വിപണിയുടെ മുന്നേറ്റത്തിന് തടസ്സമാകുന്നതെന്ത്?

നിഫ്റ്റി 36.95 പോയിന്റ് (0.12 ശതമാനം) ഇടിഞ്ഞ് 17,856.50 ൽ ക്ലോസ് ചെയ്തു. സൂചിക 17,775 എന്ന സപ്പോർട്ട് ലെവലിന് മുകളിൽ കുറച്ച് ദിവസത്തേക്ക് സമാഹരിച്ചു നീങ്ങാം.

നിഫ്റ്റി താഴ്ന്ന് 17,847.60-ൽ ഓപ്പൺ ചെയ്തു.17,856.50 ൽ ക്ലോസ് ചെയ്യുന്നതുവരെ 17,800 -17,877 എന്ന ട്രേഡിംഗ് ബാൻഡിൽ കയറിയിറങ്ങി. റിയൽ എസ്റ്റേറ്റ്, പൊതുമേഖലാ ബാങ്കുകൾ, മാധ്യമങ്ങൾ, വാഹന മേഖല എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ മെറ്റൽ, എഫ്എംസിജി, ഐടി, സ്വകാര്യ ബാങ്കുകൾ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്. 1089 ഓഹരികൾ ഉയർന്നു, 1063 എണ്ണം ഇടിഞ്ഞു, 195 എണ്ണം മാറ്റമില്ലാതെ തുടർന്നു. ഇത് വിശാല മാർക്കറ്റ് പോസിറ്റീവ് ആയിരുന്നെന്ന് കാണിക്കുന്നു.

ടാറ്റാ മോട്ടോഴ്‌സ്, യുപിഎൽ, സിപ്ല, ഹീറോ മോട്ടോ കോർപ്, എൽ ആൻഡ് ടി എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ അദാനി എന്റർപ്രൈസസ്, എച്ച്സിഎൽ ടെക്, ഹിൻഡാൽകോ, ടാറ്റാ സ്റ്റീൽ, കോൾ ഇന്ത്യ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

സാങ്കേതിക സൂചകങ്ങളും ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിയും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെളുത്ത കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു.

സൂചികയ്ക്ക് 17,775-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ട്രേഡ് ചെയ്തു നിലനിർത്തിയാൽ ഹ്രസ്വകാല പ്രവണത താഴേക്ക് തിരിയാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് മുകളിൽ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പ്രതിരോധം 18,000 ആണ്. ശക്തമായ ബുള്ളിഷ് പ്രവണതയ്ക്ക്, സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.




പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,815-17,775-17,725

റെസിസ്റ്റൻസ് ലെവലുകൾ

17,900-17,950-18,000

(15 മിനിറ്റ് ചാർട്ടുകൾ)


ഇന്ന് മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിക്കുന്ന പ്രമുഖ ഓഹരികൾ. അൾകാർഗോ, എവിടിഎൻപിഎൽ, ബജാജ് ഇൻഡ്, കപ്പാസിറ്റ് ഇൻഫ്രാ, കാസ്ട്രോൾ, ഗോദ്റെജ് ഇൻഡസ്ട്രീസ്, ഗ്രെെൻഡ്‌വെൽ, എച്ച്ബിഎൽ പവർ, ഹിന്ദ് ഓയിൽ എക്സ്പ്ലോറേഷൻ, ഹഡ്‌കോ, ഇക്ര, ഐആർഎഫ്‌സി, പിഎഫ്‌സി, പോളിപ്ലെക്‌സ്, പിടിസി, രത്‌നമണി, സെയിൽ, ടിഎൻപിഎൽ, വൊക്കാർട്ട് ഫാർമ, സീ എന്റർടെയ്ൻമെന്റ്.


ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത - പോസിറ്റീവ്





ബാങ്ക് നിഫ്റ്റി 5.10 പോയിന്റ് ഉയർന്ന് 41,559.40 ലാണ് ക്ലോസ് ചെയ്തത്. ആക്കം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ ചെറിയ വെളുത്ത കാൻഡിൽ രൂപപ്പെടുത്തി. തലേദിവസത്തെ ക്ലോസിംഗിനു തൊട്ടുമുകളിൽ ക്ലോസ് ചെയ്തു. 41,700 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ നിലനിൽക്കുകയാണെങ്കിൽ, വരും ദിവസങ്ങളിലും പോസിറ്റീവ് ആക്കം തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 42,000 ആണ്, പിന്തുണ 41,000 ലെവലിലാണ്.


Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it