സാങ്കേതിക വിശകലനം: ബുള്ളിഷ് പ്രവണത തുടരുമോ? സാധ്യത ഇതാണ്
ഷെയർ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം
(നവംബർ ഒൻപതിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)
നിഫ്റ്റി താഴ്ചയോടെ ക്ലോസ് ചെയ്തു. 18,000-ന് മുകളിൽ തുടരുന്നിടത്തോളം ബുള്ളിഷ് ആക്കം തുടരും. നിഫ്റ്റി 45.80 പോയിൻ്റ് (0.27%)താഴ്ന്ന് 18,157.00-ലാണ് ക്ലോസ് ചെയ്തത്. ചെറിയ ഉയർച്ചയോടെ 18,288.30 ൽ വ്യാപാരം ആരംഭിച്ച് 18,296.40 എന്ന ഉയർന്ന നിലയിലെത്തി.
സൂചിക 18,157.30 ൽ ക്ലോസ് ചെയ്യുന്നതിന് മുമ്പ് 18,117.50 എന്ന ഏറ്റവും താഴ്ന്ന നിലയി ലെത്തി. എഫ്എംസിജിയും പൊതുമേഖല അടക്കം ബാങ്കുകളും നേട്ടമുണ്ടാക്കി. ബാക്കി മേഖലകളെല്ലാം നഷ്ടത്തിലായിരുന്നു. റിയൽ എസ്റ്റേറ്റ്, ഫാർമസ്യൂട്ടിക്കൽസ്, ലോഹം, ഓട്ടോമൊബൈൽ എന്നിവയിലാണ് കൂടുതൽ നഷ്ടമുണ്ടായത്. 1009 ഓഹരികൾ ഉയർന്നു, 1152 എണ്ണം ഇടിഞ്ഞു, 143 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. താഴ്ചയിൽ നിഫ്റ്റിക്ക് 18,100-ൽ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഇടിവ് തുടരാം. പോസിറ്റീവ് നീക്കം തുടങ്ങാൻ സൂചിക 18,175-നു മുകളിൽ ട്രേഡ് ചെയ്യേണ്ട തുണ്ട്.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,100-18,050-18,000
റെസിസ്റ്റൻസ് ലെവലുകൾ 18,175-18,235 -18,300 (15 മിനിറ്റ് ചാർട്ടുകൾ)
യു.എസ്, യൂറോപ്യൻ വിപണികൾ താഴ്ചയിൽ ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികളും താഴ്ചയിലാണു വ്യാപാരം. എസ്‌ജിഎക്‌സ് നിഫ്റ്റി 18,126 ലെവലിലാണ്. ഇത് മുൻ ക്ലോസിംഗിനെ അപേക്ഷിച്ച് കുറവാണ്. നിഫ്റ്റി ഇന്ന് താഴ്ന്ന നിലയിൽ വ്യാപാരം തുടങ്ങിയേക്കാം.
വിദേശ നിക്ഷേപകർ 386.83 കോടി രൂപയുടെ വാങ്ങലു കാരായിരുന്നു, അതേസമയം സ്വദേശിസ്ഥാപനങ്ങൾ 1,060.12 കോടിയുടെ വിൽപ്പനക്കാരായിരുന്നു.
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത പോസിറ്റീവ്.
ബാങ്ക് നിഫ്റ്റി 96.50 പോയിന്റ് ഉയർന്ന് 41,783.20 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും ഉയരാനുള്ള പ്രവണത കാണിക്കുന്നു. സൂചിക ഒരു ചെറിയ കറുത്ത മെഴുകുതിരി രൂപപ്പെ ടുത്തിയെങ്കിലും മുമ്പത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ്ചെയ്തു. ഉയരുമ്പോൾ സൂചികയ്ക്ക് 42000 ൽ പ്രതിരോധമുണ്ട്. ബുള്ളിഷ് പ്രവണതയുടെ തുടർച്ചയ്ക്ക്, സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യണം. അല്ലെങ്കിൽ, കുറച്ച് ദിവസ ത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹര ണത്തിലാകും.
സപ്പോർട്ട്–റെസിസ്റ്റൻസ് ലെവലുകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 41,600-41,400-41,200
റെസിസ്റ്റൻസ് ലെവലുകൾ 41,800-42,000-42,200 (15 മിനിറ്റ് ചാർട്ടുകൾ)