Begin typing your search above and press return to search.
നിഫ്റ്റി ഈ നിലവാരത്തിന് മുകളിലെത്തിയാല്‍ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരും
നിഫ്റ്റി 75.95 പോയിന്റ് (0.33%) ഉയര്‍ന്ന് 23,398.90 എന്ന റെക്കോര്‍ഡ് നിലയിലാണ് ക്ലോസ് ചെയ്തത്. 23,340 എന്ന ഹ്രസ്വകാല സപ്പോര്‍ട്ട് ലെവലിന് മുകളില്‍ സൂചിക തുടര്‍ന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരും.
നിഫ്റ്റി 23,480.90 എന്ന റെക്കോര്‍ഡ് ഉയരത്തിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് സൂചിക ക്രമേണ ഇടിഞ്ഞു, ഇന്‍ട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 23,353.90 ല്‍ എത്തി 23,398.90 ല്‍ ക്ലോസ് ചെയ്തു. റിയല്‍റ്റി, ഐടി, ഓട്ടോ, ഫാര്‍മ മേഖലകള്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ മാധ്യമങ്ങള്‍, എഫ്എംസിജി, ബാങ്കുകള്‍ എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്.
വിശാലവിപണി പോസിറ്റീവ് ആയിരുന്നു, 1534 ഓഹരികള്‍ ഉയര്‍ന്നു, 976 എണ്ണം ഇടിഞ്ഞു, 104 എണ്ണം. മാറ്റമില്ലാതെ തുടരുന്നു. നിഫ്റ്റി 50 യില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം ശ്രീറാം ഫിനാന്‍സ്, എച്ച്ഡിഎഫ്സി ലൈഫ്, ഡിവിസ് ലാബ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയ്ക്കാണ്. പ്രധാന നഷ്ടം ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, ആക്സിസ് ബാങ്ക്, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്കായിരുന്നു.
മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീര്‍ഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തിയ ശേഷം റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഉയര്‍ച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 23,485 ലെവലില്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ നീങ്ങുകയാണെങ്കില്‍, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരും. അല്ലെങ്കില്‍, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 23,350 ലെവലിലാണ്.
ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 23,350 -23,225 -23,100
പ്രതിരോധം 23,485 -23,600 -23,700
(15മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 23,340 -22,800
പ്രതിരോധം 23,800 -24250.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 48.40 പോയിന്റ് നഷ്ടത്തില്‍ 49,846.70 ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക ഡെയ്ലി ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തിയ ശേഷം കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഒരു സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 49,500 ലെവലില്‍ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളില്‍ തുടരുകയാണെങ്കില്‍, സമാഹരണം കുറച്ച് ദിവസത്തേക്ക് കൂടി തുടരും. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം 50,000 ലാണ്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട്
49,750 -49,550 -49,325
പ്രതിരോധ നിലകള്‍
50,000 -50,250 -50,450
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക്
ഹ്രസ്വകാല സപ്പോര്‍ട്ട് 49,500 -48,000
പ്രതിരോധം 51,000 -52,300.
Next Story
Videos