സാങ്കേതിക വിശകലനം: വിപണിയിൽ നെഗറ്റീവ് പ്രവണത
സാങ്കേതിക വിശകലനം
(ജനുവരി 10-ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)
നിഫ്റ്റി 187.05 പോയിന്റ് (1.03 ശതമാനം) താഴ്ന്ന് 17,914.15 ൽ ക്ലോസ് ചെയ്തു. 17,856 ന് താഴെ ട്രേഡ് ചെയ്താൽ ഇടിവ് തുടരാം.
നിഫ്റ്റി ഉയർന്ന് 18121.30 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ 18,127.60 ൽ ഇൻട്രാഡേയിലെ ഉയർന്ന നിലവാരം പരീക്ഷിച്ചു. പിന്നീട് സൂചിക ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന 17,856 ലെത്തി. 17,914.15 പോയിന്റിൽ ക്ലോസ് ചെയ്തു. ഓട്ടോ ഒഴികെയുള്ള എല്ലാ മേഖലകളും താഴ്ന്നു ക്ലോസ് ചെയ്തു. ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ, മാധ്യമങ്ങൾ, ഐടി മേഖലകളാണ് കൂടുതൽ നഷ്ടം നേരിട്ടത്. 743 ഓഹരികൾ ഉയർന്നു, 1470 എണ്ണം ഇടിഞ്ഞു, 124 എണ്ണം മാറ്റമില്ലാതെ തുടർന്നു. ഇത് വിപണിയിലെ നെഗറ്റീവ് പ്രവണത കാണിക്കുന്നു.
മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിക്ക് താഴെയായി തുടരുന്നു. പ്രതിദിന ചാർട്ടിൽ, സൂചിക നീണ്ട കറുത്ത മെഴുകുതിരി രൂപപ്പെടുത്തി മുമ്പത്തെ മെഴുകുതിരിയുടെ താഴെയായി ക്ലാേസ് ചെയ്തു. ഈ പാറ്റേൺ കൂടുതൽ ഇടിവിനുള്ള സാധ്യത സൂചിപ്പിക്കുന്നു. താഴെ സൂചികയ്ക്ക് 17,856 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ 17,775 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവലിൽ എത്തിയേക്കാം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,850-17,800-17,750
റെസിസ്റ്റൻസ് ലെവലുകൾ
17,935-17,800-18,065
(15 മിനിറ്റ് ചാർട്ടുകൾ)
യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. യുഎസ് വിപണികൾ നേട്ടത്തിൽ അവസാനിച്ചു.
ഏഷ്യൻ വിപണികളിൽ രാവിലെ സമ്മിശ്രമായ വ്യാപാരമാണ് നടക്കുന്നത്. എസ്‌ജിഎക്‌സ് നിഫ്റ്റി 17,988ലാണ് വ്യാപാരം. മുൻ ക്ലോസിംഗിനേക്കാൾ താഴെയാണിത്. നിഫ്റ്റി ഇന്ന് കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങാം.
വിദേശ നിക്ഷേപകർ 2,109.34 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി സ്ഥാപനങ്ങൾ 1806.62 കോടിയുടെ ഓഹരികൾ വാങ്ങി.
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത - താഴ്ച
ബാങ്ക് നിഫ്റ്റി 568.00 പോയിന്റ് താഴ്ന്ന് 42,014.75 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ നീണ്ട കറുത്ത മെഴുകുതിരി രൂപപ്പെടുത്തിയിട്ട് ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയായ 41,835 ഇൻട്രാഡേ പിന്തുണയായി പ്രവർത്തിക്കുന്നു. ഈ നിലയ്ക്ക് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ സൂചിക 41,575 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവലിൽ എത്തിയേക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 41,800-41,600-41,400
റെസിസ്റ്റൻസ് ലെവലുകൾ
42,065-42,320 -42,600
(15 മിനിറ്റ് ചാർട്ടുകൾ)