Begin typing your search above and press return to search.
സാങ്കേതിക വിശകലനം: വിപണിയിൽ ബുള്ളുകൾ വാഴാൻ സൂചിക എവിടെ എത്തണം?
സാങ്കേതിക വിശകലനം
(ജനുവരി 16 -ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)
നിഫ്റ്റി 61.75 പാേയിന്റ്. (0.34. ശതമാനം) ഇടിഞ്ഞ് 17894.85 ൽ ക്ലോസ് ചെയ്തു. ബുള്ളിഷ് പ്രവണതയ്ക്ക് സൂചിക 18, :000-ന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
നിഫ്റ്റി 18033.20 ലെവലിൽ . നേട്ടത്തിൽ വ്യാപാരം തുടങ്ങി. രാവിലെ 18049.70 ൽ ഇൻട്രാഡേ ഹൈ പരീക്ഷിച്ചു. സൂചിക ക്രമേണ ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന 17853.70 ലേക്ക് എത്തി. 17894.85 ൽ ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകൾ, ഐടി, എഫ്എംസിജി മേഖലകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു.
മറ്റെല്ലാ സെക്ടറുകളും താഴ്ന്നു . മാധ്യമങ്ങൾ, മെറ്റൽ, ഓട്ടോ, ഫിനാൻഷ്യൽ സർവീസുകൾ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 811 ഓഹരികൾ ഉയർന്നു, 1364 എണ്ണം ഇടിഞ്ഞു, 163 എണ്ണം മാറ്റമില്ലാതെ തുടർന്നു. ഇത് നെഗറ്റീവ് മാർക്കറ്റ് മനാേഭാവം സൂചിപ്പിക്കുന്നു.
മൊമെന്റം സൂചകങ്ങൾ, ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾ നെഗറ്റീവ് സമീപനം സൂചിപ്പിക്കുന്നു. സൂചിക ദൈനംദിന ചാർട്ടിൽ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി. മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 17,865 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്ത നിലനിന്നാൽ ഇടിവ് ഇന്നും തുടരും. അല്ലെങ്കിൽ, 18035 വരെ .പുൾബായ്ക്ക് റാലി പ്രതീക്ഷിക്കാം.. ഒരു ബുള്ളിഷ് ട്രെൻഡിന്, സൂചിക 18000-ന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 17775-ലാണ്. ഈ നിലയ്ക്ക് താഴെ, സമീപകാല ഡൗൺ ട്രെൻഡ് പുനരാരംഭിക്കാം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,865-17,815-17,775
റെസിസ്റ്റൻസ് ലെവലുകൾ
17935-17980-18035
(15 മിനിറ്റ് ചാർട്ടുകൾ)
യൂറോപ്യൻ വിപണികൾ ഇന്നലെ നേട്ടത്തിൽ ക്ലോസ് ചെയ്തു. യുഎസ് വിപണിക്ക് അവധിയായിരുന്നു. ഏഷ്യൻ വിപണികളിൽ രാവിലെ നല്ല നിലയിലാണ് വ്യാപാരം നടക്കുന്നത്. എസ്‌ജിഎക്‌സ് നിഫ്റ്റി 17961-ലാണ്. . നിഫ്റ്റി ഇന്ന് നേട്ടത്തിൽ തുടങ്ങാം.
വിദേശ നിക്ഷേപകൾ 750.59 കോടിയുടെ ഓഹരികൾ വിറ്റു. .സ്വദേശി ഫണ്ടുകൾ 685.96 കോടിയുടെ ഓഹരികൾ വാങ്ങി.
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത - സമാഹരണം.
ബാങ്ക് നിഫ്റ്റി 203.70 പോയിന്റ് താഴ്ന്ന് 42167.55 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ ശരാശരികളും നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ദൈനംദിന ചാർട്ടിൽ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി. മുൻ ദിവസത്തെ ക്ലോസിംഗ് ലെവലിന് താഴെ ക്ലോസ് ചെയ്തു. ഉയർന്ന ഭാഗത്ത്, സൂചികയ്ക്ക് 42650 ലെവലിൽ ഹ്രസ്വകാല പ്രതിരോധമുണ്ട്, പിന്തുണ 41550 ആണ്. ഒരു ദിശ നിർണ്ണയിക്കുന്നതിന്, സൂചിക ഈ ലെവലുകളിൽ നിന്നു പുറത്തുകടക്കേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 42100-41950-41760
റെസിസ്റ്റൻസ് ലെവലുകൾ
42300-42500 -42700
(15 മിനിറ്റ് ചാർട്ടുകൾ)
Next Story
Videos