സാങ്കേതിക വിശകലനം: വിപണി നെഗറ്റീവ് ചായ്‌ വിലോ?

സാങ്കേതിക വിശകലനം

(ജനുവരി 11 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)
നിഫ്റ്റി 18.45 പോയിന്റ് (0.10 ശതമാനം) താണ് 17,895.70 ൽ ക്ലോസ് ചെയ്തു. താഴാേട്ടുള്ള പ്രവണതയുടെ ആക്കം കുറഞ്ഞു. താഴോട്ടു പ്രയാണം തുടരാൻ സൂചിക 17,775-ന് താഴെ ക്ലോസ് ചെയ്യണം.
ചെറിയ നേട്ടത്തിൽ നിഫ്റ്റി 17,924.30 ൽ വ്യാപാരം ആരംഭിച്ചു. 17,824 ൽ ഇൻട്രാഡേയിലെ താഴ്ന്ന നില പരീക്ഷിച്ചു. അതിനുശേഷം, സൂചിക ഉയർന്ന് ഒരു ചെറിയ ബാൻഡിൽ വ്യാപാരം നടത്തി. 17,895.70 പോയിന്റിൽ ക്ലോസ് ചെയ്തു. ലോഹങ്ങൾ, ബാങ്കുകൾ, സാമ്പത്തിക സേവനങ്ങൾ, മാധ്യമങ്ങൾ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. എഫ്എംസിജി, ഫാർമ, ഓട്ടോ, റിയൽറ്റി എന്നിവ നഷ്ടത്തിൽ അവസാനിച്ചു. 1058 ഓഹരികൾ ഉയർന്നു, 1105 എണ്ണം ഇടിഞ്ഞു, 173 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിപണി മനോഭാവം നെഗറ്റീവ് ആണെന്ന് ഇതു സൂചിപ്പിക്കുന്നു.
മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികളും നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി മുമ്പത്തെ ക്ലോസിംഗിനു തൊട്ടുതാഴെയായി ക്ലോസ് ചെയ്തു. ഈ പാറ്റേൺ കൂടുതൽ ഇടിവിനുള്ള സാധ്യത സൂചിപ്പിക്കുന്നു.


താഴ്ന്ന ഭാഗത്ത്, സൂചികയ്ക്ക് 17,775 ലെവലിൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അല്ലെങ്കിൽ, സൂചിക കുറച്ച് ദിവസത്തേക്ക് സപ്പോർട്ട് ലെവലിന് മുകളിൽ സമാഹരിക്കാം. ഒരു ബുള്ളിഷ് പ്രവണതയ്ക്ക്, സൂചിക 18100-ന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,875-17,820-17,775
റെസിസ്റ്റൻസ് ലെവലുകൾ
17,970-18,025-18,100
(15 മിനിറ്റ് ചാർട്ടുകൾ)
യുഎസ്, യൂറോപ്യൻ വിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികൾ രാവിലെ താഴ്ന്ന നിലയിലാണ്. എസ്‌ജിഎക്‌സ് നിഫ്റ്റി വ്യാപാരം 17,995 ലാണ്. ഇതു മുൻ ക്ലോസിംഗിനേക്കാൾ താഴെയാണ്. നിഫ്റ്റി ഇന്ന് കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങാം.
വിദേശ നിക്ഷേപകർ 3,208.15 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി സ്ഥാപനങ്ങൾ 2,430.62 കോടിയുടെ ഓഹരികൾ വാങ്ങി.

ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത - താഴ്ചയിലേക്കു ചായ്‌വ്.

ബാങ്ക് നിഫ്റ്റി 217.95 പോയിന്റ് ഉയർന്ന് 42,232.70 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി ദിവസത്തിലെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. ഉയരുമ്പോൾ സൂചികയ്ക്ക് 42,320 ലെവലിൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ഇന്ന് ഒരു പോസിറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം. അല്ലെങ്കിൽ, മാന്ദ്യം തുടരും. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 41,580 ലെവലിലാണ്.


ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 42,100-41,800-41,600
റെസിസ്റ്റൻസ് ലെവലുകൾ
42,320-42,600 -42,800
(15 മിനിറ്റ് ചാർട്ടുകൾ)




Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it