സാങ്കേതിക വിശകലനം; നിഫ്റ്റി കുതിപ്പ് തുടരും
(നവംബർ 30ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)
നിഫ്റ്റി 18,758.30-ൽ റെ ക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു, വരും ദിവസങ്ങളിൽ നിഫ്റ്റി അടുത്ത പ്രതിരോധ നിലയായ 19,000 പരീക്ഷിച്ചേക്കാം.
നിഫ്റ്റ 140.30 പോയിന്റ് (0.75%) ഉയർന്ന് 18,758.30 ൽ ക്ലോസ് ചെയ്തു. ഇന്നലെ 18,625.75ൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെഷനിലുടനീളംപോസിറ്റീവ് പ്രവണത തുടരുകയും 18,758.30 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 18,816.10 എന്ന റെക്കോർഡ് നിലവാരം പരീക്ഷിക്കുകയും ചെയ്തു. പൊതുമേഖലാ ബാങ്ക് ഒഴികെയുള്ള എല്ലാ മേഖലകളും ബുള്ളിഷ് ആയി ക്ലോസ് ചെയ്തു. മെറ്റൽ, ഓട്ടോ, റിയൽറ്റി, എഫ്എംസിജി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 1304 ഓഹരികൾ ഉയർന്നു, 828 എണ്ണം ഇടിഞ്ഞു,188 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഇവയെല്ലാം കൂടുതൽ ഉയർച്ചയുടെ സാധ്യതയാണ് സൂചിപ്പിക്കുന്നത്. ഉയരുമ്പോൾ നിഫ്റ്റിക്ക് അടുത്തുള്ള ഇൻട്രാഡേ റെസിസ്റ്റൻസ് 18,816 ആണ്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ, വരും ദിവസങ്ങളിൽ 19,000 എന്ന അടുത്ത ഹ്രസ്വകാല പ്രതിരോധം പരീക്ഷിച്ചേക്കാം. സൂചികയ്ക്ക് 18,500 ലെവലിൽ ഹ്രസ്വകാല പിന്തുണയുണ്ട്.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,735-18,675-18,600
റെസിസ്റ്റൻസ് ലെവലുകൾ18,816-18,900-19,000 (15 മിനിറ്റ് ചാർട്ടുകൾ)
യുഎസ്, യൂറോപ്യൻ വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിക്കി ഒഴികെ എല്ലാ ഏഷ്യൻ വിപണികളും നേട്ടത്തിലാണ്. എസ്‌ജിഎക്‌സ് നിഫ്റ്റി 18,975 ലെവലിലാണ് വ്യാപാരം നടത്തുന്നത്, മുമ്പത്തെ ക്ലോസിംഗിനേക്കാൾ ഉയർന്നാണിത്. നിഫ്റ്റി ഇന്ന് നേട്ടത്തോടെ ഓപ്പൺ ചെയ്യാം.
വിദേശ നിക്ഷേപകർ 9,010.41 കോടിയുടെ ഓഹ രികൾ വാങ്ങി.
എന്നാൽ സ്വദേശി നിക്ഷേപ സ്ഥാപനങ്ങൾ 4,056.40 കോടിയുടെ വിൽപന നടത്തി.
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാലപ്രവണത- ബുള്ളിഷ്
ബാങ്ക് നിഫ്റ്റി 177.55 പോയിന്റ് ഉയർന്ന് 43,231.00 എന്ന റെക്കോർഡ് ഉയര ത്തിലാണ് ക്ലോസ് ചെയ്ത ത്. മൊമെന്റം സൂചക ങ്ങളും മൂവിംഗ് ശരാശരികളും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ, സൂചിക ഒരു വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു തൊട്ടു മുകളിൽ ക്ലോസ് ചെയ്തു. ഉയരുമ്പോൾ 43,350 ലെവലിൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരാം. ഹ്രസ്വകാല പിന്തുണ 43,000 ലെവലിലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 43,200-43,000-42,850
റെസിസ്റ്റൻസ് ലെവലുകൾ43,350-43,500-43,700. (15 മിനിറ്റ് ചാർട്ടുകൾ)