നിഫ്റ്റി ഇടിവിലേക്കെന്ന് സൂചകങ്ങള്‍; 21,000ല്‍ പിന്തുണ

നിഫ്റ്റി 302.95 പോയിന്റ് (1.41 ശതമാനം) നഷ്ടത്തില്‍ 21,150.15ലാണു വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 21,000-21,100 എന്ന സപ്പോര്‍ട്ട് ഏരിയയ്ക്ക് താഴെ നീങ്ങുകയാണെങ്കില്‍, വരും ദിവസങ്ങളിലും ഇടിവ് തുടരാം.

നിഫ്റ്റി ഉയര്‍ന്ന് 21,543.50ല്‍ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ 21,593 എന്ന റെക്കോര്‍ഡ് നില പരീക്ഷിച്ചു. എന്നാല്‍ മുന്നേറ്റം തുടരുന്നതില്‍ സൂചിക പരാജയപ്പെട്ടു. സൂചിക കുത്തനെ ഇടിഞ്ഞ് 21,087.30 എന്ന താഴ്ന്ന നിലയിലെത്തി. 21,150.15ല്‍ ക്ലോസ് ചെയ്തു.

എല്ലാ മേഖലകളും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. മാധ്യമങ്ങള്‍, പൊതുമേഖലാ ബാങ്ക്, മെറ്റല്‍, റിയല്‍റ്റി എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. വിപണിഗതി നെഗറ്റീവ് ആയിരുന്നു, 279 ഓഹരികള്‍ ഉയര്‍ന്നു, 2083 എണ്ണം ഇടിഞ്ഞു, 127 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.

നിഫ്റ്റിയില്‍ ഒ.എന്‍.ജി.സി, ടാറ്റാ കണ്‍സ്യൂമര്‍, ബ്രിട്ടാനിയ, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍, അദാനി പോര്‍ട്ട്സ്, അദാനി എന്റര്‍പ്രൈസസ്, യു.പി.എല്‍, ടാറ്റാ സ്റ്റീല്‍ എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം.

നിഫ്റ്റി ഇടക്കാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. എങ്കിലും സൂചിക ഡെയിലി ചാര്‍ട്ടില്‍ നീണ്ട ബ്ലാക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി കഴിഞ്ഞ നാല് ദിവസത്തെ ക്ലോസിംഗ് ലെവലിന് താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ സൂചികയുടെ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 21,000-21,100 ഏരിയയില്‍ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെയാണെങ്കില്‍ വരും ദിവസങ്ങളിലും നെഗറ്റീവ് പ്രവണത തുടരാം. അല്ലെങ്കില്‍ സപ്പോര്‍ട്ട് ഏരിയയില്‍ നിന്ന് പുള്‍ബാക്ക് റാലി പ്രതീക്ഷിക്കാം.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 21,100-21,000-20,900

റെസിസ്റ്റന്‍സ് ലെവലുകള്‍

21,200-21,275-21,350

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷനല്‍ വ്യാപാരികള്‍ക്ക്, ഹ്രസ്വകാല സപ്പോര്‍ട്ട് 21,000-20,500 പ്രതിരോധം 21,600 -22,000.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 425.60 പോയിന്റ് നഷ്ടത്തില്‍ 47,445.30ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ദീര്‍ഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എങ്കിലും സൂചിക ഡെയ്ലി ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി 47,400 എന്ന ഹ്രസ്വകാല പിന്തുണയ്ക്ക് സമീപം ക്ലോസ് ചെയ്തു. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാല്‍ ഇടിവ് ഇന്നും തുടരാം. അല്ലാത്തപക്ഷം പിന്തുണ ഏരിയയില്‍ നിന്ന് പുള്‍ബാക്ക് റാലി പ്രതീക്ഷിക്കാം.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 47,400-47,200-47,000

പ്രതിരോധ നിലകള്‍

47,600-47,800-48,000

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക് ഹ്രസ്വകാല സപ്പോര്‍ട്ട് 47,400-46,400

പ്രതിരോധം 48,500-49,500

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it