സാങ്കേതിക വിശകലനം: സൂചിക പോസിറ്റീവായി തുടരുമോ?
ഷെയര്‍ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന സാങ്കേതിക വിശകലനം
(ജനുവരി രണ്ടിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)
നിഫ്റ്റി 92.15 പാേയിന്റ് (0.51 ശതമാനം) ഉയർന്ന് 18,197.45 ൽ ക്ലോസ് ചെയ്തു, 18,215 നു മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ആക്കം തുടരാം.
നിഫ്റ്റി 18131.70 ലെവലിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു, രാവിലെ തന്നെ 18,197.40 എന്ന ഇൻട്രാഡേയിലെ താഴ്ന്ന നിലയിലെത്തി. സൂചിക ക്രമേണ ഉയർന്ന് 18,215.20 ൽ ദിവസത്തെ ഉയർന്ന നിലവാരം പരീക്ഷിച്ചു. 18197.45 ൽ ക്ലോസ് ചെയ്തു. ഫാർമ ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. ലോഹം, മീഡിയ, റിയാലിറ്റി, പൊതുമേഖലാ ബാങ്കുകൾ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 1430 ഓഹരികൾ ഉയർന്നു, 760 എണ്ണം ഇടിഞ്ഞു, 147 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിപണി പോസിറ്റീവ് ആയിരുന്നു.
ആക്കം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി ദിവസത്തിന്റെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. സൂചികയ്ക്ക് 18,215-ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ആക്കം ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 18,000 ലെവലിലാണ്. സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്താൽ താഴിട്ടു യാത്ര തുടരാം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,150-18,100-18,050
റെസിസ്റ്റൻസ് ലെവലുകൾ
18,215-18,265-18,320
(15 മിനിറ്റ് ചാർട്ടുകൾ)
പുതുവത്സരം പ്രമാണിച്ച് ഇന്നലെ യുഎസ് വിപണിക്ക് അവധിയായിരുന്നു, യൂറോപ്യൻ വിപണികളായ ഡാക്സും സിഎസിയും നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികൾ രാവിലെ താഴ്ന്നാണു വ്യാപാരം നടത്തുന്നത്. എസ്‌ജിഎക്‌സ് നിഫ്റ്റി 18167.25 ലെവലിലാണ്. ഇത് മുൻ ക്ലോസിംഗിനേക്കാൾ കുറവാണ്. നിഫ്റ്റി ഇന്ന് നേരിയ താഴ്ചയോടെ വ്യാപാരം തുടങ്ങാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 212.5 കോടിയുടെ ഓഹരികൾ വിറ്റു, എന്നാൽ സ്വദേശി സ്ഥാപനങ്ങൾ 743.35 കോടിയുടെ ഓഹരികൾ വാങ്ങി.
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത - സമാഹരണം
ബാങ്ക് നിഫ്റ്റി 216.65 പോയിന്റ് ഉയർന്ന് 43,203.1-ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും ചെറിയ മുന്നേറ്റ പ്രവണത കാണിക്കുന്നു. പ്രതിദിന ചാർട്ടിൽ സൂചിക വെള്ള മെഴുകുതിരി രൂപപ്പെടുത്തി തലേന്നത്തെ തിരിയുടെ ഉള്ളിൽ അടങ്ങി. ഇതു സമാഹരണ സാധ്യത കാണിക്കുന്നു. സൂചികയ്ക്ക് 43,400-ൽ ഇൻട്രാ ഡേ പ്രതിരോധം ഉണ്ട്. സൂചിക ഇതിനു മുകളിൽ ട്രേഡ് ചെയ്തു നില നിന്നാൽ ഹ്രസ്വകാല പ്രവണത പോസിറ്റീവ് ആകാം.
ഇൻട്രാ ഡേ സപ്പോർട്ട് ലെവലുകൾ
43,200 - 43,000 - 42,800
റെസിസ്റ്റൻസ് ലെവലുകൾ
43,400 - 43,600 - 43,800
(15 മിനിറ്റ് ചാർട്ടുകൾ)