫ്എംസിജി കമ്പനിയാണിത്.
4. ബര്‍ഗര്‍ കിംഗ്
ലോകത്തെ രണ്ടാമത്തെ വലിയ ബര്‍ഗര്‍ ചെയ്നായ ബര്‍ഗര്‍ കിംഗിന്റെ ഇന്ത്യയിലെ ദേശീയ മാസ്റ്റര്‍ ഫ്രാഞ്ചൈസിയാണ് ബര്‍ഗര്‍ കിംഗ് ഇന്ത്യ. ഇന്ത്യന്‍ ക്യുഎസ്ആര്‍ മേഖലയിലേക്ക് വൈകി കടന്നുവന്നവരാണെങ്കിലും അതിവേഗം രാജ്യമെമ്പാടും സാന്നിധ്യം പ്രകടമാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ 265 റെസ്റ്റോറന്റുകള്‍ അവരുടേതായുണ്ട്. 2026ഓടെ 700 റെസ്റ്റോറന്റുകള്‍ എന്നതാണ് ലക്ഷ്യം. അമേരിക്കന്‍ മാതൃകമ്പനിയുമായി വെച്ചിട്ടുള്ള ധാരണ പ്രകാരം ഇതൊരു പരമപ്രധാനമായ ലക്ഷ്യമാണ്. ഇതെങ്ങനെ നേടാമെന്നതിനുള്ള വ്യക്തമായ ബ്ലൂപ്രിന്റും അവര്‍ക്കുണ്ട്. എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ ഒരു സ്റ്റോറില്‍ നിന്നുള്ള വരുമാനം ഇപ്പോള്‍ തന്നെ ഉയര്‍ന്നതാണ്. അതുപോലെ തന്നെ അവരുടെ ബര്‍ഗറുകള്‍ എല്ലാവര്‍ക്കും സ്വീകാര്യവുമാണ്. നിലവില്‍ 100 കോടി ഡോളറിലും താഴെയാണ് മൂല്യമെങ്കിലും വരും വര്‍ഷങ്ങളില്‍ മള്‍ട്ടി ബാഗറാകാനുള്ള എല്ലാ ചേരുവകളും ഒത്തിണങ്ങിയ കമ്പനിയാണിത്.
5. എംപിഎസ് ലിമിറ്റഡ്
പ്രമുഖ പബ്ലിംഷിംഗ് കമ്പനിയായ മക്മില്ലന്‍ ലിമിറ്റഡിന്റെ ഉപകമ്പനിയായി 1970കളിലാണ് എംപിഎസ് ലിമിറ്റഡ് സ്ഥാപിക്കപ്പെടുന്നത്. കമ്പനിയുടെ നിലവിലെ പ്രമോര്‍ട്ടര്‍മാര്‍ എംപിഎസിനെ 2011-12 കാലഘട്ടത്തില്‍ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ആ കമ്പനി ആഗോളതലത്തിലെ പ്രമുഖരായ പ്ലാറ്റ്ഫോംസ്, കണ്ടന്റ് പ്രൊവൈഡറായി. ലോകത്തിലെ പ്രമുഖ പബ്ലിംഷിംഗ്, ലേണിംഗ് കമ്പനികള്‍, കണ്ടന്റ് അഗ്രിഗേറ്റര്‍മാര്‍ എന്നിവരുമായി പങ്കാളിത്തവും കമ്പനിക്കുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രണ്ട് പുതിയ ബിസിനസ് വെര്‍ട്ടിക്കലുകള്‍ കമ്പനി ഏറ്റെടുത്തിട്ടുണ്ട്. അതോടെ അവരുടെ കണ്ടന്റ് സൊലൂഷന്‍ ബിസിനസുകളെ അമിതമായി ആശ്രയിക്കുന്ന ശൈലിയിലും മാറ്റം വന്നിട്ടുണ്ട്. പ്രതിവര്‍ഷം 100 കോടി രൂപ വരുമാനം വരുന്ന കരുത്തുറ്റ ബിസിനസാണിത്. മാത്രമല്ല ബുക്കില്‍ 180 കോടി കാഷുണ്ട്. 1,000 കോടി എന്റര്‍പ്രൈസ് വാല്യുവുള്ള ഈ കമ്പനിക്ക് നല്ല വളര്‍ച്ചാ സാധ്യതയാണുള്ളത്. അതുതന്നെയാണ് ഈ ഓഹരി വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ഘടകവും.
Next Story
Videos